ബൈജൂസ് ഉടമ ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടിസുമായി ഇഡി
ബൈജൂസ് ഉടമ ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടിസുമായി ഇഡി
ന്യൂഡൽഹി: തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനമായ ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടിസ് ആവശ്യവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ബ്യൂറോ ഓഫ് ഇമിഗ്രേഷനോട് നോട്ടിസ് ഇറക്കാൻ ആവശ്യപ്പട്ടിരിക്കുകയാണ് ഇഡി. ഫെബ്രുവരി ആദ്യ ആഴ്ചയിലാണ് ഇഡി ബ്യൂറോ ഓഫ് ഇമിഗ്രേഷനെ സമീപിച്ചത്. ആവശ്യം അംഗീകരിച്ചാൽ ബൈജൂസിന് കനത്ത തിരിച്ചടിയാകും.
നിലവിൽ കടുത്ത പ്രതിസന്ധിയിലാണ് ബൈജൂസ്. സാമ്പത്തിക പ്രശ്നങ്ങൾക്കൊപ്പം ലുക്ക് ഔട്ട് നോട്ടിസ് കൂടി വന്നാൽ ബൈജുവിനെ സംബന്ധിച്ചിടത്തോളം അത് കനത്ത വെല്ലുവിളിയാകും. ബൈജുവിന്റെ വിദേശ യാത്രകൾക്ക് ഉൾപ്പെടെ ഇത് തിരിച്ചടിയാകും. നിലവിൽ ദുബൈയിലുള്ള ബൈജുവിന് പിന്നീട് ഇന്ത്യയിലേക്ക് അല്ലാതെ മറ്റൊരിടത്തേക്ക് യാത്ര ചെയ്യാനാവില്ല. നിലവിൽ നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങൾ തീർക്കാൻ ശ്രമിക്കുന്ന ബൈജുവിന് ഇതോടെ ഇന്ത്യയിൽ നിന്ന് പിന്നീട് പുറത്തേക്കും കടക്കാനാവില്ല.
ഒന്നര വർഷം മുമ്പ് ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇഡിയുടെ കൊച്ചി ഓഫീസിന്റെ നിർദേശ പ്രകാരമായിരുന്നു നനത്തെ ലുക്ക് ഔട്ട് നോട്ടിസ്. എന്നാൽ, ബൈജു രവീന്ദ്രൻ വിദേശത്തേക്ക് പോകുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് അന്ന് പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടിസിൽ ഭേദഗതി വരുത്തണമെന്ന് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോൾ ഇഡി അന്വേഷണം പുരോഗമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."