മയോണൈസ് വില്ലനോ? ആരോഗ്യത്തെ എങ്ങനെയൊക്കെ ബാധിക്കുന്നുവെന്നറിയാം
മയോണൈസ് നമ്മുടെ നാട്ടിലും വളരെ പെട്ടന്നാണ് ജനപ്രിയമായി മാറിയത്. മയോണൈസ് നമ്മുടെ ദൈനംദിന ഭക്ഷണത്തിന്റെ ഒരു പ്രധാന ഭാഗമായിമാറിക്കൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ ഇത് നിശബ്ദമായി നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുമെന്നും ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകും എന്ന് നിങ്ങള്‍ക്ക് അറിയാമോ?
ഒപ്പം ആരോഗ്യപരമായ പല കേടുപാടുകള്‍ക്കും ഇത് കാരണമാകും. എന്തുകൊണ്ടാണ് മയോണൈസ് ആരോഗ്യത്തിന് ദോഷകരമാകുന്നത് എന്ന് പലര്‍ക്കും അറിയില്ല. മയോണൈസ് നിങ്ങള്‍ കരുതുന്നത്ര നല്ലതല്ലാത്തതിന്റെ ചില കാരണങ്ങള്‍ ഏതൊക്കെയാണ് എന്ന് നോക്കാം.
മയോണൈസ്, എണ്ണ, മുട്ട, സോഡിയം സമ്പുഷ്ടമായ ഉപ്പ് എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ച കലോറി സാന്ദ്രമായ ഒരു വിഭവമാണ്. ഇത് കൊഴുപ്പ് വര്‍ധിപ്പിക്കുന്നതിന് കാരണമാകുന്നു. എന്നിരുന്നാലും. ഇത് പലപ്പോഴും സാന്‍ഡ്വിച്ചുകളിലും സലാഡുകളിലും മറ്റ് വിഭവങ്ങളിലും ഉപയോഗിക്കുന്നു. ഇത് ഉയര്‍ന്ന കലോറി ഉപഭോഗത്തിന് കാരണമാകും. പരമ്പരാഗത മയോണൈസ് പലപ്പോഴും പൂരിത കൊഴുപ്പുകളും ട്രാന്‍സ് ഫാറ്റുകളും അടങ്ങിയ സസ്യ എണ്ണകള്‍ ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്.
കൊഴുപ്പുകളും ട്രാന്‍സ് ഫാറ്റുകളും അമിതമായി കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന മയോണൈസില്‍ അതിന്റെ ഷെല്‍ഫ് ലൈഫ് വര്‍ധിപ്പിക്കാനും സ്വാദ് കൂട്ടാനും പ്രിസര്‍വേറ്റീവുകളും അഡിറ്റീവുകളും അടങ്ങിയിരിക്കാം. ഇത് ആരോഗ്യത്തിന് ദോശം ചെയ്യും.
പരമ്പരാഗത മയോണൈസ് പാചകക്കുറിപ്പുകളില്‍ പലപ്പോഴും അസംസ്‌കൃത മുട്ടകള്‍ ഉള്‍പ്പെടുന്നു. ഇത് സാല്‍മൊണെല്ലയുടെ മലിനീകരണം മൂലം ഭക്ഷ്യജന്യ രോഗങ്ങള്‍ക്ക് സാധ്യതയുണ്ടാക്കിയേക്കാം. വാണിജ്യപരമായ മയോണൈസ് സാധാരണയായി പാസ്ചറൈസ് ചെയ്ത മുട്ടകള്‍ ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. ഇത് ഗര്‍ഭിണികളെയും കൊച്ചുകുട്ടികളെയും ദഹനക്കേടുള്ളവരേയും ദോഷകരമായി ബാധിക്കും.
മയോണൈസിലെ മുട്ടയുടെ അംശം ചില ആളുകളില്‍ അലര്‍ജിക്ക് കാരണമായേക്കാം. അതിനാല്‍ പ്രത്യേക ഭക്ഷണക്രമവും അലര്‍ജിയും ഉള്ള വ്യക്തികള്‍ മയോണൈസ് വിവേകപൂര്‍വ്വം തിരഞ്ഞെടുക്കണം. മയോണൈസില്‍ അഡിറ്റീവുകളും പ്രിസര്‍വേറ്റീവുകളും അടങ്ങിയിരിക്കാം. ഇത് ഭക്ഷണ നിയന്ത്രണത്തെ തടസപ്പെടുത്തുകയും ചില രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. മയോണൈസ് തയ്യാറാക്കാന്‍ മുട്ടപൊട്ടിക്കുമ്പോള്‍ ഇതിലെ ബാക്ടീരിയ വെള്ളയിലേക്ക് കലരും. മയണൈസ് പാകം ചെയ്യാത്ത വിഭവമായതിനാല്‍ തന്നെ ഭക്ഷ്യ വിഷബാധയേല്‍ക്കാന്‍ സാധ്യത ഏറെയാണ്. മയോണൈസ് പ്രോട്ടീന്‍ സമ്പന്നമായതിനാല്‍ ബാക്ടീരിയ വേഗത്തില്‍ വ്യാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."