HOME
DETAILS

മരണം 25,000 കവിഞ്ഞു; മൂന്നരമാസം കഴിഞ്ഞിട്ടും ഗസ്സയിലെ കൂട്ടക്കുരുതി നിര്‍ത്താതെ ഇസ്‌റാഈല്‍

  
backup
January 21, 2024 | 3:51 AM

deadly-israeli-attacks-across-gaza

ഗസ്സ: മൂന്നരമാസം പിന്നിട്ടിട്ടും ഗസ്സയിലെ ഇസ്‌റാഈലിന്റെ കൂട്ടക്കുരുതി അറുതിയില്ലാതെ തുടരുമ്പോള്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 25,000 കവിഞ്ഞു. ഒക്ടോബര്‍ ഏഴിന് തുടങ്ങിയ ആക്രമണത്തില്‍ ഇതുവരെ 24,927 പേരാണ് ഗസ്സയില്‍ മാത്രം കൊല്ലപ്പെട്ടത്. അധിനിവിശ്ട വെസ്റ്റ് ബാങ്കില്‍ 369 പേരും കൊല്ലപ്പെട്ടു. ഗസ്സയില്‍ 62,388 പേര്‍ക്ക് പരുക്കേറ്റപ്പോള്‍ വെസ്റ്റ് ബാങ്കില്‍ പരുക്കേറ്റവരുടെ എണ്ണം നാലായിരത്തിന് മുകളിലാണ്. രണ്ടിടത്തും കൊല്ലപ്പെട്ടവരിലും പരുക്കേറ്റവരിലും 70 ശതമാനവും സ്ത്രീകളും കുട്ടികളും വയോധികരുമാണ്.
ആക്രമണത്തിന്റെ 106 മത്തെ ദിവസമായ ഇന്നലെ ഖാന്‍ യൂനുസ്, റഫാ നുസൈരിയ്യത്ത് അഭയാര്‍ഥി ക്യാംപ്, ബെയ്തുല്‍ ലഹിയ എന്നിവിടങ്ങളിലെല്ലാം രൂക്ഷമായ ആക്രമണങ്ങളാണ് റിപ്പോര്‍ട്ട്‌ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇവിടെ വ്യോമാക്രമണത്തിന്റെ ശബ്ദംനിലച്ച മണിക്കൂറുകളില്ലെന്നും 150 ഓളം പേരാണ് കൊല്ലപ്പെട്ടതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു.

 



ആക്രമണം തുടരുമ്പോള്‍ രാജ്യാന്തരതലത്തില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോകമാകെ വലിയതോതില്‍ പ്രകടനങ്ങളാണ് നടന്നുവരുന്നത്. ഇസ്‌റാഈലിന് എല്ലാ പിന്തുണയും നല്‍കിവരുന്ന യു.എസിലും ബ്രിട്ടണിലുമാണ് ഏറ്റവും വലിയ പ്രകടനങ്ങള്‍ നടക്കുന്നത്. അവധിദിനമായ ഇന്നും യൂറോപ്പിലെ പ്രധാനനഗരങ്ങളിലൊക്കെയും പ്രകടനങ്ങള്‍ക്ക് ആഹ്വാനമുണ്ട്. ഇതോടൊപ്പം, ഇസ്‌റാഈലി ബന്ദികളുടെ ബന്ധുക്കള്‍ ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാരിനെതിരെയും പ്രക്ഷോഭത്തിലാണ്. ഗസ്സ ബോംബ് വര്‍ഷംകൊണ്ട് മൂടിയിട്ടും ഇതുവരെ ബന്ദികളെക്കുറിച്ച് യാതൊരു സൂചനയും ലഭിക്കാത്തതിലും, തുടരുന്ന ആക്രമണങ്ങള്‍ ബന്ദികളുടെ ജീവന്‍ അപഹരിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പ്രക്ഷോഭം. സമാധനകാംക്ഷികളായ ജൂതവിശ്വാസികള്‍ ഇന്നലെ ഹൈഫയില്‍ ആക്രമണം നിര്‍ത്തണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തി.
ആക്രമണത്തെത്തുടര്‍ന്ന് ഫലസ്തീനിലെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകര്‍ന്നെങ്കിലും എട്ട് ദിവസങ്ങള്‍ക്ക് ശേഷം അവ പുനഃസ്ഥാപിച്ചു. അതീവ ദുര്‍ഘടമായ സാഹചര്യത്തിലും കഠിനമായി പരിശ്രമിച്ചാണ് വരിക്കാര്‍ക്കുള്ള സേവനങ്ങള്‍ പുനഃസ്ഥാപിച്ചതെന്ന് ഫലസ്തീന്‍ ടെലികമ്യൂണിക്കേഷന്‍ കമ്പനി 'പാല്‍ടെല്‍' അറിയിച്ചു. ഒക്ടോബര്‍ ഏഴിന് ശേഷം കമ്പനിയുടെ 14 ജീവനക്കാരാണ് ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.


Deadly Israeli attacks across Gaza

https://twitter.com/i/status/1748446947143266336


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago