മദ്യം മാത്രമല്ല, ഈ ഭക്ഷണങ്ങളും കരളിന് അപകടകരം; സൂക്ഷിക്കണം
ശരീരത്തിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട അവയവമാണ് കരള്‍. പോഷകങ്ങള്‍ ഭക്ഷണത്തില്‍ നിന്നും ശേഖരിക്കുന്നതിനും,ദഹനത്തിന് സഹായിക്കുന്നതുമടക്കം നിരവധി ജോലികളാണ് കരളിന് ശരീരത്തിനുള്ളില്‍ ചെയ്ത് തീര്‍ക്കാനുള്ളത്. കൂടാതെ രക്തത്തിലുള്ള പഞ്ചസാരയുടെ അളവ് നിയന്ത്രിക്കലും കരളിന്റെ പ്രധാന പണിയാണ്. അതിനാല്‍ തന്നെ കരളിന്റെ ആരോഗ്യം കാത്ത് സൂക്ഷിക്കേണ്ടത് നമ്മെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട കാര്യമാണ്.
ഇതിനാലാണ് മദ്യപാനം ഒഴിവാക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നതും. കരളിന്റെ ആരോഗ്യം നശിക്കുന്നതിന് ഒരു പ്രധാന കാരണമാണ് മദ്യപാനം. എന്നാല്‍ മദ്യപാനത്തിന് പുറമെ ചില ഭക്ഷ്യവസ്തുക്കളും കരളിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.ഇവയില്‍ പ്രധാനപ്പെട്ടതാണ് സോഫ്റ്റ് ഡ്രിങ്കുകള്‍. ഇവയിലുള്ള അമിതമായ പഞ്ചസാരയും കൃതൃമ മധുരവും കരളിന് ഒട്ടും നന്നല്ല. അതിനാല്‍ തന്നെ ഇവയുടെ സ്ഥിരമായ ഉപയോഗം പ്രമേഹം, ഫാറ്റിലിവര്‍, എന്നിവക്ക് കാരണമാകും.
എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നതും വൃക്കക്ക് ബാധ്യതയാണ്. ഇവയില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന കൊഴുപ്പ് കരളില്‍ അടിഞ്ഞുകൂടി, കരളിനെ തകരാറിലാക്കിയേക്കും.ഇതിന് പുറമെ പഞ്ചസാര അമിതമായി ഉപയോഗിക്കുന്നതും നോണ്‍ ആല്‍ക്കഹോളിക്ക് ഫാറ്റി ലിവര്‍ രോഗത്തിന് കാരണമായേക്കാം. ഇതിനെല്ലാം പുറമെ ഉയര്‍ന്ന സോഡിയം കണ്ടന്റുള്ള ടിന്നില്‍ ലഭിക്കുന്ന സൂപ്പ്, ഫാസ്റ്റ് ഫുഡ് എന്നിവ സ്ഥിരമായി കഴിക്കുന്നതും കരള്‍ വീക്കത്തിന് കാരണമാകുന്നു.
Content Highlights:What foods are bad for kidneys
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."