HOME
DETAILS

ലോകകപ്പിന് ശേഷമാണ് ഐപിഎൽ ലേലമെങ്കിൽ അവന് 20 കോടി ലഭിക്കുമായിരുന്നു: കൈഫ്‌

  
February 21, 2026 | 3:11 PM

Mohammad Kaif has praised Zimbabwean pacer Blessing Musarabani

സിംബാബ്വേ പേസർ ബ്ലെസ്സിംഗ് മുസരബാനിയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ടി-20 ലോകകപ്പ് കഴിഞ്ഞാണ് ഐപിഎൽ ലേലം നടന്നിരുന്നുവെങ്കിൽ 20 കോടിയോളം രൂപ താരത്തിന് ലഭിക്കുമായിരുന്നുവെന്നാണ് കൈഫ് പറഞ്ഞത്. മുസരബാനി മികച്ച ബൗളർ ആണെന്നും ഭാവിയിൽ ഐപിഎൽ ടീമുകൾ താരത്തെ സ്വന്തമാക്കാൻ ലക്ഷ്യം വെക്കുമെന്നും കൈഫ് പറഞ്ഞു. 

"ബ്ലെസ്സിംഗ് മുസരബാനി ഒരു അസാധാരണ ബൗളറാണ്. ഭാവിയിൽ ഐപിഎൽ ഫ്രാഞ്ചൈസികൾ അദ്ദേഹത്തെ ലക്ഷ്യം വെക്കും. മത്സരത്തിൽ എല്ലാ സമയങ്ങളിലും അദ്ദേഹം പന്തെറിയും. ന്യൂ ബോളും ഓൾഡ് ബോളും ഉപയോഗിച്ചാണ് അദ്ദേഹം ഇത് ചെയ്യുന്നത്. ലോകകപ്പിന് ശേഷമാണ് ഐപിഎൽ ലേലം നടന്നിരുന്നതെങ്കിൽ മുസരബാനി ഇപ്പോൾ പന്തെറിയുന്ന രീതിയും നോക്കുമ്പോൾ ഐപിഎൽ ലേലത്തിൽ അദ്ദേഹത്തിന് കുറഞ്ഞത് 20 കോടി രൂപ ലഭിക്കുമായിരുന്നുവെന്ന് എനിക്ക് പറയാൻ കഴിയും'' കൈഫ് പറഞ്ഞു. 

ടി-20 ലോകകപ്പിലെ സിംബാബ്വേയുടെ കുതിപ്പിൽ നിർണായകമായ പങ്കുവഹിച്ച താരമാണ് മുസരബാനി. ഒമ്പത് വിക്കറ്റുകളാണ്‌ താരം ഇതുവരെ വീഴ്ത്തിയിട്ടുള്ളത്. ഈ ലോകകപ്പിൽ സിംബാബ്വേ അമ്പരിപ്പിക്കുന്ന കുതിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കരുത്തരായ ശ്രീലങ്കയെ ആറ് വിക്കറ്റിന് തകർത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് സിംബാബ്‌വെ സൂപ്പർ 8 പോരാട്ടങ്ങൾക്ക് യോഗ്യത നേടിയത്. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ അവസാന ഓവർ വരെ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് സിംബാബ്‌വെ വിജയം പിടിച്ചെടുത്തത്. 

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്തു.പതും നിസ്സങ്ക:41 പന്തിൽ 62 റൺസുമായി ലങ്കൻ ഇന്നിംഗ്സിന്റെ നട്ടെല്ലായി.പവൻ രത്നായകെ 25 പന്തിൽ 44 റൺസുമായി മികച്ച പിന്തുണ നൽകി.കുശാൽ പെരേര (22), കുശാൽ മെൻഡിസ് (14) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.

വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സിംബാബ്‌വെ 19.3 ഓവറിൽ ലക്ഷ്യം കണ്ടു.ബ്രയാൻ ബെന്നറ്റ് 48 പന്തിൽ പുറത്താവാതെ 63 റൺസ് നേടി ഇന്നിംഗ്സ് കാത്തു. 8 ബൗണ്ടറികളാണ് താരം നേടിയത്.സിക്കന്ദർ റാസ 26 പന്തിൽ 45 റൺസുമായി മത്സരത്തിന്റെ ഗതി മാറ്റി. 4 സിക്സറുകളും 2 ഫോറുകളും പറത്തിയ റാസയാണ് പ്ലെയർ ഓഫ് ദി മാച്ച്.

Former India player Mohammad Kaif has praised Zimbabwean pacer Blessing Musarabani. Kaif said that if the IPL auction had been held after the T20 World Cup, the player would have fetched around Rs 20 crore. Kaif said that Musarabani is a good bowler and IPL teams will target him in the future.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരിൽ വോട്ടർമാരെ വിലയ്ക്കെടുക്കാൻ ബിജെപി; സൂപ്പർമാർക്കറ്റ് കേന്ദ്രീകരിച്ച് കിറ്റ് വിതരണമെന്ന് ആരോപണം

Kerala
  •  4 days ago
No Image

പേര് മാറ്റാൻ അനുമതിയില്ല: വോട്ടിങ് യന്ത്രത്തിൽ 'പി.വി. അഞ്ജലി' തന്നെ; അഞ്ജലി നായരുടെ അപേക്ഷ തള്ളി വരണാധികാരി

Kerala
  •  4 days ago
No Image

ബഹ്‌റൈനിലെ സിത്രയില്‍ ഡ്രോണ്‍ അവശിഷ്ടങ്ങള്‍ വീണ് നാല് പേര്‍ക്ക് പരിക്ക്; വീടുകള്‍ക്ക് നാശനഷ്ടം

bahrain
  •  4 days ago
No Image

കേരളത്തിൽ 'ലാൻഡ് ജിഹാദും ബിസിനസ് ജിഹാദും'; വിദ്വേഷ പരാമർശവുമായി കേന്ദ്രമന്ത്രി ശോഭ കരന്ത്‌ലജെ

Kerala
  •  4 days ago
No Image

'കാഫിർ സ്ക്രീൻഷോട്ട്': സത്യം അടുത്ത യുഡിഎഫ് സർക്കാർ പുറത്തുകൊണ്ടുവരും; അന്വേഷണം അവസാനിപ്പിച്ച പൊലിസ് നടപടിക്കെതിരെ ഷാഫി പറമ്പിൽ

Kerala
  •  4 days ago
No Image

ഇറാൻ ആണവകേന്ദ്രത്തിന് നേരെ യുഎസ്-ഇസ്റാഈൽ സംയുക്ത ആക്രമണം; സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടു

International
  •  4 days ago
No Image

ശബരിമല യുവതീപ്രവേശന കേസ്: ഏപ്രിൽ ഏഴ് മുതൽ ഒൻപതംഗ ബെഞ്ച് വാദം കേൾക്കും; ജസ്റ്റിസ് ബി.വി നാഗരത്ന ബെഞ്ചിലെ ഏക വനിതാ ജഡ്ജി

National
  •  4 days ago
No Image

ഗള്‍ഫ് സംഘര്‍ഷം ഡിജിറ്റല്‍ മേഖലയിലേക്കും; ആമസോണ്‍ സേവനങ്ങള്‍ക്ക് തിരിച്ചടി

bahrain
  •  4 days ago
No Image

വെറും വെടിനിർത്തലല്ല, വേണ്ടത് ശാശ്വത പരിഹാരം: നിലപാട് വ്യക്തമാക്കി ഇറാൻ വിദേശകാര്യ മന്ത്രി

International
  •  4 days ago
No Image

കൊല്ലത്ത് ഗുണ്ടകള്‍ക്ക് അസോസിയേഷന്‍, ഓഫിസ് തുറക്കാന്‍ തോക്കുമായെത്തി; പൊലിസ് കേസെടുത്തു

Kerala
  •  4 days ago