HOME
DETAILS

ദുബൈയിൽ മെട്രോ, ട്രാം എന്നിവയിൽ ഇ-സ്‌കൂട്ടറുകൾക്ക് വിലക്കേർപ്പെടുത്തി

  
backup
March 02 2024 | 16:03 PM

e-scooters-have-been-banned-from-metro-and-trams-in-duba

ദുബൈ:മെട്രോ, ട്രാം എന്നിവയിൽ ഇ-സ്‌കൂട്ടറുകൾക്ക് വിലക്കേർപ്പെടുത്തിയതായി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. ഈ വിലക്ക് 2024 മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

 

ഈ അറിയിപ്പ് പ്രകാരം ദുബൈയിലെ മെട്രോ, ട്രാം ട്രെയിനുകളിൽ ഇ-സ്‌കൂട്ടറുകൾ കൊണ്ട് പോകുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം വാഹനങ്ങളിലെത്തുന്നവർ മെട്രോ, ട്രാം എന്നിവയിലേക്ക് പ്രവേശിക്കുന്നതിന് മുൻപായി ഇ-സ്‌കൂട്ടറുകൾ സൈക്കിളുകൾക്കുള്ള പാർക്കിംഗ് സ്റ്റാൻഡുകളിൽ പാർക്ക് ചെയ്യേണ്ടതാണ്.

എന്നാൽ മടക്കി വെക്കാവുന്നതും, ബാറ്ററികൾ ഇല്ലാത്തതുമായ സൈക്കിളുകൾക്ക് ഈ വിലക്ക് ബാധകമാക്കിയിട്ടില്ല. ഇത്തരം മടക്കിവെക്കാവുന്ന സൈക്കിളുകൾ മെട്രോ ട്രെയിനിലെ ലഗ്ഗേജ് ഏരിയയിൽ സൂക്ഷിക്കാവുന്നതാണ്.

Content Highlights:E-scooters have been banned from metro and trams in Dubai

 
 

ഒമാനിലെ ഇന്റര്‍നെറ്റ് സേവനങ്ങൾ വ്യാപകമായി തടസപ്പടാൻ കാരണം ഇതാണ്;ഒമാൻ അതോറിറ്റി

മസ്‌കത്ത്: അന്താരാഷ്ട്ര സബ് മറൈൻ കേബിളുകളിലൊന്ന് തകർന്നത് ഒമാന്റെ ഇന്റർനെറ്റ് സേവനങ്ങളെ ബാധിച്ചതായി ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി. വിവിധ ഗവർണറേറ്റുകളിലെ എല്ലാ വാർത്താ വിനിമയ കമ്പനികളുടെയും സേവനത്തെ ഇത് ബാധിച്ചതായി അതോറിറ്റി അറിയിച്ചു.

കേബിൾ തകർന്നത് മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ സേവനങ്ങളുടെ ഗുണനിലവാരത്തെ ബാധിക്കുന്നത് കുറയ്ക്കാൻ വേണ്ട നടപടികളെടുക്കുന്നതിന് വിവിധ കമ്പനികളുമായി ചേർന്ന് സഹകരിച്ച് പ്രവർത്തിക്കുകയാണെന്ന് അതോറിറ്റി വ്യക്തമാക്കി. ചെങ്കടലിൽ കേബിൾ തകർന്ന വിഷയത്തിൽ അന്താരാഷ്ട്ര കേബിൾ സംരക്ഷണ സമിതി ആശങ്ക അറിയിച്ചിരുന്നു. 

ലോ​കമെമ്പാടും ക​ട​ലി​ന​ടി​യി​ലൂ​ടെ 400 കേ​ബി​​ളു​ക​ൾ 1.5 ദ​ശ​ല​ക്ഷം കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ക​ട​ന്നു​പോ​കു​ന്നു​ണ്ട്. ഇ​ത് നി​ത്യ ജീ​വി​ത​വു​മാ​യി ഏ​റെ ബന്ധ​പ്പെ​ട്ട​താ​ണ്. ഇ​ന്റ​ർ​നെ​റ്റ് അ​ട​ക്ക​മു​ള്ള എ​ല്ലാ ഡി​ജി​റ്റ​ൽ ഡേ​റ്റ​ക​ളി​ൽ 99 ശ​ത​മാ​ന​വും ഈ ​കേ​ബി​ളു​ക​ൾ വ​ഴി​യാ​ണ് ക​ട​ന്നു​പോ​വു​ന്ന​ത്. ഒ​രോ വ​ർ​ഷം ശ​രാ​ശ​രി 150 കേ​ബി​ൾ ത​ക​രാ​റു​ക​ളെ​ങ്കി​ലും സം​ഭ​വി​ക്കാ​റു​ണ്ട്. ഇ​വ​യി​ൽ കൂടുതലും സം​ഭ​വി​ക്കു​ന്ന​ത് മ​ത്സ്യ ബ​ന്ധ​നം കാ​ര​ണ​വും ക​പ്പ​ലു​ക​ൾ ന​ങ്കൂ​ര​മി​ടു​ന്ന​തു കൊ​ണ്ടു​മാ​ണ്. അ​ത​ത് ക​മ്പ​നി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് കേ​ബിൾ കേ​ടു​വ​രാ​നു​ള്ള കാ​ര​ണം ക​ണ്ടെ​ത്ത​ണ​മെ​ന്നും കേ​ടു​പാ​ടു​ക​ൾ തീ​ർ​ക്ക​ണ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​റു​ക​ളോ​ട് അ​ന്താ​രാ​ഷ്ട്ര കേ​ബി​ൾ സം​ര​ക്ഷ​ണ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago