HOME
DETAILS

മലബാര്‍ സമരത്തിലെ പെണ്‍ കരുത്ത്

  
backup
January 09 2022 | 06:01 AM

%e0%b4%ae%e0%b4%b2%e0%b4%ac%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%86%e0%b4%a3%e0%b5%8d%e2%80%8d

മുജീബ് തങ്ങള്‍ കൊന്നാര്
ചരിത്ര വിഭാഗം മേധാവി, ദാറുൽ ഹുദ അൽഐൻ, യു.എ.ഇ

 

1921 ല്‍ മലബാറിലെ മാപ്പിള മക്കള്‍ ബ്രിട്ടിഷ് കോളനിവാഴ്ചയോട് സന്ധിയില്ലാത്ത പോരാട്ടം നടത്തിയപ്പോള്‍ സമരമുഖത്ത് ആണുങ്ങളെ പോലെ പെണ്ണുങ്ങളും സജീവമായിരുന്നു.
പൂക്കോട്ടൂരില്‍ ആണുങ്ങള്‍ യുദ്ധത്തിനിറങ്ങിയപ്പോള്‍ പെണ്ണുങ്ങള്‍ അവര്‍ക്ക് പ്രോത്സാഹനം നല്‍കിക്കൊണ്ട് ബദര്‍ ബൈത്ത് (അറബി ഗാനം), ബദറുല്‍ കുബ്‌റാ (അറബി മലയാള മാപ്പിളപ്പാട്ട്) മുതലായവ പാടിയിരുന്നതായി പൂക്കോട്ടൂര്‍ സംഭവത്തെ സംബന്ധിച്ച് ഡി.എസ്.പി ഹിച്ച്‌ഹോക്കിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ഇന്‍സ്‌പെക്ടര്‍ നാരായണ മേനോന്‍ പറയുന്നു.


പട്ടാളത്തെ നയിച്ച ക്യാപ്റ്റന്‍ മെക്കന്‍ റോയ് മദ്രാസ് ഗവര്‍ണര്‍ക്കും സൈനിക ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്കുമയച്ച റിപ്പോര്‍ട്ടിലും മാപ്പിള വനിതകളുടെ സമരപ്രോത്സാഹനത്തെ പറ്റി പറയുന്നുണ്ട്. മാപ്പിള വീടുകളിലെ ഓരോ ഉമ്മമാരും തന്റെ രണ്ടു മക്കളില്‍ ഒരു മകനെ യുദ്ധത്തിനയച്ചുകൊടുത്തിരുന്നു. ചില വീടുകളില്‍ രണ്ട് മക്കളെയും അയച്ചുകൊടുത്തു.


പുരുഷപോരാളികള്‍ക്ക് തൂക്കുപാത്രത്തില്‍ ഗ്രാനൈഡുകള്‍ എത്തിച്ചുകൊടുത്തത് സ്ത്രീകളായിരുന്നു. കുറ്റിക്കാടുകളിലും ചിമ്മലുകളിലും ഒളിച്ചുനിന്ന് പുരുഷ പോരാളികള്‍ക്ക് വെള്ളപ്പടയുടെ നീക്കങ്ങള്‍ അറിയിച്ചുകൊടുത്തത് ധീരരായ മാപ്പിള വനിതാ പോരാളികളായിരുന്നു.
ബ്രിട്ടിഷ് എഴുത്തുകാരനായ ജി.ആര്‍.എഫ് ടോട്ടന്‍ ഹാം 'മാപ്പിള റെബല്യന്‍' എന്ന വിഖ്യാതകൃതിയില്‍ മലബാര്‍ സമരകാലത്ത് അടര്‍ക്കളത്തില്‍ പോരാടിയ ഒരു മാപ്പിളപ്പെണ്ണിനെ കുറിച്ച് പറയുന്നുണ്ട്.

ഫാത്വിമ

ബ്രിട്ടിഷുകാര്‍ക്കെതിരേ മലബാറില്‍ നടന്ന പ്രധാന പോരാട്ടങ്ങളില്‍ ഒന്നായിരുന്നു 1921 ഓഗസ്റ്റ് 26ന് നടന്ന പൂക്കോട്ടൂര്‍ യുദ്ധം. 400ഓളം മാപ്പിള പോരാളികള്‍ വീരമൃത്യു വരിച്ച ഈ യുദ്ധത്തില്‍ വനിതകളും രക്തസാക്ഷികളായി.
1921 ഒക്ടോബര്‍ 25ന് ഡോര്‍സെറ്റ് റെജിമെന്റില്‍പ്പെട്ട വെള്ളപ്പട്ടാളം പൂക്കോട്ടൂരിനടുത്ത മലപ്പുറം മേല്‍മുറിയില്‍ കടന്നാക്രമണം നടത്തി. ഇവിടുത്തെ മാപ്പിള പാര്‍പ്പിടങ്ങള്‍ പട്ടാളം കൂട്ടത്തോടെ ചുട്ടെരിക്കുകയും ലഹളയില്‍ സജീവ പങ്കാളിത്തമില്ലാത്തവരുള്‍പ്പെട്ട തദ്ദേശവാസികളായ അസംഖ്യം മാപ്പിളമാരെ കൂട്ടക്കൊല നടത്തുകയും ചെയ്തു.


മേല്‍മുറിയില്‍ നടന്ന ആക്രമണത്തില്‍ തന്റെ പിതാവിനെ ബ്രിട്ടിഷ് പട്ടാളം വെടിവെച്ചപ്പോള്‍ മുന്നില്‍ച്ചാടി തടയാന്‍ ശ്രമിച്ച് വീരമൃത്യു വരിച്ച ധീരവനിതയാണ് ഫാതിമ. അന്ന് അവരുടെ പ്രായം 11 മാത്രമായിരുന്നു (14 ആണെന്നും അഭിപ്രായമുണ്ട്).
ഉമ്മാച്ചുവിന്റെ ആഖ്യാനത്തില്‍ ഈ സംഭവം ഡോ. ഷംഷാദ് ഹുസൈന്‍ കെ.ടി ഇപ്രകാരം രേഖപ്പെടുത്തുന്നു.


'എത്ര തോക്കിന്റെ ചട്ടോണ്ട് കുത്ത്യാലും ഓള് പോകൂല. അയില് അങ്ങട്ട് പോയി. ഓലങ്ങാട്ട് കൊണ്ടായ്ങ്ങാണ്ട് തോക്കങ്ങട്ട് ചൂണ്ടിയാരെ പെണ്ണ് പാഞ്ഞങ്ങാട്ട് ചെന്നു. ന്റെപ്പാനെ വെടിവെച്ചിട്ട് ഞാനിവിടെ നിക്കൂലാന്നറഞ്ഞ് കെട്ടിച്ചാല്‍ ബെല്പായ പെങ്കുട്ട്യേര്‍ന്ന്.
അയിലിങ്ങനെ പറ്റിപ്പുടിച്ച് നിന്ന് ഓല് ബെട്യച്ച് അങ്ങട്ട് മരിച്ച്, ഓല ബാപ്പീം മരിച്ച്.'


ബ്രിട്ടിഷുകാര്‍ വെടിവെച്ച ഫാത്വിമയുടെയും പിതാവ് കീടക്കാട്ട് മൊയ്തിന്റേയും മറ്റു ബന്ധുമിത്രാദികളുടെയും മയ്യിത്തുകള്‍ കുളിപ്പിക്കാതെ ഒഴുക്കുവെള്ളം പാര്‍ന്നു ഒരു കുഴിയില്‍ ഖബറടക്കാന്‍ മലപ്പുറം കുഞ്ഞി തങ്ങള്‍ ഉപദേശിച്ചു.
അന്നത്തെ മലപ്പുറം ഖിലാഫത്ത് കമ്മിറ്റി പ്രസിഡന്റായിരുന്നു കുഞ്ഞി തങ്ങള്‍. തങ്ങളുടെ നിര്‍ദേശപ്രകാരം ഖബറടക്കിയ ഫാത്വിമയടക്കമുള്ള പോരാളികളുടെ ഖബര്‍ മേല്‍മുറി കാണോംപാറയിലുണ്ട്.
അധിനിവേശ പോരാട്ട ചരിത്രത്തില്‍ അനേകായിരങ്ങള്‍ക്ക് എന്നും പോരാട്ടവീര്യം പകരുന്നതാണ് ഫാത്വിമയുടെ വീര രക്തസാക്ഷിത്വം.

മാതംകുന്നത്ത് മമ്മാതി ഉമ്മ

1921ലെ മലബാര്‍ സ്വാതന്ത്ര്യസമരത്തിന്റെ പ്രഭവ കേന്ദ്രമായിരുന്നു തിരൂരങ്ങാടി. 1921 ഓഗസ്റ്റ് 20നാണ് തിരൂരങ്ങാടിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടതെന്ന് മലബാര്‍ ഡെപ്യൂട്ടി കലക്ടറായിരുന്ന ദിവാന്‍ ബഹദൂര്‍ ഗോപാലന്‍ നായര്‍ തന്റെ ദ മോപ്‌ല റെബല്യന്‍ 1921 എന്ന കൃതിയില്‍ രേഖപ്പെടുത്തുന്നു. ആലി മുസ്‌ലിയാര്‍ ആയിരുന്നു ഈ പ്രദേശത്തെ ബ്രിട്ടിഷ് വിരുദ്ധ പോരാട്ടത്തിന് നേതൃത്വം കൊടുത്തത്.


തിരൂരങ്ങാടിയില്‍ ബ്രിട്ടിഷുകാര്‍ അറസ്റ്റുചെയ്ത മറ്റൊരു ഖിലാഫത്ത്-കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു കല്ലറക്കല്‍ അഹ്‌മദ്. സേലം ജയിലില്‍ 9 വര്‍ഷത്തോളം അദ്ദേഹം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 1930ല്‍ ജയില്‍മുക്തനായി നാട്ടില്‍ തിരിച്ചെത്തിയ കല്ലറക്കല്‍ അഹമദ് 1951ല്‍ അന്തരിച്ചു.
കല്ലറക്കല്‍ അഹ്‌മദിന്റെ മൂത്ത പുത്രന്‍ കുഞ്ഞാമുവും ബ്രിട്ടിഷ് വിരുദ്ധ പോരാട്ടങ്ങളില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. തോന്നിയില്‍ ഒരു ഇംഗ്ലിഷ് ഭടനെ അദ്ദേഹം വധിച്ചു. തുടര്‍ന്ന് കുഞ്ഞാമു വേഷപ്രച്ഛന്നനായി നാടുവിട്ടു മക്കയിലെത്തി.

മലബാര്‍ സമര ചരിത്രത്തില്‍ സ്മരിക്കപ്പെടേണ്ട ഒരു സ്ത്രീ സാന്നിധ്യമാണ് കല്ലറക്കല്‍ അഹ്‌മദിന്റെ മാതാവ് മാതംകുന്നത്ത് മമ്മാതി ഉമ്മ. മമ്മാതി ഉമ്മയുടെ പൗത്രന്‍ കുഞ്ഞാമു ഒരു ഇംഗ്ലീഷ് ഭടനെ വധിച്ചു രക്ഷപ്പെട്ട പശ്ചാത്തലത്തില്‍ വെള്ളപ്പട്ടാളം കുഞ്ഞാമുവിന്റ വീട് കൊള്ളയടിച്ചു. പതിനായിരത്തോളം രൂപ വിലവരുന്ന ഉരുപ്പടികള്‍ പട്ടാളം കവര്‍ന്നു.
വൃദ്ധയായ മാതംകുന്നത്ത് മമ്മാതി ഉമ്മയെ പട്ടാളക്കാര്‍ പിടിച്ചുകൊണ്ടുപോയി. പൗത്രനായ കുഞ്ഞാമുവിനെ കാണിച്ചുകൊടുത്താല്‍ അപഹരിക്കപ്പെട്ട വസ്തുവഹകള്‍ തിരിച്ചുനല്‍കാമെന്ന് പട്ടാളക്കാര്‍ പ്രലോഭിപ്പിച്ചുവെങ്കിലും ആ വീരമാതാവു വഴങ്ങിയില്ല. തന്നെ പ്രലോഭിപ്പിക്കാന്‍ ശ്രമിച്ച ബ്രിട്ടിഷ് അധികൃതരോട് ആ വീരമാതാവ് ഇപ്രകാരം പറഞ്ഞു: 'എന്റെ ഏക മകനെ നിങ്ങള്‍ കല്ലറയിലടച്ചു. മകന്റെ മകന്‍ എവിടെയാണെന്ന് അറിഞ്ഞുകൂടാ. അതുകൊണ്ട് പിടിച്ചടക്കിയ മുതലൊന്നും നിങ്ങള്‍ എനിക്ക് തരണമെന്നില്ല. എന്നാല്‍ അക്കൂട്ടത്തില്‍ എന്റെ നിസ്‌കാരകുപ്പായവും മുഖമക്കനയുമുണ്ട്. അതു തിരിച്ചുനല്‍കിയാല്‍ മതി.


പട്ടാളം എത്ര സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടും മമ്മാതി ഉമ്മ വഴങ്ങിയില്ല. തുടര്‍ന്ന് പട്ടാളം രണ്ടു പ്രാവശ്യം നിറതോക്ക് ചൂണ്ടി ആ വീരാംഗനയെ ഭീഷണിപ്പെടുത്തി. എന്നിട്ടും അവര്‍ കുലുങ്ങിയില്ല. അപ്പോള്‍ മമ്മാതി ഉമ്മ ഇപ്രകാരം പറഞ്ഞു: 'ആയിരക്കണക്കിന് മുസല്‍മാന്മാരെ വെടിവച്ചു കൊന്നില്ലേ. എന്നെയും വേണമെങ്കില്‍ വെടിവെച്ചുകൊള്ളുക.

കദിയുമ്മ

ബ്രിട്ടിഷ് പട്ടാളത്തിന്റെ ബൂട്ടിന്റെ ഗര്‍ജനം കേട്ട് പ്രദേശവാസികള്‍ ഭയവിഹ്വലരായി. അവര്‍ പ്രാണരക്ഷാര്‍ഥം പല സ്ഥലങ്ങളിലേക്കും പലായനം ചെയ്തു. മലപ്പുറം ജില്ലയിലെ പഴയ ഏറനാട് താലൂക്കിലെ വാഴക്കാട്, ചീക്കോട്, കൊന്നാര്, ചാലിയപ്പുറം, എടവണ്ണപ്പാറ, ഓമാനൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ മിക്ക കുടുംബങ്ങളും കൊണ്ടോട്ടിയിലാണ് അഭയംപ്രാപിച്ചത്.
ബ്രിട്ടിഷ് പട്ടാളത്തിന്റെ കണ്ണുവെട്ടിച്ചുള്ള ഈ പലായനത്തില്‍ മുണ്ടക്കലെ പോക്കരുട്ടി-കദിയുമ്മ ദമ്പതികളുമുണ്ടായിരുന്നു. കദിയുമ്മ പൂര്‍ണ ഗര്‍ഭിണിയായിരുന്നു. യാത്രയില്‍ നടക്കാന്‍ തന്നെ അവര്‍ പാടുപെട്ടു. ഈ സന്ദിഗ്ധഘട്ടത്തില്‍ എല്ലാം അല്ലാഹുവില്‍ ഭരമേല്‍പ്പിച്ചുകൊണ്ട് കദിയുമ്മയേയും മറ്റു സ്ത്രീകളേയും പുള്ളിക്കോട് മലമുകളിലുള്ള ഒരു നരിമടയില്‍ ഒളിപ്പിച്ച് പോക്കരുട്ടി കൊണ്ടോട്ടിയിലേക്ക് നടന്നു.
കദിയുമ്മയും സഹയാത്രികരായ സ്ത്രീകളും ഈ ഗുഹയില്‍ കഴിച്ചുകൂട്ടി. ഗുഹാന്തര്‍ ഭാഗത്തുള്ള നീര്‍ച്ചാലുകളിലെ ശുദ്ധജലം അവരുടെ ദാഹം ശമിപ്പിച്ചു. അന്നു രാത്രി തന്നെ കദിയുമ്മ നരിമടയില്‍ വെച്ച് പ്രസവിച്ചു. ആ കൂട്ടിയാണ് 2011 സെപ്തംബര്‍ 7ന് 90ാമത്തെ വയസ്സില്‍ അന്തരിച്ച മുണ്ടക്കല്‍ ചോലയില്‍ മോന്തീന്‍കുട്ടി ഹാജി.

തായുമ്മ

അറവങ്കരയിലെ പപ്പാട്ടുങ്ങല്‍ മമ്മുട്ടി-തായുമ്മ ദമ്പതികളുടെ മക്കളായ അലവി, മുഹമ്മദ് എന്നിവരെ ചുവന്ന പട്ടുവസ്ത്രം ധരിപ്പിച്ച് വാളുകളുമായി അവസാന ഭക്ഷണവും പ്രാര്‍ഥനയും കഴിച്ച് മാതാപിതാക്കള്‍ യാത്രയാക്കി. അതില്‍ ജ്യേഷ്ഠന്‍ അലവി രക്തസാക്ഷിയായി. മുഹമ്മദിനെ വെടിയുണ്ടയേറ്റ് അബോധാവസ്ഥയില്‍ മറ്റുള്ളവര്‍ താങ്ങിയെടുത്ത് ഉമ്മയുടെ മുമ്പില്‍ എത്തിച്ചു.
ബോധം വന്നപ്പോള്‍ മകന്‍ ഉമ്മയോട് ഖേദപൂര്‍വ്വം പറഞ്ഞത് ഉമ്മാ... എനിക്ക് ആ ഭാഗ്യമുണ്ടായില്ല. ശഹീദ് (രക്തസാക്ഷി) ആകാത്ത ഈ മകന്റെ കാര്യത്തില്‍ ഉമ്മ വ്യാകുലപ്പെട്ടു.
മുഹമ്മദിന് പിന്നീട് പച്ചക്കറി കച്ചവടമായിരുന്നു. 'സെയ്താക്കന്മാര്‍' എന്നായിരുന്നു മുഹമ്മദിനെ വിളിച്ചിരുന്നത്. 1980ലാണ് മുഹമ്മദ് മരിച്ചത്.

കുഞ്ഞീബി പാത്തുമ്മ

1926ല്‍ അബ്ദുര്‍റഹിമാന്‍ സാഹിബിന് 28 വയസുള്ളപ്പോഴാണ് കുഞ്ഞീബി പാത്തുവുമായുള്ള വിവാഹം നടന്നത്. കറുകപാടത്ത് നമ്പിടിയില്‍ ചാലില്‍ കുഞ്ഞിപോക്കരുടെ മകളായിരുന്നു കുഞ്ഞീബി. അല്‍ അമീന്‍ ലോഡ്ജിലായിരുന്നു ദമ്പതികളുടെ താമസം. ഭര്‍ത്താവിന് അവര്‍ താങ്ങും തണലുമായി.
കേവലം മൂന്നു വര്‍ഷമാണ് ഈ ദാമ്പത്യം നീണ്ടുനിന്നത്. അക്കാലത്ത് നാട്ടില്‍ ഭീതിവിതച്ച വസൂരി രോഗം മൂലം 1929 ഏപ്രില്‍ 29ന് കുഞ്ഞീബി കാലഗതി പ്രാപിച്ചു. 31ാം വയസില്‍ വിഭാര്യനായ അബ്ദുര്‍റഹിമാന്‍ സാഹിബിനെ രണ്ടാമത് ഒരു വിവാഹത്തിന് പലരും നിര്‍ബന്ധിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല.
തന്റെ പ്രിയപത്‌നി തനിക്ക് ബാക്കിവെച്ച അവളുടെ വസ്ത്രങ്ങള്‍ നിധിയെന്ന പോലെ അബ്ദുര്‍റഹിമാന്‍ സാഹിബ് സൂക്ഷിച്ചു. ജയിലില്‍ കഴിയേണ്ടിവന്ന വേളകളിലും അദ്ദേഹം പ്രിയപത്‌നിയുടെ വസ്ത്രങ്ങള്‍ കൂടെ കരുതിയിരുന്നു.

വടക്കുവീട്ടില്‍ ഉണ്യായമ്മ

പൂക്കോട്ടൂര്‍ യുദ്ധത്തില്‍ വീരചരമം പ്രാപിച്ച വടക്കുവീട്ടില്‍ മമ്മദുവിന്റെ മകളായിരുന്നു ഉണ്യായമ്മ. ലഹള ആരംഭിക്കുന്നതിന് മുമ്പ് തന്നെ മമ്മദ് പ്രിയപത്‌നിയെയും മക്കളെയും പുല്ലാരയിലെ ഭാര്യാവീട്ടില്‍ കൊണ്ടാക്കി. മഹ്ശറയില്‍ കാണാമെന്ന് പറഞ്ഞായിരുന്നു മമ്മദുവിന്റെ യാത്ര.
വടക്കുവീട്ടില്‍ മമ്മദുവിന്റെ മകന്‍ കുഞ്ഞിമ്മുഹാജിയുടെ ഭാര്യ പന്തപിലാക്കല്‍ ഖദീജയും ഓര്‍ക്കുന്നത് മഹ്ശറയില്‍ കാണാമെന്ന യാതപറച്ചിലായിരുന്നു.

കാക്കനാട്ടു ചാലില്‍ ആയിശ ഉമ്മ

പാണ്ടിക്കാട് കാക്കനാട്ടു ചാലില്‍ ആയിശ ഉമ്മയെയും മക്കളെയും മാപ്പിള പോരാളികള്‍ക്കു സഹായം നല്‍കി എന്നതിന്റെ പേരിലാണ് ബ്രിട്ടിഷ് പട്ടാളം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ആ കുടുംബത്തെ ജയിലിലടച്ചു. മക്കളെ ജയിലില്‍ നിന്ന് വിട്ടയക്കാന്‍ ബ്രിട്ടിഷ് അധികൃതര്‍ തയാറായിരുന്നു. എന്നാല്‍ മക്കളെ കൊണ്ടുപോകാന്‍ ഒരിടമില്ലാത്തതിനാല്‍ ആയിശ ഉമ്മയുടെ പതിമൂന്നു വയസ്സായ മകനെയും പതിനഞ്ചും പത്തും വയസ്സായ പെണ്‍മക്കളെയും ജയിലില്‍ തന്നെ നിര്‍ത്തുകയായിരുന്നു.

മറിയക്കുട്ടി

മലബാര്‍ സമര സ്ത്രീ സാന്നിധ്യത്തില്‍ സ്മരിക്കപ്പെടേണ്ട മറ്റൊരു വനിതയാണ് മറിയക്കുട്ടി. ഭര്‍ത്താവ് ഹസന്‍ കുട്ടിയെ ലഹളകാലത്ത് ബ്രിട്ടിഷുകാര്‍ ബെല്ലാരി ജയിലില്‍ തടവിലാക്കി. ഈ വേളയില്‍ നാട്ടിലുള്ള ഭാര്യയെ കുറിച്ച് അദ്ദേഹം അപവാദകഥകള്‍ കേള്‍ക്കുന്നു. ഇതില്‍ രോഷാകുലനായ ഹസന്‍കുട്ടി ഭാര്യക്ക് കത്തെഴുതുന്നു. കത്ത് വായിച്ച മറിയക്കുട്ടി മനംനൊന്ത് എഴുതിയ മറുപടിക്കത്ത് ചരിത്രത്തിന്റെ ഭാഗമാണ്. മറിയക്കുട്ടിയുടെ പരിചയക്കാരനായ കവി പുലിക്കോട്ടില്‍ ഹൈദറാണ് ഈ കത്തുപാട്ട് അവള്‍ക്ക് എഴുതിക്കൊടുത്തത്. ഈ കത്ത് വായിച്ച ഹസന്‍കുട്ടിയുടെ തെറ്റിദ്ധാരണ നീങ്ങി.
കത്തിലെ പ്രസക്ത വരികള്‍ ഇപ്രകാരമാണ്:

ഉണ്ടതെങ്കില്‍ വന്നുകാണ്‍മാന്‍ ഉണ്ട് മോഹം പൊന്നെ,
ഒറ്റ നോക്ക് കണ്ട് മരിച്ചോട്ടെ അന്ന് തന്നെ
എന്റെ പൊന്നും മാരരെ നീര്‍ എന്തിനാം വെറുപ്പ്
എന്റെ മേലില്‍ വെച്ചിടണ്ടാ ചിന്തയില്‍ മുശിപ്പ്
രണ്ട് ദിവസം റെയില്‍ വഴി പണിക്കാരിന്ന്
രണ്ട് മുന്നാള്‍ വന്നിവിടെ രാത്രിയില്‍ കിടന്നു
അണ്ടപോലെ തന്നെ പണ്ടിക്കാട് അമ്മായിന്റെ,
ആങ്ങ് ഞാനൊരു കുറി വിരുന്നുപോയിട്ടുണ്ട്
ഉന്നിടുന്നതാണതും കൊണ്ടന്റെ മേല്‍ പരാതി,
ഊരകത്തിലുണ്ടെനിക്ക് ഇപ്പോളൊരു വിരോധി
വന്നവന്‍ എന്നോട് പല വട്ടവും ചോദിച്ചു
വമ്പ് കാണിച്ചപ്പോളോനെ ചൂലുകൊണ്ടടിച്ച്
എന്നെ നിങ്ങളൊയ്യെ തൊട്ടീട്ടില്ല മറ്റൊരാണ്...

ആയിശക്കുട്ടി

മലബാര്‍ സമരത്തില്‍ ധീരമായി പോരാടിയ കട്ടിലശ്ശേരി മുഹമ്മദ് മൗലവിയുടെ മൂത്ത മകള്‍ ആയിശക്കുട്ടിയും സമര ചരിത്രത്തില്‍ സ്മരിക്കപ്പെടേണ്ട ഒരു വനിതയാണ്.
'മുഹമ്മദ് മൗലവി ഒളിവിലായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ വീടും കുടുംബവും നാട്ടുകാരാണ് സംരക്ഷിച്ചിരുന്നത്. ഹിന്ദു-മുസ്്‌ലിം മൈത്രിയുടെ പ്രതീകമായിരുന്ന കട്ടിലശ്ശേരിയുടെ കുടുംബത്തിന്റെ സംരക്ഷണത്തില്‍ ഹിന്ദുക്കളും മുസ്്‌ലിംകളും ഒരുപോലെ സജീവമായിരുന്നു. അക്കാലത്ത് പൊലിസും പട്ടാളവും പലപ്പോഴും അദ്ദേഹത്തിന്റെ വീട് വളയുകയും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മകള്‍ ആയിശക്കുട്ടി അന്നുണ്ടായ സംഭവം അനുസ്മരിക്കുന്നത് കേരള സര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിച്ച കട്ടിലശ്ശേരി മുഹമ്മദ് മൗലവിയും ദേശീയ പ്രസ്ഥാനവും എന്ന ഗവേഷണ പഠനത്തില്‍ രേഖപ്പെടുത്തിയത് ഇപ്രകാരമാണ്:
'പുല്ലുമേഞ്ഞ വലിയ വീട്. തീപ്പൊരി പാറിവീണാല്‍ മതി വീട് വെണ്ണീറാവും. വീട്ടിനകത്ത് ചെറിയ കുട്ടികളും സ്ത്രീകളും വലിയൊരു പത്തായത്തില്‍ നിറയെ വിലപ്പെട്ട ഗ്രന്ഥങ്ങളും മറ്റൊരു പത്തായത്തില്‍ നെല്ലും. പട്ടാളക്കാര്‍ എല്ലാ മുക്കിലുംമൂലയിലും തപ്പി. വിചാരിച്ചത് കാണാത്തതിലുള്ള കോപം അവരുടെ മുഖത്ത്. വീട്ടുകാര്‍ ശ്വാസമടക്കി നിന്നു. നിറഞ്ഞ നിശബ്ദതയില്‍ കനത്ത ബൂട്ടിന്റെ ശബ്ദം, ഒരു പട്ടാളക്കാരന്‍ പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്ന് തീപ്പെട്ടി എടുക്കുന്നു. തീപ്പെട്ടിക്കൊള്ളിയെടുത്ത് ഉരസാനാണു ഭാവം. ഏത് മാളത്തിലാണെങ്കിലും ഇങ്ങു പുറത്തു വരട്ടെ എന്നായിരുന്നു ഉദ്ദേശ്യം. വീടിനു ചുറ്റും ഓടികൂടിയിരുന്ന അയല്‍വാസികളില്‍ ഒരു ഹിന്ദു യുവാവ് കരഞ്ഞുകൊണ്ട് കാല്‍ക്കല്‍ വീണ് അപേക്ഷിച്ചു. 'അരുതേ, ഒരിക്കലും അരുതേ... തീ കൊടുക്കരുതേ. മുസ്്‌ലിയാര്‍ അകത്തെവിടെയുമില്ല. ഈ നാട്ടില്‍ തന്നെയില്ല. അതിനകത്തുള്ളത് പാവങ്ങളാണ്. നിരപരാധികള്‍. സ്ത്രീകളും കുട്ടികളും. ഞങ്ങള്‍ക്കാണ് അവരെ സംരക്ഷിക്കാനുള്ള ചുമതല.''
ഇത് ശ്രവിച്ച വെള്ളപ്പട്ടാളക്കാരന്റെ പരുക്കന്‍ മനസ്സില്‍ എവിടെയോ അല്‍പ്പം കാരുണ്യം തോന്നി. ഒന്നും ചെയ്യാതെ അന്ന് അവര്‍ മടങ്ങി. ആയിശക്കുട്ടിയുടെ വാക്കുകള്‍ മലബാര്‍ കലാപകാലത്ത് സ്ത്രീകളും കുട്ടികളും സഹിച്ച ത്യാഗങ്ങള്‍ക്ക് അടിവരയിടുന്നു.'



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രക്കാരുടെ ആവശ്യം; ഇൻ്റർസിറ്റി ബസ് സർവീസ് വികസിപ്പിക്കാൻ നിർദേശിച്ച് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി 

latest
  •  22 days ago
No Image

മൂന്ന് ലക്ഷം രൂപയുടെ എംഡിഎംഎയുമായി വാഹന പരിശോധനക്കിടെ യുവാക്കൾ പിടിയിൽ

Kerala
  •  22 days ago
No Image

ഇലക്ട്രിക് കാറുകളുടെ വില്‍പ്പനയിൽ വൻ ഇടിവ്; 4000 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി ഫോര്‍ഡ്

International
  •  22 days ago
No Image

കുവൈത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് 21 ന്

Kuwait
  •  22 days ago
No Image

കെഎസ്ആ‌ർടിസി ബസ് വഴിയിൽ കുടുങ്ങി; തമ്മിലടിച്ച് ഡ്രൈവറും കണ്ടക്ടറും

Kerala
  •  22 days ago
No Image

ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈൻ സാമൂഹിക വികസന വകുപ്പ് മന്ത്രി 

bahrain
  •  22 days ago
No Image

സന്തോഷ് ട്രോഫിയില്‍ ​സന്തോഷ തുടക്കവുമായി കേരളം

Football
  •  22 days ago
No Image

സുപ്രഭാതം: കുറ്റക്കാര്‍ക്കെതിരെ ഉചിതമായ തീരുമാനം ഉടന്‍

Kerala
  •  22 days ago
No Image

പാലക്കാട് 70.51 ശതമാനം പോളിങ്

Kerala
  •  22 days ago
No Image

ആരോഗ്യ വിവരങ്ങൾ ഓൺലൈനിൽ പങ്ക് വെക്കരുത്; ദുബൈ ഹെല്‍ത്ത് അതോറിറ്റി 

uae
  •  22 days ago