HOME
DETAILS

തീവ്രവാദ, വര്‍ഗീയ, മയക്കുമരുന്നു ശക്തികള്‍ക്കെതിരെ വിദ്യാര്‍ഥിസമൂഹം ജാഗ്രത പാലിക്കണം: മുഖ്യമന്ത്രി

  
backup
August 18, 2016 | 12:59 AM

%e0%b4%a4%e0%b5%80%e0%b4%b5%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%a6-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b5%80%e0%b4%af-%e0%b4%ae%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%81


തിരുവനന്തപുരം: കാമ്പസുകളില്‍ തീവ്രവാദ, വര്‍ഗീയ, മദ്യമയക്കുമരുന്നു ശക്തികള്‍ പിടിമുറുക്കുന്നതിനെതിരെ വിദ്യാര്‍ഥി സമൂഹം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ .
കേന്ദ്രീയ വിദ്യാലയ സംഗതന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച റീജ്യണല്‍ യൂത്ത് പാര്‍ലമെന്റ് 2016   17 ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിച്ചാല്‍ എല്ലാം ഭദ്രവും സ്വസ്ഥവുമാകുമെന്ന് ചിലര്‍ പ്രവചിച്ചിരുന്നു. എന്നാല്‍, അരാഷ്ട്രീയമായ കാമ്പസുകളില്‍ തീവ്രവാദ സംഘടനകള്‍, വര്‍ഗീയ ശക്തികള്‍, ജാതി സംഘടനകള്‍, മദ്യമയക്കുമരുന്ന് മാഫിയ തുടങ്ങിയവര്‍ പിടിമുറുക്കിയിരിക്കുകയാണ്. ഇതിനെതിരെ വിദ്യാര്‍ഥി സമൂഹം ജാഗ്രത പാലിച്ച് ചുറ്റുമുള്ള സംഭവങ്ങള്‍ക്ക് നേരെ കണ്ണും കാതും തുറന്നുവെക്കണം. സമൂഹത്തിന് ഗുണപരമായ രാഷ്ട്രീയ ബോധം ഉയര്‍ന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.  ചടങ്ങില്‍ ഡോ. ശശി തരൂര്‍ എം.പി അധ്യക്ഷനായി.  സി.പി. നാരായണന്‍ എം.പി, ഒ. രാജഗോപാല്‍ എം.എല്‍.എ എന്നിവര്‍  സംസാരിച്ചു.  കേന്ദ്രീയ വിദ്യാലയ സംഗതന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. ഉമാ ശിവരാമന്‍ സ്വാഗതവും ആക്കുളം കേന്ദ്രീയ വിദ്യാലയ പ്രിന്‍സിപ്പല്‍ ജോസ് മാത്യു നന്ദിയും പറഞ്ഞു. പാങ്ങോട്, അടൂര്‍ ഷിഫ്റ്റ് വണ്‍, കൊച്ചി നേവല്‍ ബേസ് , പാലക്കാട്, കാസര്‍കോട് കേന്ദ്രീയ വിദ്യാലയങ്ങളിലെ എട്ടുമുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികളാണ് റീജ്യണല്‍ യൂത്ത് പാര്‍ലമെന്റില്‍ പങ്കെടുത്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ലൗഡ്ഫ്ലെയർ തകരാറിലായതോടെ ലോകമെമ്പാടും നിരവധി വെബ്‌സൈറ്റുകൾ പ്രവർത്തനരഹിതമായി; ഇന്റർനെറ്റ് കണക്റ്റിവിറ്റിയിൽ വ്യാപകമായ പ്രശ്നങ്ങൾ

Tech
  •  3 minutes ago
No Image

മദ്യപാനത്തിനിടെ തർക്കം; കൊച്ചിയിലെ ബാറിൽ വടിവാളുമായി യുവതി ഉൾപ്പെട്ട സംഘത്തിന്റെ അഴിഞ്ഞാട്ടം, മൂന്ന് പേർ അറസ്റ്റിൽ

crime
  •  26 minutes ago
No Image

ഹാൻഡ് ലഗേജ് മാത്രമായി സഞ്ചരിക്കുന്നവർക്ക് ചെക്ക്-ഇൻ ഒഴിവാക്കും; വമ്പൻ മാറ്റങ്ങളുമായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളം

uae
  •  28 minutes ago
No Image

പണം അയക്കാൻ മൊബൈൽ നമ്പർ മാത്രം മതി: യുഎഇയിൽ ഇനി 10 സെക്കൻഡ് കൊണ്ട് മണി ട്രാൻസ്ഫർ; 'ആനി' പ്ലാറ്റ്‌ഫോം പ്രവർത്തനം ആരംഭിച്ചു

uae
  •  44 minutes ago
No Image

പ്രണയം നടിച്ച് 15-കാരിയെ പീഡിപ്പിച്ചു; കൊച്ചിയിൽ നാവികൻ അറസ്റ്റിൽ, നാവികസേനയ്ക്കെതിരെ ഗുരുതര ആരോപണം

crime
  •  an hour ago
No Image

ശബരിമല ദര്‍ശനത്തിനെത്തിയ കോഴിക്കോട് സ്വദേശിനി കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  an hour ago
No Image

സ്കൂട്ടറിൽ സഞ്ചരിച്ച യുവതിയെയും മകളെയും ബുള്ളറ്റ് ബൈക്ക് ഉപയോഗിച്ച് ഇടിച്ചിട്ട് സ്വർണ്ണമാല കവരാൻ ശ്രമം; മുൻ ഗൾഫുകാരൻ മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ

crime
  •  an hour ago
No Image

ആംബുലൻസിന് തീപിടിച്ച് നവജാതശിശുവും ഡോക്ടറുമടക്കം നാല് മരണം; മൂന്ന് പേർക്ക് പൊള്ളൽ

National
  •  2 hours ago
No Image

ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; നാലുപേർക്ക് പരുക്ക്

Kerala
  •  2 hours ago
No Image

കന്യാകുമാരിയില്‍ കടലിന് മുകളില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് വ്യാപകമഴയ്ക്ക് സാധ്യത; ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 hours ago