ഇന്ത്യയില്‍ പ്രതീക്ഷിച്ച ഡിമാന്‍ഡില്ല; തങ്ങളുടെ കാര്‍ ഓസ്ട്രേലിയക്കും ഇന്തോനേഷ്യയിലേക്കും കയറ്റിയയച്ച് സുസുക്കി
സുസുക്കിയുടെ ജിംനിക്ക് ഇന്ത്യയില്‍ കാര്യമായ വില്‍പ്പനയുണ്ടാക്കാന്‍ സാധിക്കുന്നില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോട്ടുകള്‍. ഈ വര്‍ഷം ഇതുവരെ 163 യൂണിറ്റുകള്‍ മാത്രം വിറ്റഴിച്ച മോഡലിനെ വിദേശ വിപണിക്ക് പ്രിയങ്കരമാക്കാന്‍ ഒരുങ്ങുകയാണ് സുസുക്കി.ഇന്തോനേഷ്യയില്‍ പുരോഗമിക്കുന്ന ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയില്‍ നിരവധി മോഡലുകളെയാണ് സുസുക്കി അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ ജിംനിയുട ടോപ്പ് മോഡലായ ജിംനിയുടെ ഫൈവ് ഡോര്‍ വേരിയന്റും ഉള്‍പ്പെടുന്നുണ്ട്. ഇന്തോനേഷ്യയില്‍ വാഹനത്തിന് 25 ലക്ഷം രൂപയോളമാണ് എക്സ് ഷോറൂം വില വരുന്നത്. ഇന്ത്യയില്‍ മാത്രം നിര്‍മ്മിക്കുന്ന ജിംനിയുടെ ഫൈവ് ഡോര്‍, ഇന്തോനേഷ്യക്ക് പുറമെ ഓസ്ട്രേലിയയിലും സുസുക്കി പുറത്തിറക്കിയിട്ടുണ്ട്.
മികച്ച ഫീച്ചറുകള്‍ അവകാശപ്പെടാന്‍ സാധിക്കുന്ന മോഡലിന് 9.0 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം,ആറ് എയര്‍ബാഗുകള്‍, പാര്‍ക്കിംഗ് സെന്‍സറുകള്‍, പാര്‍ക്കിംഗ് ക്യാമറ എന്നിവ കമ്പനി വാഗ്ധാനം ചെയ്യുന്നുണ്ട്.അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ നാല് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് യൂണിറ്റുമായി എഞ്ചിന് കണക്ട് ചെയ്യപ്പെടും. ഫ്രണ്ട് ഹെഡ്ലൈറ്റ് വാഷര്‍, 4X4 ട്രാന്‍സ്ഫര്‍ കേസ്, 15 -ഇഞ്ച് വീലുകള്‍, പ്രൊജക്ടര്‍ ഹെഡ്ലൈറ്റുകള്, റിയര്‍ ടെയില്‍ഗേറ്റ് മൗണ്ടഡ് സ്പെയര്‍ വീല്‍ എന്നിവയും വാഹനത്തിന്റെ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."