മാര്‍ച്ച് 25 മുതൽ 3 ആഴ്ചത്തെ സ്കൂൾ അവധി പ്രഖ്യാപിച്ച് യുഎഇ
അബുദബി: യുഎഇയിലെ സ്കൂളുകള്‍ക്ക് മാര്‍ച്ച് 25 മുതൽ മൂന്നാഴ്ചത്തെ ശൈത്യകാല അവധി പ്രഖ്യാപിച്ചു. റമദാന്‍, ഈദുല്‍ ഫിത്തര്‍ എന്നിവയോട് അനുബന്ധിച്ചാണ് ഇടവേള. മാര്‍ച്ച് 25ന് ആരംഭിക്കുന്ന അവധി ഏപ്രില്‍ 14ന് അവസാനിക്കും.
2024-25 അധ്യയന വര്‍ഷത്തേക്കുള്ള കലണ്ടര്‍ അനുസരിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ 15നാവും സ്കൂളുകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുക. റമദാന്‍ മാസം പകുതി ആകുമ്പോള്‍ ആരംഭിക്കുന്ന അവധി ചെറിയ പെരുന്നാള്‍ കഴിഞ്ഞ് അഞ്ച് ദിവസം കൂടി നീളും. ജനുവരി രണ്ടിന് ആരംഭിച്ച രണ്ടാം സെമസ്റ്ററില്‍ 59 അധ്യയന ദിനങ്ങള്‍ ലഭിക്കും.
ദുബൈയിലെ സ്വകാര്യ സ്കൂളുകള്‍ റമദാന്‍, ഈദുല്‍ ഫിത്വര്‍ അവധിക്ക് ശേഷം ഏപ്രില്‍ 15നാണ് ക്ലാസുകള്‍ പുനരാരംഭിക്കുകയെന്ന് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്‍റ് അതോറിറ്റി (കെഎച്ച്ഡിഎ) അതിന്‍റെ വെബ്സൈറ്റ് വഴി നേരത്തെ അറിയിച്ചിരുന്നു. ജൂണ്‍ 28ന് മുമ്പ് അധ്യയന വര്‍ഷം അവസാനിക്കില്ലെന്നും അറിയിച്ചിരുന്നു. യുഎഇ അധികൃതര്‍ റമദാന്‍, ഈദുല്‍ ഫിത്വര്‍ ദിനങ്ങള്‍ പ്രഖ്യാപിച്ച ശേഷം കെഎച്ച്ഡിഎ അവധിക്കാല തീയതികള്‍ അറിയിക്കും. മാര്‍ച്ച് 11, അല്ലെങ്കില്‍ 12നാകും ഈ വര്‍ഷം റമദാന്‍ മാസം ആരംഭിക്കുക.
Content Highlights:UAE announces 3-week school holiday from March 25
അബുദബി എമിറേറ്റിൽ പച്ചക്കടലാമയുടെ കൂട് ആദ്യമായി കണ്ടെത്തി
അബുദബി:പച്ചക്കടലാമയുടെ കൂട് എമിറേറ്റിൽ ആദ്യമായി കണ്ടെത്തിയതായി അബുദബി എൻവിറോണ്മെന്റ് ഏജൻസി (EAD) അറിയിച്ചു. 2024 ഫെബ്രുവരി 19-നാണ് അബുദബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
അൽ ദഫ്‌റ മേഖലയിൽ നിന്നാണ് ഈ പച്ചക്കടലാമയുടെ കൂട് കണ്ടെത്തിയത്. അബുദബി എൻവിറോണ്മെന്റ് ഏജൻസി നടത്തിവരുന്ന ജലജീവികളുടെ കണക്കെടുപ്പും, സംരക്ഷണവുമായി ബന്ധപ്പെട്ട് പദ്ധതിയുടെ ഭാഗമായാണ് ഈ കണ്ടെത്തൽ.
അൽ ദഫ്‌റ മേഖലയിലെ ഹാക്സ്ബിൽ കടലാമകളുടെ പ്രധാനപ്പെട്ട ഒരു നെസ്റ്റിങ് സൈറ്റിൽ നിന്നാണ് പച്ചക്കടലാമയുടെ കൂട് കണ്ടെത്തിയത്. പച്ചക്കടലാമകളെ സാധാരണയായി അബുദബിയുടെ കടൽത്തീരങ്ങളിൽ കണ്ടുവരാറുണ്ടെങ്കിലും അവ എമിറേറ്റിലെ തീരങ്ങളിൽ കൂടുണ്ടാക്കുന്ന പ്രക്രിയ ഇതാദ്യമായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."