HOME
DETAILS

മാതാപിതാക്കളെ കൊല്ലുന്ന മക്കൾ

  
backup
January 18 2022 | 20:01 PM

45625463-2022-editorial


മാതാപിതാക്കളെ കൊല്ലുന്ന മക്കളുടെയും മക്കളെ കൊല്ലുന്ന മാതാപിതാക്കളുടെയും വാർത്തകളാൽ നിറയുകയാണ് വർത്തമാനപത്രങ്ങൾ ഓരോ ദിവസവും. വാർധക്യത്തിലെത്തുന്നതോടെ മാതാപിതാക്കളെ തിരിഞ്ഞുനോക്കാത്ത മക്കളെക്കുറിച്ചുള്ള കഥകളും ഇതിനിടയിൽ ധാരാളം കേൾക്കാം. സ്വത്ത് മുഴുവൻ എഴുതി വാങ്ങുന്ന മക്കൾ പിന്നീടവരെ തെരുവിലോ വൃദ്ധസദനത്തിലോ ഉപേക്ഷിക്കുന്ന കാഴ്ചകളും പതിവായിട്ടുണ്ട്. മക്കൾ സ്വത്ത് ഭാഗിച്ചെടുക്കുന്നതിൽ കാണിക്കുന്ന ഐക്യവും ശുഷ്ക്കാന്തിയും പിന്നീട് മാതാപിതാക്കളെ സംരക്ഷിക്കുന്ന കാര്യത്തിൽ പുലർത്താറില്ല. സാമൂഹിക പ്രവർത്തകരടക്കമുള്ളവർ ഇതിന് മക്കളെ ഗുണദോഷിച്ചാൽ ഓരോരുത്തരും അവരുടെ പങ്കപ്പാടുകൾ നിരത്തുകയാണ് പതിവ്. മക്കളിൽനിന്ന് കനിവ് ചോർന്നുകൊണ്ടിരിക്കുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കൾക്കെതിരേ നിയമനടപടി സ്വീകരിക്കാമെങ്കിലും അധികം രക്ഷിതാക്കളും ഇതിൽ തൽപരരല്ല. പൊലിസ് സ്റ്റേഷനുകളിൽ കയറിച്ചെന്ന് മക്കൾക്കെതിരേ പരാതി കൊടുക്കാനും അവർ തയാറല്ല. എത്രയായാലും തങ്ങൾ വളർത്തി വലുതാക്കിയവരല്ലേ എന്ന മാതാപിതാക്കളുടെ ആർദ്ര മനസ് നിയമനടപടി സ്വീകരിക്കുന്നതിൽ നിന്ന് അവരെ പിന്തിരിപ്പിക്കും.


കൊച്ചു സംസ്ഥാനമായ കേരളത്തിലെ ഓരോ ജില്ലയിലും ശരാശരി 35 വൃദ്ധസദനങ്ങൾ ഉണ്ട്. സർക്കാർ മേഖലയിലുള്ളത് പതിനൊന്നെണ്ണമാണ്. 20 വർഷം മുമ്പ് വൃദ്ധസദനം എന്ന പദം പോലും നാം അധികം കേട്ടിരുന്നില്ല. അന്തരിച്ച പ്രമുഖ കഥാകൃത്ത് ടി.വി കൊച്ചുബാവ വർഷങ്ങൾക്ക് മുമ്പ് വൃദ്ധസദനമെന്ന നോവലെഴുതിയപ്പോൾ മലയാളികൾ അത്ഭുതത്തോടെയായിരുന്നു ആ കൃതി വായിച്ചത്. ഇന്നത്തെ മലയാളി വൃദ്ധസദനം ഉൾക്കൊള്ളുക മാത്രമല്ല അത് പ്രാവർത്തികമാക്കാൻ വരെ വളർന്ന് വികസിച്ചിരിക്കുന്നു. ഉന്നത വിദ്യാഭ്യാസം ഉള്ളവരും സ്വദേശത്തും വിദേശത്തുമായി മികച്ച ഉദ്യോഗങ്ങളിൽ കഴിയുന്നവരുമായ മക്കളാണ് മാതാപിതാക്കളെ വൃദ്ധസദനത്തിൽ എത്തിക്കുന്നതിൽ മുൻപന്തിയിൽ. വാർധക്യത്തിൽ ചിലർ സ്വയം വൃദ്ധസദനം തേടിപ്പോകുമ്പോൾ മറ്റു ചിലർ ജീവിതം മടുത്ത് ആത്മഹത്യകളിൽ അഭയം തേടുന്നു. രോഗികളായ, തനിച്ചു കഴിയുന്ന വൃദ്ധ ദമ്പതികൾ മരണത്തെ സ്വയം വരിച്ചു കൊണ്ടിരിക്കുന്ന വാർത്തകളും നിത്യേനയെന്നോണം മാധ്യമങ്ങളിൽ വരാൻ തുടങ്ങിയിരിക്കുന്നു. മാറിയ കുടുംബ - സാമൂഹിക സാഹചര്യത്തിൽ ഇന്ന് വയോധികർക്ക് ജീവിതം ഏറെ ദുസ്സഹമാണ്. ഒറ്റപ്പെടലിന്റെ വേദനയും സ്നേഹ നിരാസവും ജീവിത സായാഹ്നത്തിലെത്തിയവരെ മരണത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണിന്ന്. എന്നാൽ തങ്ങൾക്കും നാളെ ഇത്തരമൊരവസ്ഥ വരുമെന്ന് മക്കൾ ആരും തന്നെ ഓർക്കുന്നുമില്ല.


ഇതോടൊപ്പം തന്നെ മക്കളാൽ കൊല്ലപ്പെടുന്ന മാതാപിതാക്കളുടെ എണ്ണവും വർധിച്ചുകൊണ്ടിരിക്കുന്നു എന്നത് പേടിപ്പെടുത്തുന്നതാണ്. തങ്ങൾ പ്രയാസപ്പെട്ട് ജീവിതം തള്ളിനീക്കിയത് പോലെ മക്കൾ കഷ്ടപ്പെടരുതെന്ന നിർബന്ധത്താൽ പ്രാരാബ്ധങ്ങൾ അവരെ അറിയിക്കാതെ നല്ല നിലയിൽ വളർത്തി മികച്ച വിദ്യാഭ്യാസവും ജീവിത സാഹചര്യം ഒരുക്കിക്കൊടുത്തതിന്റെ പ്രതിഫലമാണ് രക്ഷിതാക്കൾക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ഈ തിരസ്കാരം. മക്കൾക്ക് വേണ്ടി പ്രയാസപ്പെടുന്നതിൽ സായൂജ്യമടയുന്നവരാണ് മാതാപിതാക്കളിൽ ഏറെയും. എന്നാൽ മക്കൾ ഇതിന് പ്രതിഫലമായി അവർക്ക് കൊടുക്കുന്നത് മരണമാണ്. പത്താം ക്ലാസിൽ പഠിക്കുന്ന മകൻ 25,000 രൂപയുടെ മൊബൈൽ ഫോൺ ആവശ്യപ്പെടുമ്പോൾ, എന്തിനാണ് നിനക്കീ പ്രായത്തിൽ അത്രയും വലിയൊരു സംഖ്യയുടെ ഫോൺ എന്ന് മകനോട് പിതാവ്ചോദിക്കുന്നില്ല. പ്ലസ്ടുവിന് പഠിക്കുന്ന മകൻ ലക്ഷങ്ങൾ വിലയുള്ള ടൂ വിലർ വേണമെന്ന് പറയുമ്പോൾ ഒന്നുമാലോചിക്കാതെ പിതാവ് അത് വാങ്ങി നൽകും. ഇത്തരം അമിതലാളനകളിൽ മതിമറക്കുന്ന ഇത്തരം മക്കളാകട്ടെ താൻ എന്താവശ്യപ്പെട്ടാലും അത് നിർവഹിച്ചു തരാൻ കഴിവുള്ളയാളാണ് പിതാവ് എന്ന് തെറ്റിദ്ധരിക്കും. ലോൺ എടുത്തോ, പരിചയക്കാരിൽ നിന്ന് കടം വാങ്ങിയോ ആയിരിക്കും മക്കളുടെ അമിത മോഹങ്ങൾ പിതാവ് പൂർത്തീകരിച്ചു കൊടുക്കുന്നുണ്ടാവുക. അമിത ലാളനകളാൽ ചീത്തയാക്കപ്പെട്ട ഇത്തരം മക്കളാണ് മദ്യപാനത്തിലേക്കും മയക്കുമരുന്നിലേക്കും തെന്നി വീഴുന്നത്. കാലക്രമേണ അവർ അതിന്റെ അടിമകളായിത്തീരുകയും ചെയ്യും.


മദ്യത്തിന് സാമൂഹിക അംഗീകാരം ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു കാലവും കൂടിയാണിത്. സോഷ്യൽ സ്റ്റാറ്റസിന്റെ ഭാഗമായി മദ്യപാനം മാറിയിരിക്കുന്നു. ഇതിനപ്പുറത്തേക്കുള്ള മയക്കുമരുന്നുകൾക്കും പുതു തലമുറയിലെ ഒരു വിഭാഗം അടിമകളായിത്തിരുന്നു. സ്കൂളുകളും കലാലയങ്ങളും കേന്ദ്രീകരിച്ച് മയക്കുമരുന്നു വിൽപന സുഗമമായി നടക്കുന്നു. വിദ്യാർഥിനികൾ വരെ മയക്കുമരുന്നുകൾക്ക് അടിമകളായിത്തീരുന്ന നടുക്കമുളവാക്കുന്ന വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. മയക്കുമരുന്നിന്റെ അമിതോപയോഗം ഒടുവിൽ അവരെ എത്തിക്കുക ഭ്രാന്തിലേക്കാണ്. സ്വന്തം മാതാവിനെ കൊന്ന് ആ മൃതശരീരത്തിനരികെ ഇരുന്ന് ആസ്വാദിച്ച് ആപ്പിൾ കഴിക്കാൻ അത്തരം ഭ്രാന്തൻമാരായ മക്കൾക്കേ കഴിയൂ. മക്കൾ മയക്കുമരുന്നിന് അടിമയാണെന്ന് രക്ഷിതാക്കൾ അറിയുക വൈകിയായിരിക്കും. അപ്പോഴേക്കും അവർ അവരുടെ നിയന്ത്രണത്തിൽ നിന്ന് ഏറെ അകലെ എത്തിയിരിക്കുമെന്ന് മാത്രമല്ല മാതാപിതാക്കളെ നിയന്ത്രിക്കാൻ വരെ കെൽപ്പുള്ളവരായി തീർന്നിരിക്കും. മദ്യത്തിനും മയക്കുമരുന്നന്നിനും വേണ്ടി മാതാപിതാക്കളോട് കലഹിക്കുന്ന പരുവത്തിലേക്കാണ് ഇവർ പിന്നീട് എത്തുക. അപ്പോൾ മാത്രമായിരിക്കും മക്കളുടെ ആവശ്യത്തിന് നേരെ മാതാവോ പിതാവോ മുഖം തിരിക്കുക. അതോടെ മക്കൾ മാതാപിതാക്കളുടെ കടുത്ത ശത്രുക്കളായി മാറുകയും കൊലപാതകങ്ങൾക്ക് വരെ അത് വഴിയൊരുക്കുകയും ചെയ്യുന്നു. അടുത്ത കാലത്ത് മാതാപിതാക്കളെ കൊലചെയ്ത മക്കളിലധികവും മയക്കുമരുന്നുകൾക്കും മദ്യത്തിനും അടിമകളായിരുന്നു എന്നതും ഇതോടൊപ്പം ഓർക്കേണ്ടതുണ്ട്. രക്ഷിതാക്കളുടെ അമിത ലാളനകളാണ് മക്കളെ അവരുടെ അന്തകരാക്കി മാറ്റുന്നത്. അതിന് കാരണക്കാർ മാതാപിതാക്കൾ തന്നെയാണ്.


തന്റെ വരുമാനവും വീട്ടിലെ അവസ്ഥയും ബോധ്യപ്പെടുത്തി വേണം മക്കളെ വളർത്താൻ. വീട്ടിലെ പ്രാരാബ്ധവും കഷ്ടപ്പാടും കണ്ട് വളരുന്ന മക്കൾ ഒരിക്കലും മാതാപിതാക്കളോട് കലഹിക്കുകയില്ല. പിതാവിന് താങ്ങായി നിൽക്കാനായിരിക്കും ശ്രമിക്കുക. മാതാപിതാക്കൾ അങ്ങനെയുള്ള നിലപാട് സ്വീകരിക്കുമ്പോൾ മാത്രമേ യാഥാർഥ്യ ബോധ്യത്തോടെ ജീവിതത്തെ അഭിമുഖീകരിക്കുവാൻ മക്കൾക്ക് കഴിയൂ.


'എന്റെ റബ്ബേ എന്റെ മാതാപിതാക്കളോട് നീ കരുണ ചെയ്യേണമേ, ചെറുപ്രായത്തിൽ അവർ എന്നോട് കരുണ ചെയ്തത് പോലെ' എന്ന് മാതാപിതാക്കൾക്ക് വേണ്ടി പ്രാർഥിക്കണമെന്ന് പരിശുദ്ധ ഖുർആനിലൂടെ മനുഷ്യരാശിയെ അല്ലാഹു ഉണർത്തിയത് ഈ സന്ദർഭത്തിൽ ഓർക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത് e-Visa service നിര്‍ത്തി, 53 രാജ്യങ്ങളില്‍നിന്നുള്ളവരെ ബാധിക്കും; Full List

Kuwait
  •  a day ago
No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  2 days ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  2 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  2 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  2 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  2 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  2 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  2 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  2 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  2 days ago