ശരീരത്തില്‍ പൊട്ടാസ്യം കുറഞ്ഞാല്‍ ഈ ലക്ഷണങ്ങള്‍ കാണിക്കും
ശരീരത്തില്‍ പൊട്ടാസ്യം കുറഞ്ഞാല്‍ ഈ ലക്ഷണങ്ങള്‍ കാണിക്കും
ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞാല്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാവുക. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഏറെ ആവശ്യമായ ഒരു ധാതുവാണ് പൊട്ടാസ്യം. മൂഡ് സ്വിംഗ്‌സിന് ഇടയാക്കുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളെ ബാലന്‍സ് ചെയ്യാനും കോശങ്ങള്‍ക്കുള്ളില്‍ ദ്രാവകത്തിന്റെ അളവ് നിലനിര്‍ത്താനും നിര്‍ജ്ജലീകരണം തടയാനും പൊട്ടാസ്യം പ്രധാന പങ്കുവഹിക്കുന്നു.
പേശിവലിവും പേശി വേദനയുമാണ് പൊട്ടാസ്യത്തിന്റെ കുറവു മൂലമുള്ള പ്രധാന ലക്ഷണങ്ങള്‍. ബലഹീനത, മരവിപ്പ് തുടങ്ങിയവയും ഉണ്ടാകാം. ക്രമരഹിതമായ ഹൃദയമിടിപ്പ്, ഹൃദയത്തിന്റെ ആരോഗ്യം മോശം ആവുക, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ മറ്റാതെ വരുക തുടങ്ങിയവയും സൂചനയാണ്. കൂടാതെ ദഹനപ്രശ്‌നങ്ങള്‍, മലബന്ധം, ശ്വസന പ്രശ്‌നങ്ങള്‍, എപ്പോഴുമുള്ള ദാഹം, എപ്പോഴും മൂത്രം പോവുക, മൂഡ് സ്വിംഗ്‌സ്, അമിത ക്ഷീണം എന്നിവ പൊട്ടാസ്യത്തിന്റെ കുറവിന്റെ ചില ലക്ഷണങ്ങളാണ്.
വാഴപ്പഴം, മധുരക്കിഴങ്ങിലും പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്, ഓറഞ്ച്, ചീര,അവക്കാഡോ,സാല്‍മണ്‍ ഫിഷ എന്നിവ കഴിച്ചാല്‍ പൊട്ടാസ്യത്തിന്റെ അളവ് നിലനിര്‍ത്താം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."