HOME
DETAILS

ആദ്യദിനം തന്നെ കലുഷിതം; സ്പീക്കര്‍ സഭയുടെ അന്തസ് കെടുത്തിയെന്ന് പ്രതിപക്ഷം

  
backup
January 08 2021 | 19:01 PM

speaker548541324654

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ 22ാം സമ്മേളനത്തിന്റെ ആദ്യദിനം തന്നെ കലുഷിതം. ഡോളര്‍ കടത്ത് കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ സംശയമുനയിലായ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സഭയുടെ അന്തസ് കെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയും സ്വര്‍ണക്കടത്ത് കേസ് ആയുധമാക്കിയും പ്രതിപക്ഷം സഭാതലത്തില്‍ പ്രതിഷേധിച്ചു.
നയപ്രഖ്യാപന പ്രസംഗത്തിനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ സഭാതലത്തില്‍ പ്രവേശിച്ചപ്പോള്‍ തന്നെ പ്രതിപക്ഷ നിരയില്‍ പ്രതിഷേധം തുടങ്ങി. ഡോളര്‍ കടത്തില്‍ സംശയനിഴലിലായ സ്പീക്കര്‍ രാജിവച്ച് സഭയുടെ അന്തസ് കാത്തുസൂക്ഷിക്കുക എന്നെഴുതിയ ബാനറും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. സ്വര്‍ണക്കടത്തിന്റെയും അഴിമതിയുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസ്, മുഖ്യ ആസൂത്രകന്‍ പിണറായി വിജയന്‍ എന്നെഴുതിയ മറ്റൊരു ബാനറും ഉയര്‍ത്തിക്കാട്ടി. വേണ്ടപ്പെട്ടവര്‍ക്ക് നല്‍കിയ പിന്‍വാതില്‍ നിയമനങ്ങള്‍ റദ്ദാക്കുക, മുഖ്യമന്ത്രിയുടെ വര്‍ഗീയ പ്രചാരണം അവസാനിപ്പിക്കുക, നിയമസഭയുടെ മറവില്‍ ഡോളര്‍ കടത്തിയത് മാപ്പര്‍ഹിക്കാത്ത കുറ്റം, മുഖ്യമന്ത്രിയുടെ ഓഫിസ് കള്ളക്കടത്ത് താവളം എന്നിങ്ങനെയായിരുന്നു പ്ലക്കാര്‍ഡുകളിലെ വാചകങ്ങള്‍.
ഒന്‍പതു മണിക്ക് ഗവര്‍ണര്‍ പ്രസംഗം തുടങ്ങുമ്പോള്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സീറ്റില്‍ നിന്നെഴുന്നേറ്റ് പ്രതിഷേധമറിയിച്ചെങ്കിലും അദ്ദേഹം പ്രസംഗം തുടര്‍ന്നു. ഇതോടെ പ്രതിപക്ഷ നിരയിലെ മുദ്രാവാക്യങ്ങള്‍ ഉച്ചത്തിലായി. പ്രസംഗത്തിനിടെ, താന്‍ ഭരണഘടനാപരമായ ചുമതലയാണ് നിര്‍വഹിക്കുന്നതെന്നും തടസ്സപ്പെടുത്തരുതെന്നും ഗവര്‍ണര്‍ പറഞ്ഞു. എന്നാല്‍ ജനാധിപത്യം അട്ടിമറിക്കപ്പെടുമ്പോള്‍ അതിനെതിരേ പ്രതിഷേധിക്കേണ്ടത് പ്രതിപക്ഷത്തിന്റെ ചുമതലയാണെന്ന് പ്രതിപക്ഷനേതാവ് മറുപടി നല്‍കി.
ഇതിനിടെ, വി.ടി ബല്‍റാം, കെ.എസ് ശബരീനാഥന്‍, ടി.വി ഇബ്്‌റാഹീം, വി.പി സജീന്ദ്രന്‍, എല്‍ദോസ് കുന്നപ്പിള്ളി എന്നിവര്‍ ഡയസിനു മുന്നിലേക്ക് നീങ്ങി മുദ്രാവാക്യം മുഴക്കി. ഇതോടെ സഭാതലം സംഘര്‍ഷഭരിതമായി. തുടര്‍ന്ന് പ്രതിപക്ഷത്തെ മുതിര്‍ന്ന സാമാജികര്‍ ഇടപെട്ട് ഡയസിനു മുന്നില്‍ പ്രതിഷേധിച്ച അംഗങ്ങളെ തിരികെ വിളിച്ചു. പത്തു മിനിട്ടോളം ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ച ശേഷം പ്രതിപക്ഷം സഭാനടപടികള്‍ ബഹിഷ്‌കരിച്ച് പുറത്തിറങ്ങി. തുടര്‍ന്ന് സഭാകവാടത്തില്‍ കുത്തിയിരുന്ന പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം അവസാനിക്കുന്നതുവരെ നീണ്ടു.
പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്തെ അവസാന നിയമസഭാ സമ്മേളനത്തിനാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലൂടെ തുടക്കമായത്. 12 മുതല്‍ 14 വരെ നയപ്രഖ്യാപനത്തിലുള്ള നന്ദിപ്രമേയ ചര്‍ച്ച നടക്കും. അടുത്ത സാമ്പത്തികവര്‍ഷത്തെ ബജറ്റ് 15ന് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കും. ബജറ്റിനെക്കുറിച്ചുള്ള ചര്‍ച്ച 18 മുതല്‍ 20 വരെ.
അന്തിമ ഉപധനാഭ്യര്‍ഥന ചര്‍ച്ചയും വോട്ടെടുപ്പും 21ന്. ആദ്യ നാലു മാസത്തേക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ടിന്‍മേല്‍ ചര്‍ച്ചയും വോട്ടെടുപ്പും 25ന്. 27, 28 തിയതികളില്‍ അടിയന്തരമായി പാസാക്കേണ്ട ബില്ലുകള്‍ അവതരിപ്പിക്കും. കിഫ്ബിയെക്കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ വിവാദമായ സി.എ.ജി റിപ്പോര്‍ട്ട് ഈ സമ്മേളനത്തില്‍ മേശപ്പുറത്തു വയ്ക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വീണ്ടും തുടങ്ങുന്നു; ട്രംപിന്റെ ദൂതന്‍ ഖത്തറും ഇസ്‌റാഈലും സന്ദര്‍ശിച്ചു

International
  •  7 days ago
No Image

നവീന്‍ബാബുവിന്റെ മരണം; അന്വേഷണം ശരിയായ ദിശയില്‍, സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍

Kerala
  •  7 days ago
No Image

വടകരയില്‍ വയോധികന്‍ കിണറ്റില്‍ മരിച്ച നിലയില്‍

Kerala
  •  7 days ago
No Image

കാര്‍ വാടകയ്ക്ക് നല്‍കിയതല്ല, ഗൂഗിള്‍ പേയില്‍ അയച്ചുതന്നത് കടം വാങ്ങിയ പണമെന്ന് വാഹന ഉടമ

Kerala
  •  7 days ago
No Image

ജോയിന്റ് കമ്മീഷന്‍ സ്ഥാപിക്കാന്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ച് ഇന്ത്യയും കുവൈത്തും

Kuwait
  •  7 days ago
No Image

യുപിഐ വാലറ്റ് പരിധി ഉയര്‍ത്തി: ഇനി ദിവസം പരമാവധി 5,000 രൂപയുടെ ഇടപാടുകളാണ് 

Tech
  •  7 days ago
No Image

പിതാവിന് സഹോദരിയോട് സ്‌നേഹം, തന്നോട് അവഗണന; ഡല്‍ഹിയില്‍ സഹോദരിയുടേയും മാതാപിതാക്കളുടേയും കൊലപാതകത്തിലേക്ക് 20കാരനെ നയിച്ചത് കടുത്ത പക

National
  •  7 days ago
No Image

യൂണിവേഴ്‌സിറ്റി കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിക്ക് എസ്.എഫ്.ഐ നേതാക്കളുടെ ക്രൂരമര്‍ദ്ദനം; പരാതിയില്‍ കേസെടുത്തിട്ടും തുടര്‍നടപടിയെടുക്കാതെ പൊലിസ്

Kerala
  •  7 days ago
No Image

രക്ഷാപ്രവര്‍ത്തനം ഫലം കണ്ടില്ല; പാലപ്പിള്ളിയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കുട്ടിയാന ചരിഞ്ഞു

Kerala
  •  7 days ago
No Image

പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകം; മന്ത്രവാദിനിയായ യുവതി അടക്കം നാലുപേര്‍ അറസ്റ്റില്‍, സംഘം തട്ടിയത് 596 പവന്‍ സ്വര്‍ണം

Kerala
  •  7 days ago