HOME
DETAILS
MAL
ഹാഫിളുൽ ഹിന്ദിന് അൽഫാറൂഖിയുടെ യാത്രയയപ്പ്
backup
March 03 2024 | 14:03 PM
കോഴിക്കോട്:ഈ വർഷത്തെ ദുബൈ ഇൻ്റർനാഷണൽ ഹോളി ഖുർആൻ മൽസരത്തിലേക്ക് ഇന്ത്യൻ പ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി കഴിഞ്ഞ ജനുവരി 11ന് കോഴിക്കോട് അൽ മർക്കസുൽ ഫാറൂഖിയുടെ കീഴിൽ നടന്ന ഹാഫിളുൽ ഹിന്ദ് ദേശീയ ഗ്രാൻഫിനാലെ മൽസരത്തിൽ ഫൈനൽ വിന്നറായ ഹൈദരാബാദ് സ്വദേശി ഹാഫിള് ശുഹൈബ് ശറഫുദ്ദീൻ മുഹമ്മദിന് അൽ ഫാറൂഖി കമ്മറ്റി യാത്രയയപ്പ് നൽകി.
PP ഇസ്ഹാഖിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുജവ്വിദ് അബ്ദുറസാഖ് അൽ ഫുർഖാനി ,ഹാഫിള് അബ്ദുൽ മജീദ് മൈസൂർ, ഖാരിഅ് നസീറുദ്ദീൻ ഹൈദരബാദ്, KP ജാബിർ, KP ഉസ്മാൻ കോയ, അബ്ദുൽ ഹമീദ് പള്ളിക്കണ്ടി, ബശീർ തുഫൈൽ എന്നിവർ ആശംസകൾ നേർന്നു.KP സകരിയ്യ സ്വാഗതവും MM മുസ്ഥഫ മുസ്ലിയാർ പ്രാർത്ഥനയും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."