HOME
DETAILS
MAL
വെണ്ട കഴിക്കാം; പോഷക ഗുണങ്ങളേറെയുണ്ട്
backup
March 02 2024 | 14:03 PM
വെണ്ട കഴിക്കാം; പോഷക ഗുണങ്ങളേറെയുണ്ട്
പച്ചക്കറിയില്‍ കേമനാണ് വെണ്ടക്ക. ധാരാളം ആരോഗ്യ ഗുണങ്ങളുള്ള വെണ്ടക്ക ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വെണ്ടയ്ക്ക വിറ്റാമിന്‍ എ, സി, കെ, കാത്സ്യം, ഫോസ്ഫറസ്, മഗ്‌നീഷ്യം, സിങ്ക്, കോപ്പര്‍ തുടങ്ങിയ പോഷകങ്ങളാല്‍ സമ്പന്നമാണ്. പോഷകങ്ങളുടെ പവര്‍ ഹൗസ് എന്നാണ് അടുക്കളയിലെ ഈ കാര്യക്കാരിയെ അറിയപ്പെടുന്നത്.
വെണ്ടയുടെ ഗുണങ്ങളറിയാം
- കൊളസ്‌ട്രോള്‍, പ്രമേഹം എന്നിയവയെ നിയന്ത്രിക്കുന്നു. കൂടാതെ യുജെനോള്‍ എന്ന ഫൈബര്‍ ദഹനത്തെ എളുപ്പത്തിലാക്കുന്നു. നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിന്റെ അമിതഭാരം നിയന്ത്രിക്കുന്നതിന് വെണ്ടയ്ക്ക സ്ഥിരം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണകരമാണ്.
- വെണ്ടയ്ക്ക പതിവായി ആഹാരത്തിന്റെ ഭാഗമാക്കുന്നത് മലസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഒരു പരിഹാരമാണ്. കൂടാതെ ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി രോഗപ്രതിരോധ ശക്തിയെ വര്‍ധിപ്പിക്കുന്നു.
- വെണ്ടയ്ക്കയില്‍ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡ്/ഫോളേറ്റ് അടങ്ങിയിരിക്കുന്നതിനാല്‍ മുലയൂട്ടുന്ന അമ്മമാരുടെ ആരോഗ്യത്തിന് വെണ്ടയ്ക്ക നിര്‍ബന്ധമായും ആഹാരക്രമത്തില്‍ ഉണ്ടാകണം. ഫോളേറ്റ്, വിറ്റാമിന്‍ കെ, അയണ്‍ തുടങ്ങിയവ ഇതില്‍ അടങ്ങിയിരിക്കുന്നതിനാല്‍ വിളര്‍ച്ച അനുഭവിക്കുന്നവര്‍ക്ക് ഇതിന്റെ ഉപയോഗം ഏറെ ഗുണം ചെയ്യും. വെണ്ടയ്ക്കയില്‍ വിറ്റാമിന്‍ എ യും, ബീറ്റാ കരോട്ടീനും അടങ്ങിയിരിക്കുന്നതിനാല്‍ നല്ല കാഴ്ചയ്ക്കും ഇത് നല്ലതാണ്.
- കേശ സംരക്ഷണത്തിനും ചര്‍മ്മ സംരക്ഷണത്തിനും വെണ്ടയ്ക്ക
- കണ്ണിനു താഴെയുണ്ടാകുന്ന കറുപ്പ് മാരാന്‍ വെണ്ടയ്ക്കാ നീര് ഒരല്പം പുരട്ടി, ഉണങ്ങിക്കഴിഞ്ഞ് കഴുകി കളയുന്നത് നല്ലതാണ്. വെണ്ടയ്ക്ക കുറുകെ മുറിച്ചു സ്വല്പം വെള്ളത്തിലിട്ടു തിളപ്പിച്ചാറിച്ച വെള്ളത്തിലേക്ക് അല്പം നാരങ്ങാ നീര് കൂടി ചേര്‍ത്തു തല കഴുകുന്നത്, പേന്‍ ശല്യം കുറയ്ക്കുകയും തലയില്‍ താരന്‍ വരാതിരിക്കുവാനും സഹായിക്കുന്നു. മുടിയുടെ തിളക്കം വര്‍ധിപ്പിക്കുവാനും ഇത് നല്ലതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."