HOME
DETAILS

ഗൂഗില്‍ മാപ്പ് കാണിച്ച വഴിയേ പോവുന്നതിനിടെ കാര്‍ ഡാമില്‍ വീണു; യുവാവ് മുങ്ങി മരിച്ചു, സുഹൃത്തുക്കള്‍ നീന്തി രക്ഷപ്പെട്ടു

  
backup
January 12, 2021 | 6:09 AM

national-man-drives-into-dam-while-following-google-maps-2021

മുംബൈ: ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിക്കുന്നതിനിടെ കാര്‍ ഡാമില്‍ വീണ് യുവാവ് മരിച്ചു. മഹാരാഷ്ട്രയിലെ അഹ്മദ് നഗര്‍ ജില്ലയിലെ അകോലെയിലാണ് സംഭവം. പുനെ സ്വദേശിയായ വ്യവസായി സതീഷ് ഗുലെയാണ് മുങ്ങിമരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ നീന്തി രക്ഷപ്പെട്ടു. എല്ലാവരും പുനെ സ്വദേശികളാണ്.

ഞായറാഴ്ചയാണ് സംഭവം. കല്‍സുബായ് മലയില്‍ ട്രക്കിങിന് പോവുകയായിരുന്നു സതീഷും സുഹൃത്തുക്കളായ ഗുരു ശേഖറും രജുര്‍കറും. കല്‍സുബായിയിലേക്കുള്ള യാത്രക്കിടെ വഴിതെറ്റിയ ഇവര്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടുകയായിരുന്നു.

ഇവര്‍ സഞ്ചരിച്ച വഴിയിലെ പാലം മഴക്കാലത്ത് ഡാമില്‍ നിന്നുള്ള വെള്ളംകയറി മുങ്ങിയിരുന്നു. ഇരുട്ടായത് കാരണം വഴി ശരിക്കും കാണാനും പറ്റുന്നുണ്ടായിരുന്നില്ല. അങ്ങനെയായിരിക്കാം കാര്‍ വെള്ളത്തിലേക്ക് വീണതെന്ന് ഇന്‍സ്‌പെക്ടര്‍ അഭയ് പര്‍മാര്‍ പറഞ്ഞു.

കാര്‍ വെള്ളത്തില്‍ വീണയുടന്‍ മൂന്ന് പേരും കാറിന്റെ ഡോര്‍ തുറന്ന് പുറത്തുവരാന്‍ ശ്രമിച്ചു. നീന്തല്‍ അറിയാതിരുന്ന സതീഷ് മുങ്ങിപ്പോയി. മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്ക് നീന്തി രക്ഷപ്പെടാന്‍ കഴിഞ്ഞു. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് സതീഷിനെ പുറത്തെത്തിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫൈനൽ വിസിലിന് ശേഷവും അടങ്ങാതെ അർജന്റീന; ഗാർസിയയെയും, ഗാവിയെയും,ആക്രമിച്ച് പരേഡസ്, ഒടുവിൽ ചുവപ്പ് കാർഡ്

Football
  •  a day ago
No Image

ജിയോണ ജെയിംസിൻ്റെ നിയമനം മാറ്റില്ല: കെഎസ്​യുവിൻ്റെ ആവശ്യം തള്ളി മുഖ്യമന്ത്രി

Kerala
  •  a day ago
No Image

പ്രവാസികൾക്ക് സുവർണ്ണാവസരം; ഇന്ത്യയുൾപ്പെടെയുള്ള റൂട്ടുകളിൽ 20% കിഴിവുമായി ഇത്തിഹാദ് എയർവേയ്‌സ്

uae
  •  a day ago
No Image

സഊദിക്കെതിരെ സമുദ്ര നിരോധനം പ്രഖ്യാപിച്ച് ഹൂത്തികൾ; പശ്ചിമേഷ്യയിൽ ആശങ്ക

Saudi-arabia
  •  a day ago
No Image

മെസ്സി പതറിയയിടത്ത് തിളങ്ങി റൊണാൾഡോ; ലോകകപ്പിന് പിന്നാലെ വീണ്ടും 'മെസ്സി-റോണോ' പോരാട്ടം!

Football
  •  a day ago
No Image

വ്യാജ ഇ-പാൻ കാർഡ് ഇമെയിലുകൾ സൂക്ഷിക്കുക: ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

Kerala
  •  a day ago
No Image

കെഫോണ്‍ ഇന്റര്‍നെറ്റ്; സൗജന്യ സേവനം നിര്‍ത്തലാക്കി, ഇനി ബില്ലടയ്ക്കണം

Kerala
  •  a day ago
No Image

വിധിക്കപ്പുറം ഒരു ചോദ്യം; യുവതലമുറയെ ചിന്തിപ്പിക്കുന്ന കോടതി നിരീക്ഷണം

Kerala
  •  a day ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: കുറ്റപത്രം എത്രയും വേഗം സമർപ്പിക്കാൻ എസ്.ഐ.ടിയോട് ഹൈക്കോടതി

Kerala
  •  a day ago
No Image

425 കോടിയിലധികം രൂപയുടെ സമ്മാനത്തുകയ്ക്ക് പുറമേ ചാമ്പ്യൻഷിപ്പ് റിംഗുകളും; സ്പാനിഷ് താരങ്ങൾക്ക് വമ്പൻ പുരസ്കാരങ്ങൾ!

Football
  •  a day ago