HOME
DETAILS

പാലത്തായി പീഡനക്കേസ്: ബി.ജെ.പി നേതാവ് കെ പത്മരാജന് പരോള്‍ നീട്ടി നല്‍കി 

  
February 21, 2026 | 10:02 AM

palathayi-rape-case-k-padmarajan-parole-extended-kannur

കണ്ണൂര്‍: കണ്ണൂര്‍ പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ ബി.ജെ.പി നേതാവ് കെ പത്മരാജന് സര്‍ക്കാര്‍ പരോള്‍ അനുവദിച്ചു. ജയില്‍ സൂപ്രണ്ട് നല്‍കിയ അടിയന്തര പരോളിന് പുറമെയാണിത്. സഹോദരി യുടെ മരണത്തെ തുടര്‍ന്ന് പത്മരാജന് അടിയന്തര പരോള്‍ അനുവദിച്ചിരുന്നു. ഈമാസം 3 ന് ആണ് പത്മരാജന്‍ പുറത്തിറങ്ങിയത്. ഈ പരോളാണ് മാര്‍ച്ച് മൂന്ന് വരെ സര്‍ക്കാരും ജയില്‍ മേധാവിയും ചേര്‍ന്ന് നീട്ടി നല്‍കിയത്. ബലാത്സംഗ കേസുകളില്‍ നീണ്ട പരോള്‍ അനുവദിക്കാറില്ല. കേസില്‍ ശിക്ഷ വിധിച്ച് മൂന്ന് മാസത്തിനിടെയാണ് പ്രതിക്ക് പരോള്‍ ലഭിച്ചത്. 

തലശ്ശേരി അതിവേഗ കോടതിയാണ് പത്മരാജനെതിരെ ശിക്ഷ വിധിച്ചത്. നാലാം ക്ലാസുകാരിയായ 10 വയസ്സുകാരിയെ സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് മൂന്ന് ദിവസങ്ങളിലായി ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് വിധി. വിദ്യാര്‍ത്ഥിനിക്ക് സംരക്ഷകനാകേണ്ട അധ്യാപകന്‍ നടത്തിയ ക്രൂരകൃത്യത്തിന് കഠിനമായ ശിക്ഷയാണ് കോടതി വിധിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം മരണം വരെ ജീവപര്യന്തം തടവ് ശിക്ഷിച്ചു. 12 വയസ്സില്‍ താഴെയുള്ള കുട്ടിയെ സ്‌കൂളില്‍ വെച്ച് പീഡിപ്പിച്ചതിന് പോക്സോ നിയമത്തിലെ രണ്ട് വകുപ്പുകള്‍ ചേര്‍ത്താണ് 40 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. കൂടാതെ, രണ്ട് ലക്ഷം രൂപ പിഴയും ഒടുക്കണം.

 

In the Palathayi child sexual abuse case, BJP leader K. Padmarajan has been granted an extension of parole by the Kerala government. The extension comes after he was earlier released on emergency parole following the death of his sister.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബുദബിയിൽ മിസൈൽ അവശിഷ്ടങ്ങൾ തകർന്നുവീണ് 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക്

uae
  •  7 days ago
No Image

സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന്; എല്‍.ഡി.എഫ് പരാതിയില്‍ അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് നോട്ടിസ്

Kerala
  •  7 days ago
No Image

വെള്ളാപ്പള്ളിയുടെ ചില നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; സ്വന്തം ചുമതലക്ക് നിരക്കുന്നതാണോ താന്‍ നടത്തുന്ന പ്രസ്താവനകളെന്ന് അദ്ദേഹം ചിന്തിക്കണം- എം.എ ബേബി

Kerala
  •  7 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് ടി.പി രാമകൃഷ്ണന്‍; സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം

Kerala
  •  7 days ago
No Image

സ്വന്തം ദൗര്‍ബല്യങ്ങള്‍ മറച്ചുവെച്ച് കേരളത്തെ അപഹസിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

Kerala
  •  7 days ago
No Image

സംസ്ഥാനത്ത് നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  7 days ago
No Image

കേരളത്തില്‍ ലൗ ജിഹാദ്, സര്‍ക്കാര്‍ കണ്ണടച്ചിരുന്നു, കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല;  വിവാദ പ്രസംഗവുമായി ശ്രീലേഖ

Kerala
  •  7 days ago
No Image

'എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കുന്നത്?'; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എ.എ.പിക്കെതിരെ രാഘവ് ഛദ്ദ

National
  •  7 days ago
No Image

കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു, നില ഗുരുതരം

Kerala
  •  7 days ago
No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  7 days ago