HOME
DETAILS

കെ റെയിൽ സ്വകാര്യവൽക്കരണ പദ്ധതി: മേധാ പട്കർ

  
backup
January 11 2022 | 05:01 AM

6521313-2


കോഴിക്കോട്
കെ റെയിൽ സ്വകാര്യവൽക്കരണ പദ്ധതിയാണെന്നും ജപ്പാനിൽനിന്ന് വായ്പയെടുത്തുള്ള പദ്ധതിയെ ജെ റെയിൽ എന്നാണ് വിളിക്കേണ്ടതെന്നും പരിസ്ഥിതി പ്രവർത്തക മേധാ പട്കർ. കാട്ടിൽപീടികയിൽ കെ റെയിൽ പ്രതിരോധ സമരത്തിൻ്റെ 465ാം ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
രാജ്യത്ത് പൊതുഗതാഗതം സ്വകാര്യവൽക്കരിക്കപ്പെട്ടു. കെ റെയിൽ ബുള്ളറ്റ് റെയിൽ തന്നെയാണ്. ഗതാഗത മൂലധനത്തിന്റെ അന്താരാഷ്ട്ര പാതയാണ് കെ റെയിലിലൂടെ തുറക്കാൻ പോകുന്നതെന്നും അവർ പറഞ്ഞു.


സാധാരണക്കാരന് യാതൊരു പ്രയോജനവും ഇല്ലാത്തതും വരേണ്യവർഗത്തിന് മാത്രം ഉപയോഗപ്രദമാകുന്നതുമായ പദ്ധതിയാണിത്. പദ്ധതി നടപ്പാക്കുന്നതോടെ നിരവധി നെൽവയലുകളും തണ്ണീർതടങ്ങളുമാണ് നശിക്കുന്നത്. പ്രകൃതിസുന്ദരമായ കേരളം ഇന്ന് പ്രകൃതി ദുരന്തങ്ങളാൽ ജീവിക്കാൻ പാടുപെടുകയാണ്. കസ്തൂരി രംഗൻ റിപ്പോർട്ടുകൾ അട്ടിമറിക്കപ്പെട്ടു. ജനങ്ങളെ സംരക്ഷിക്കേണ്ടവർ തന്നെ അവരെ കൊലയ്ക്ക് കൊടുക്കുന്ന രാഷ്ട്രീയ കാലാവസ്ഥ മാറണം. വികസനത്തിന്റെ പേരിൽ കിടപ്പാടം നഷ്ടപ്പെടുമ്പോൾ എങ്ങനെയാണ് അതിനെ ഉൾക്കൊള്ളുകയെന്നും അവർ ചോദിച്ചു. നരേന്ദ്രമോദി ചെയ്യുംപോലെ അടിച്ചേൽപ്പിക്കൽ നയമല്ല പിണറായി സർക്കാരിൽനിന്ന് പ്രതീക്ഷിക്കുന്നതെന്നും സമരം അഖിലേന്ത്യാ തലത്തിൽ ശക്തിപ്പെടുത്തുമെന്നും അവർ പറഞ്ഞു
പദ്ധതിയ്ക്കായി സ്ഥലം ഏറ്റെടുക്കുന്ന കാട്ടിൽപീടികയിലെ വിവിധ ഇടങ്ങളിലെ വീടുകളും അവർ സന്ദർശിച്ചു.


കെ റെയിൽ ജനകീയ പ്രതിരോധ സമിതി ചെയർമാൻ ടി.ടി ഇസ്മായിൽ അധ്യക്ഷനായി. സമിതി ജനറൽ കൺവീനർ കെ. മൂസക്കോയ സ്വാഗതം പറഞ്ഞു. മധ്യപ്രദേശിലെ കർഷക നേതാവ് ദേവറാം കനെറാം, സി.ആർ നീലകണ്‌ഠൻ, കുസുമം ജോസഫ്, എം.പി ബാബുരാജ്, എസ്. സജീവൻ, വിജയരാഘവൻ ചാലിയ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാര്‍ഥികള്‍ക്ക് ഇനി പഠനകാര്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ നല്‍കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

Kerala
  •  24 days ago
No Image

പാകിസ്ഥാനില്‍ യാത്രാവാഹനത്തിന് നേരെ വെടിവെപ്പ്; 50 മരണം

International
  •  24 days ago
No Image

മുനമ്പം: സമവായ നിര്‍ദ്ദേശവുമായി സര്‍ക്കാര്‍, മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

Kerala
  •  24 days ago
No Image

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്; വീണ്ടും അന്വേഷണത്തിനൊരുങ്ങി പൊലിസ്

Kerala
  •  24 days ago
No Image

കറന്റ് അഫയേഴ്സ്-21-11-2024

PSC/UPSC
  •  24 days ago
No Image

മദ്യനയ അഴിമതി; കെജ് രിവാളിന് എതിരായ വിചാരണ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈകോടതി

National
  •  24 days ago
No Image

സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യു.സി.സി ഹൈക്കോടതിയില്‍

Kerala
  •  24 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പ്രതിഷേധം; പത്തനംതിട്ടയില്‍ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  24 days ago
No Image

ലഗേജിനായി ഇനി കാത്തിരിക്കേണ്ടി വരില്ല; ദുബൈയിലെ ഈ എയർപോർട്ട് വഴിയുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നു

uae
  •  24 days ago
No Image

ഓണ്‍ലൈനില്‍ വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ ഇരു കൈപ്പത്തികളും അറ്റുപോയി

National
  •  24 days ago