'ഇന്‍ഡ്യ' സഖ്യത്തിന് വീണ്ടും തിരിച്ചടി; ജമ്മു കശ്മീരില്‍ ഒറ്റക്ക് മത്സരിക്കാന്‍ നാഷനല്‍ കോണ്‍ഫറന്‍സ്
'ഇന്‍ഡ്യ' സഖ്യത്തിന് വീണ്ടും തിരിച്ചടി; ജമ്മു കശ്മീരില്‍ ഒറ്റക്ക് മത്സരിക്കാന്‍ നാഷനല്‍ കോണ്‍ഫറന്‍സ്
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ 'ഇന്‍ഡ്യ' സഖ്യമില്ല .വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഫാറൂഖ് അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സ് ജമ്മു കശ്മീരില്‍ ഒറ്റയ്ക്ക് മത്സരിക്കും. തന്റെ പാര്‍ട്ടി എല്ലാ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുല്ല പറഞ്ഞു.
അഞ്ചു സീറ്റിലും പാര്‍ട്ടി മത്സരിക്കുമെന്ന് ഫാറൂഖ് അബ്ദുല്ല പറഞ്ഞു. 'ഇന്‍ഡ്യ' മുന്നണിയുടെ എല്ലാ യോഗങ്ങളിലും പങ്കെടുത്തിട്ടുള്ള ഫാറൂഖ് അബ്ദുള്ള പക്ഷേ പാര്‍ട്ടിയുടെ പെട്ടെന്നുള്ള ഈ തീരുമാനമെടുത്തതെന്ന് വിശദീകരിച്ചില്ല.
മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാതെ നാഷണല്‍ കോണ്‍ഫറന്‍സ് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ഇന്ത്യാ ടുഡേയ്ക്ക് നല്കിയ പ്രത്യേക അഭിമുഖത്തില്‍ ഫാറൂഖ് അബ്ദുല്ല വ്യക്തമാക്കി. എന്നാല്‍ എന്‍ഡിഎയിലേക്ക് മടങ്ങാനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളയുന്നില്ലെന്നും ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.കഴിഞ്ഞ മാസം ജമ്മു മേഖലയിലെ നാഷണല്‍ കോണ്‍ഫറന്‍സിന്റെ നിരവധി പ്രമുഖ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും നാഷണല്‍ കോണ്‍ഫറന്‍സും മൂന്ന് സീറ്റുകള്‍ വീതമാണ് നേടിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."