സപ്ലൈകോ വിലവർധന: നിയസഭയിൽ പ്രതിപക്ഷ പ്രതിഷേധം, സഭയോടുള്ള അവഹേളനമെന്ന് വി.ഡി സതീശൻ
സപ്ലൈകോ വിലവർധന: നിയസഭയിൽ പ്രതിപക്ഷ പ്രതിഷേധം, സഭയോടുള്ള അവഹേളനമെന്ന് വി.ഡി സതീശൻ
തിരുവനന്തപുരം: സപ്ലൈകോ വിലവർധനവിൽ നിയസഭയിൽ പ്രതിഷേധം. പ്രതിപക്ഷ അംഗങ്ങൾ പ്ലക്കാർഡുമായി പ്രതിഷേധിച്ചു. നടുത്തളത്തിലിറങ്ങി സ്പീക്കറുടെ അടുത്തെത്തിയാണ് പ്രതിഷേധിച്ചത്. ഭരണപക്ഷവും സീറ്റിൽ നിന്ന് എഴുന്നേറ്റതോടെ സഭയിൽ ബഹളമായി. സ്പീക്കറുടെ ഇരിപ്പിടം മറച്ചുകൊണ്ടും വലിയ ബാനർ ഉയർത്തിപ്പിടിച്ച് കൊണ്ടുമായിരുന്നു പ്രതിപക്ഷ പ്രതിഷേധം.
സഭ സമ്മേളിക്കുമ്പോൾ വില കൂട്ടിയത് സഭയോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. സഭയിൽ ചർച്ച കൂടാതെയാണ് വില കൂട്ടിയത്. വില കൂട്ടില്ലെന്ന് വാക്ക് കൊടുത്താണ് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതെന്നും സതീശൻ പറഞ്ഞു. വില വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയതോടെ സതീശനെ തടസപ്പെടുത്തി കൊണ്ട് ഭരണപക്ഷം രംഗത്തെത്തി.
അതേസമയം, സപ്ലൈകോ സബ്‌സിഡി 35 ശതമാനമായി വെട്ടിക്കുറയ്ക്കാനാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം. ഇതോടെ 13 ഇനം ഭക്ഷ്യവസ്തുക്കളുടെ വില വർധിക്കും. പൊതുവിപണിയിൽ വില വർധന തുടരുന്നതിനിടെ സപ്ലൈകോ വില വർധന കൂടി വരുന്നതോടെ ജനങ്ങൾക്ക് കനത്ത തിരിച്ചടിയാകും. സാധനങ്ങൾ കിട്ടാനില്ലെന്ന പരാതിക്കിടെയാണ് സബ്‌സിഡി വെട്ടിക്കുറച്ചത്. 55 ശതമാനം സബ്സിഡിയാണ് 35 ശതമാനമായി വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചത്.
വില വർധനവ് വരുന്ന 13 സാധനങ്ങൾ
1-ചെറുപയര്‍
2-ഉഴുന്ന്
3-വന്‍കടല
4-വന്‍പയര്‍
5-തുവരപ്പരിപ്പ്
6-മുളക്
7-മല്ലി
8-പഞ്ചസാര
9-വെളിച്ചെണ്ണ
10-ജയ അരി
11-കുറുവ അരി
12-മട്ട അരി
13-പച്ചരി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."