കേന്ദ്ര അവഗണന തുടര്‍ന്നാല്‍ 'പ്ലാന്‍ ബി'; കേരളത്തോട് ശത്രുതാസമീപനം; രൂക്ഷവിമര്‍ശവുമായി ധനമന്ത്രി
കേന്ദ്ര അവഗണന തുടര്‍ന്നാല്‍ 'പ്ലാന്‍ ബി'; കേരളത്തോട് ശത്രുതാസമീപനം; രൂക്ഷവിമര്‍ശവുമായി ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക ഉപരോധത്തിലേക്ക് തള്ളിനീക്കുന്നുവെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രി കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. കേരളത്തോടുള്ള അവഗണന തുടരുകയാണെങ്കില്‍ ഒരു 'പ്ലാന്‍ ബി'യെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്നും ജനങ്ങള്‍ക്കുനല്‍കുന്ന ആനുകൂല്യങ്ങളില്‍ ഒരു കുറവും വരുത്താന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് ശത്രുതാ മനോഭാവമാണ് കാട്ടുന്നതെന്നും ധനമന്ത്രി വിമര്‍ശിച്ചു. ഇതിനെ നേരിടാന്‍ തകരില്ല കേരളം, തകരില്ല കേരളം, തകര്‍ക്കാനാവില്ല കേരളത്തെ എന്ന ശക്തമായ വികാരത്തോടെ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രം നടത്തുന്ന അമിതമായ വിഭവകേന്ദ്രീകരണവും കേരളത്തോട് കാണിക്കുന്ന വിവേചനവും ധനഞെരുക്കത്തിന് കാരണമാകുന്നു. കേന്ദ്ര അവഗണനയുണ്ട് എന്ന് ഇപ്പോള്‍ പ്രതിപക്ഷവും അംഗീകരിക്കുന്നുണ്ട്. കേന്ദ്ര അവഗണനയ്‌ക്കെതിരെ സ്വന്തം നിലയ്‌ക്കെങ്കിലും സമരം ചെയ്യാന്‍ പ്രതിപക്ഷം തയ്യാറാകണമെന്ന് ധനമന്ത്രി അഭ്യര്‍ഥിച്ചു.
കേന്ദ്രത്തില്‍ നിന്ന് ന്യായം ലഭിക്കുന്നതുവരെ കാത്തിരിക്കാനല്ല, പൊതു, സ്വകാര്യ മൂലധനം പ്രയോജനപ്പെടുത്തി പദ്ധതികള്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."