പക്ഷിപ്പനിയുടെ ഉറവിടം ദേശാടന പക്ഷികള്‍: പ്രഭവകേന്ദ്രങ്ങളിലെ മുഴുവന്‍ പക്ഷികളെയും കൊല്ലുമെന്ന് മന്ത്രി കെ രാജു
ആലപ്പുഴ: സംസ്ഥാനത്തേക്ക് പക്ഷിപ്പനി കൊണ്ടുവന്നത് ദേശാടനപക്ഷികളെന്ന് മന്ത്രി കെ രാജു.ആലപ്പുഴയില്‍ ഇതുവരെ 37654 പക്ഷികളെ കൊന്നു. 23857 പക്ഷികള്‍ നേരത്തെ രോഗം വന്നു ചത്തു. കോട്ടയം ജില്ലയില്‍ 7229 പക്ഷികളെ കൊന്നു. പക്ഷികളെ കൂട്ടത്തോടെ കൊല്ലുന്നത് നാളെ രാവിലെ അവസാനിക്കും.
ഇതുവരെ താറാവുകളെ മാത്രമാണ് കൊന്നത്. രോഗബാധിത പ്രദേശത്തുള്ള മറ്റ് വളര്‍ത്തു പക്ഷികളെക്കൂടി കൊല്ലാനാണ് തീരുമാനം.പക്ഷിപ്പനിക്ക് കാരണമായ H5N8 വൈറസ് മനുഷ്യരിലേക്ക് പകരില്ല. എന്നാല്‍ ജനിതകമാറ്റം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം അതുകൊണ്ട് ജാഗ്രത വേണമെന്ന് മന്ത്രി ഓര്‍മിപ്പിച്ചു.
നാളെ കേന്ദ്ര സംഘം പ്രധാനമായും വരുന്നത് പക്ഷിപ്പനി മനുഷ്യനിലേക്ക് പടരാനുള്ള സാധ്യതകൾ പരിശോധിക്കാനാണെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രണ വിധേയമാണെന്നും മുട്ട ഇറച്ചി എന്നിവ നന്നായി പാചകം ചെയ്ത് കഴിക്കുന്നതിൽ കുഴപ്പമില്ലെന്നും മന്ത്രി പറഞ്ഞു. എന്നാൽ രോഗം സ്ഥിരീകരിച്ച മേഖലകളിൽ പക്ഷി, ഇറച്ചി , മുട്ട എന്നിവയുടെ വിൽപ്പനയ്ക്കുള്ള നിരോധനം തുടരും.
കർഷകർക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരം ഇപ്പോൾ പ്രഖ്യാപിച്ച തുക അടിസ്ഥാനപ്പെടുത്തി ഉടൻ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."