കേരളത്തിലേക്കുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ്;കഴിഞ്ഞ വര്‍ഷമെത്തിയത് 2.18 കോടി ആഭ്യന്തര സഞ്ചാരികള്‍
തിരുവനന്തപുരം: വിനോദസഞ്ചാര മേഖലയില്‍ വലിയ നേട്ടങ്ങളുമായി കേരളം. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് എത്തിയ വിദേശആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായത്. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ 15.92 ശതമാനം വര്‍ധനയും വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ 87.83 ശതമാനത്തിന്റെ വര്‍ധനയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിനോദ സഞ്ചാര വകുപ്പാണ് കണക്കുകള്‍ പുറത്തുവിട്ടത്.
2023ല്‍ എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം ആഭ്യന്തര സന്ദര്‍ശകര്‍ എത്തിയത്. 2023ല്‍ രാജ്യത്തിനകത്ത് നിന്ന് 2,18,71,641 സന്ദര്‍ശകരാണ് കേരളത്തില്‍ എത്തിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 15.92 ശതമാനം വര്‍ധനയാണിത്. 2022 ല്‍ 1,88,67,414 ആഭ്യന്തര വിനോദസഞ്ചാരികളാണ് കേരളത്തില്‍ എത്തിയത്. കോവിഡിന് ശേഷം വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടായി.
2022 ല്‍ 3,45,549 വിദേശ സഞ്ചാരികളാണ് എത്തിയതെങ്കില്‍ 2023 ല്‍ 6,49,057 പേരായി വര്‍ധിച്ചു. 87.83 ശതമാനത്തിന്റെ വളര്‍ച്ചയാണിത്. 2,79,904 വിദേശസഞ്ചാരികള്‍ എത്തിയ എറണാകുളമാണ് ജില്ലകളില്‍ ഒന്നാമത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."