HOME
DETAILS

ട്രംപിന്റെ 'അപരാജിത' ഓട്ടത്തിനൊരു തിരിച്ചടി; വാഷിങ്ടണ്‍ ഡി.സിയില്‍ നിക്കി ഹാലിക്ക് ജയം

  
backup
March 04, 2024 | 4:55 AM

nikki-haley-ends-donald-trumps-undefeated-run-with-1st-primary-victory

ട്രംപിന്റെ 'അപരാജിത' ഓട്ടത്തിനൊരു തിരിച്ചടി; വാഷിങ്ടണ്‍ ഡി.സിയില്‍ നിക്കി ഹാലിക്ക് ജയം

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകാനുള്ള പ്രാഥമിക മത്സരത്തില്‍ നിക്കി ഹാലിക്ക് ആദ്യ വിജയം. വാഷിങ്ടണ്‍ ഡിസിയിലെ മത്സരത്തിലാണ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ നിക്കി ഹാലി അട്ടിമറിച്ചത്. ട്രംപിന്റെ തുടര്‍ച്ചയായ വിജയങ്ങള്‍ക്കിടെയുള്ള ആദ്യ പരാജയമാണിത്.

ട്രംപിന്റെ മുഖ്യ എതിരാളിയായ നിക്കി ഹാലിക്ക് സ്വന്തം സ്റ്റേറ്റായ സൗത് കരോലൈനയില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ മത്സരങ്ങളിലെല്ലാം ട്രംപാണ് വിജയിച്ചിരുന്നത്. കഴിഞ്ഞ ദിവസം മിസൂറി, മിഷിഗന്‍, ഇഡാഹോ സ്റ്റേറ്റുകളില്‍ നടന്ന പ്രാഥമിക മത്സരത്തിലും ട്രംപ് വിജയിച്ചിരുന്നു.

15 സ്റ്റേറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന 'സൂപ്പര്‍ ചൊവ്വ'യിലേക്ക് അദ്ദേഹത്തിന് ആത്മവിശ്വാസത്തോടെ നോക്കാം. ചൊവ്വാഴ്ചയോടെ മത്സരരംഗത്തെ ചിത്രം തെളിയും. അതേ സമയം, നിക്കിയെ സംബന്ധിച്ച് അവസാന പ്രതീക്ഷയാണ് 'സൂപ്പര്‍ ചൊവ്വ'.

നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപ് തന്നെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാകാനാണ് സാധ്യത. ഡെമോക്രാറ്റുകള്‍ നിലവിലെ പ്രസിഡന്റ് ജോ ബൈഡനെ തന്നെ രംഗത്തിറക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഫ്രിക്കൻ ഫുട്ബോൾ 'വന്യവും തന്ത്രങ്ങളില്ലാത്തതും'; ജർമ്മൻ ഇതിഹാസം ഷ്വെയ്ൻസ്റ്റീഗറിന്റെ പരാമർശം വംശീയത നിറഞ്ഞതെന്ന് ഐവറി കോസ്റ്റ് കോച്ച്

Football
  •  a month ago
No Image

'അവളെയും ആ കോട്ടയിൽ നിന്ന് താഴേക്ക് തള്ളിയിടണം, അവൾ ഇനി എന്റെ മകളല്ല'; കേതൻ കൊലപാതകക്കേസിൽ പ്രതിയായ സിയക്കെതിരെ പിതാവ്

crime
  •  a month ago
No Image

ഇരട്ട ഭൂചലനത്തിൽ ‍ഉള്ള് ഉലഞ്ഞ് വെനസ്വേല; 235 മൃതദേഹങ്ങൾ കണ്ടെടുത്തു, പതിനായിരത്തിലേറെ പേരെ കാണാനില്ല; ലാ ഗൈറ ദുരന്തഭൂമി

International
  •  a month ago
No Image

തീപാറും പോരാട്ടം സമനിലയിൽ; ജപ്പാനും സ്വീഡനും റൗണ്ട് ഓഫ് 32-ൽ; നോക്കൗട്ടിൽ ജപ്പാന് എതിരാളികൾ ബ്രസീൽ!

Football
  •  a month ago
No Image

ടുണീഷ്യയെ തകർത്ത് നെതർലാൻഡ്‌സ് ഗ്രൂപ്പ് ചാമ്പ്യന്മാർ; ക്ലാസിക് പോരാട്ടത്തിന് വേദിയൊരുങ്ങുന്നു! ലോകകപ്പ് നോക്കൗട്ടിൽ നെതർലാൻഡ്‌സിന്റെ എതിരാളികൾ മൊറോക്കോ

Football
  •  a month ago
No Image

സംഭലില്‍ അര്‍ധരാത്രി ബുള്‍ഡോസര്‍ ഉപയോഗിച്ച് മസ്ജിദ് പൊളിച്ചുനീക്കി

National
  •  a month ago
No Image

ഇന്ത്യയില്‍ വമ്പന്‍ നിക്ഷേപത്തിനൊരുങ്ങി ആമസോണ്‍

National
  •  a month ago
No Image

സർക്കാർ ഒരു മാസം പിന്നിട്ടതോടെ പ്രതിപക്ഷം തെരുവിലിറങ്ങുന്നു

Kerala
  •  a month ago
No Image

പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ് പൂര്‍ത്തിയായി; പ്രവേശനം നേടിയത് 2.29 ലക്ഷം വിദ്യാര്‍ഥികള്‍

Kerala
  •  a month ago
No Image

അയോധ്യ സംഭാവന തിരിമറി: കാണിക്കപ്പണം സ്ഥിരമായി മോഷ്ടിച്ചു; എസ്ബിഐ ജീവനക്കാരിലേക്കും അന്വേഷണം നീളുന്നു

crime
  •  a month ago