HOME
DETAILS

ഹെൽമറ്റ് വച്ചാൽ ഏറു തടുക്കാം; പക്ഷേ, പണമില്ലാതെന്തു ചെയ്യും... സ്റ്റേഷനുകളിൽ സുരക്ഷാ ഉപകരണങ്ങൾക്കായി നെട്ടോട്ടം

  
കെ. ഷിന്റുലാൽ 
August 12 2025 | 02:08 AM

lack of security equipment in police stations

കെ. ഷിന്റുലാൽ 

കോഴിക്കോട്: ക്രമസമാധാനപാലനത്തിനിറങ്ങുന്ന പൊലിസുകാർ സ്വയംസുരക്ഷ ഉറപ്പാക്കണമെന്ന് ഡി.ജി.പിയുടെ നിർദേശത്തിന് പിന്നാലെ സ്റ്റേഷനുകളിൽ സുരക്ഷാ ഉപകരണങ്ങൾ ആയ ഹെൽമറ്റ് അടക്കമുള്ളവ സംഘടിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് എസ്.എച്ച്.ഒമാർ.  
പ്രതിഷേധ സമരങ്ങളിലും മറ്റും അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിക്കുമ്പോൾ പൊലിസുകാർ നിർബന്ധമായും 'പ്രൊട്ടക്ടീവ് ഗിയേഴ്സ്' (സുരക്ഷാ ഉപകരണങ്ങൾ) ഉപയോഗിക്കണണെന്നാണ് ഡി.ജി.പി റവാഡ ചന്ദ്രശേഖരൻ എല്ലാ ജില്ലാ പൊലിസ് മേധാവിമാർക്കും നൽകിയ നിർദേശം. എന്നാൽ പല ജില്ലകളിലും പൊലിസിന് സമരമുഖത്തും മറ്റും അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് ആവശ്യത്തിന് ഹെൽമറ്റ് പൊലുമില്ലാത്ത സ്ഥിതിയാണ്.

സ്‌പോൺസർമാരെ കണ്ടെത്തിയാണ് സ്‌റ്റേഷനുകളിലേക്കാവശ്യമായ ഹെൽമറ്റുകൾ പൊലിസുകാർ സംഘടിപ്പിക്കുന്നത്. സ്‌പോൺസറെ കിട്ടിയില്ലെങ്കിൽ ഇരുചക്രവാഹനങ്ങളിൽ ഉപയോഗിക്കുന്ന ഹെൽമറ്റുമായാണ് പൊലിസുകാർ ജനക്കൂട്ടത്തിന് മുന്നിൽ എത്തുന്നത്. സ്‌റ്റേഷനുകളിൽ നിലവിലുള്ള ഹെൽമെറ്റുകളിൽ പലതും ഉപയോഗിക്കാൻ പറ്റാത്ത വിധത്തിലുള്ളവയാണ്.  നെറ്റ് അടർന്ന് തൂങ്ങിയതും സ്‌പോഞ്ചില്ലാത്തതും ചിൻസ്ട്രാപ്പ് പൊട്ടിപ്പോയതുമായ ഹെൽമെറ്റുകളാണ് സമരമുഖങ്ങളിലും മറ്റും പൊലിസിന് ഉപയോഗിക്കേണ്ടി വരുന്നത്.  ജില്ലാ പോലിസ് ആസ്ഥാനത്തും (ഡി.എച്ച്.ക്യു) സമാനഅവസ്ഥയാണ്. ഇത്തരം  അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട് പൊലിസ് സംഘടനകൾ വരെ ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയെങ്കിലും സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. 

തിരുവനന്തപുരം ചീഫ് സ്‌റ്റോറിൽ നിന്നാണ് ഹെൽമറ്റുൾപ്പെടെയുള്ള വസ്തുക്കൾ വാങ്ങുന്നത്. സംസ്ഥാനത്തെ എല്ലാ പൊലിസ് സ്‌റ്റേഷനുകളിലേക്കും ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സുകളിലേക്കും വിതരണം ചെയ്യുന്നതും ചീഫ് സ്‌റ്റോറിൽ നിന്നാണ്. നിലവിൽ ഹെൽമറ്റുൾപ്പെടെയുള്ളവ നിർബന്ധമാക്കണമെന്ന നിർദേശത്തിന് പിന്നാലെ സ്‌റ്റേഷനിലുള്ള പൊലിസുകാർ നെട്ടോട്ടത്തിലാണ്. ഡി.ജി.പിയുടെ സർക്കുലർ ഉണ്ടായിട്ടും  ഹെൽമറ്റ് ധരിക്കാതെ സമരമുഖത്തേക്ക് പോയി പരുക്ക് പറ്റിയാൽ പുലിവാലാകുമോയെന്ന ഭയവും ഉണ്ട്.  ഇതോടെ പരമാവധി ഹെൽമറ്റുകളെങ്കിലും ഒരുക്കി വയ്ക്കാനാണ് എസ്.എച്ച്.ഒമാർ തീരുമാനിച്ചത്. 

അതേസമയം പുതിയ വൈസറോട് കൂടിയ ഹെൽമറ്റ് വാങ്ങാൻ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ സർക്കാർ തുക അനുവദിച്ചിരുന്നു. മഹാരാഷ്ട്രയിലെ താനെയിലെ കമ്പനിയിൽ നിന്ന് 1562 ഹെൽമറ്റുകൾ വാങ്ങുന്നതിനായി 24,21,100 രൂപയായിരുന്നു അനുവദിച്ചത്. എന്നാൽ പല സ്‌റ്റേഷനുകളിലും പുതിയ ഹെൽമറ്റുകൾ ലഭിച്ചിട്ടില്ല.

lack of security equipment in police stations



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിസിസി രാജ്യങ്ങളിലെ താമസക്കാർക്ക് ഇനി കുവൈത്തിൽ പ്രവേശിക്കുമ്പോൾ വിസ ഓൺ അറൈവൽ; നിബന്ധനകൾ അറിയാം

Kuwait
  •  6 hours ago
No Image

ഓസ്‌ട്രേലിയക്കെതിരെ കൊടുങ്കാറ്റായി ബേബി എബിഡി; അടിച്ചെടുത്തത് ചരിത്ര സെഞ്ച്വറി

Cricket
  •  7 hours ago
No Image

ആധാർ പൗരത്വത്തിന്റെ നിർണായക തെളിവായി കണക്കാക്കാനാവില്ല; തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് അം​ഗീകരിച്ച് സുപ്രീം കോടതി

National
  •  7 hours ago
No Image

'ആദ്യം അവരുടെ വീടുകള്‍ തകര്‍ത്ത് അവരെ തെരുവിലേക്ക് ഇറക്കി വിട്ടു, പിന്നെ വോട്ടര്‍ പട്ടികയില്‍ നിന്ന് മായ്ച്ചു കളഞ്ഞു'  ഹിന്ദുത്വ ഭരണകൂടം ഒരു ജനതയുടെ വിലാസമില്ലാതാക്കിയത് ഇങ്ങനെ  

National
  •  8 hours ago
No Image

മറക്കല്ലേ........ഇന്നാണ് ആ അപൂർവ്വ ആകാശ വിസമയം കാണാൻ സാധിക്കുക; പെർസീഡ്സ് ഉൽക്കാവർഷം

uae
  •  8 hours ago
No Image

യുഎഇയുടെ അപകട രഹിതദിനം കാംപയിൻ; എങ്ങനെ പങ്കെടുക്കാമെന്നറിയാം

uae
  •  8 hours ago
No Image

വിരമിച്ച ഇതിഹാസം തകർത്തത് കോഹ്‌ലിയുടെ ടി-20 റെക്കോർഡ്; ചരിത്രം മാറ്റിമറിച്ചു

Cricket
  •  8 hours ago
No Image

തൃശൂര്‍ വോട്ട് കൊള്ള; സുരേഷ് ഗോപിക്കെതിരെ അന്വേഷണം

Kerala
  •  9 hours ago
No Image

ഏഷ്യ കപ്പിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാര്? മുന്നിലുള്ളത് രണ്ട് സൂപ്പർ താരങ്ങൾ; റിപ്പോർട്ട്

Cricket
  •  9 hours ago
No Image

ഷാർജ - തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിൽ അപായ അലാറം; പരിശോധനയിൽ വിമാനത്തിനകത്ത് സി​ഗററ്റ് വലിക്കാൻ ശ്രമിച്ച കൊല്ലം സ്വദേശി പിടിയിൽ

uae
  •  9 hours ago