ഒരു ദിവസത്തെ കളക്ക്ഷന്‍ വൃക്കരോഗിക്ക് നല്കി ബസ് ഉടമ
പുതുപ്പരിയാരം: കാരുണ്യത്തിന്റെ വഴിയില്‍ വെങ്കിടേശ്വര ബസ് ഇന്നലെ ഓടിയത് ദിവസവും കടന്നുപോകുന്ന റോഡിന്റെ അരികിലെ വീട്ടില്‍ ജീവനുവേണ്ടി പൊരുതുന്ന 23 കാരനുവേണ്ടി. പുതുപ്പരിയാരം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് താഴെമുരളിയിലെ മുരളിഹൗസില് ആറുമുഖന്റെ മകന് ദിലീപിന്റെ ചികിത്സക്കായാണ് ഈ ദിവസം കിട്ടുന്ന പണം വിനിയോഗിക്കുക. ഇരുവൃക്കകളും തകരാറിലായി ദിലീപ് ഏഴുമാസമായി ആശുപത്രിയില്‍ ഡയാലിസിസ് ചെയ്യുകയാണ്.
വൃക്ക മാറ്റിവെക്കാന്‍ അച്ഛന് വൃക്ക നല്‍കും. ശസ്ത്രക്രിയക്ക് എട്ട് ലക്ഷം വേണം. ഇവരുടെ വിഷമാവസ്ഥ കഴിഞ്ഞ ദിവസം വാര്‍ത്തയാക്കിയിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട ബസ്സുടമ ലോകരാജ് ഒരു ദിവസത്തെ ഓട്ടം ദിലീപിനായി നീക്കിവെക്കുകയായിരുന്നു.
ബസ് ജീവനക്കാരായ ഉബൈദ്, രാജന്, അബു, പ്രസാദ് എന്നിവര്‍ക്കും പൂര്‍ണ്ണ സമ്മതം. ബുധനാഴ്ചത്തെ ശമ്പളവും ഇവര്‍ ദിലീപിനായി നല്കാന് തീരുമാനിച്ചു.
ഉമ്മിണി-പാലക്കാട്, പാലക്കാട്-മെട്രോനഗര് എന്നീ റൂട്ടുകളിലാണ് ബസ് ഓടുന്നത്. പോകുന്നിടത്തെല്ലാം നാട്ടുകാരില്നിന്ന പിരിവെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."