മമ്മൂട്ടിക്ക് കൊവിഡ് വന്നത് ഏത് സമ്മേളത്തില്‍ പങ്കെടുത്തിട്ടാണ്?; സതീശന് മറുപടിയുമായി കോടിയേരി
തിരുവനന്തപുരം: കൊവിഡ് പടരുന്നതിനിടെ സി.പി.എം സമ്മേളനങ്ങള്‍ നടക്കുന്ന ജില്ലകളെ കൊവിഡ് നിയന്ത്രണങ്ങളുള്ള കാറ്റഗറിയില്‍ നിന്നും ഒഴിവാക്കിയെന്ന വിമര്‍ശനമുയര്‍ന്നതോടെ വിശദീകരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊവിഡ് മാനദണ്ഡങ്ങളും കാറ്റഗറികളും നിശ്ചയിച്ചത് സര്‍ക്കാരാണെന്നും പാര്‍ട്ടി ഇടപെടലില്ലെന്നുമാണ് കോടിയേരിയുടെ വിശദീകരണം.
സിപിഎം സമ്മേളനങ്ങള്‍ നടത്തുന്നതിന് വേണ്ടി സര്‍ക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങളിലോ കാറ്റഗറി നിര്‍ണയത്തിലോ ഇടപെട്ടിട്ടില്ലെന്നും കോടിയേരി തൃശൂരില്‍ പറഞ്ഞു.
സമ്മേളനത്തോടനുബന്ധിച്ച് പല പരിപാടികളും വേണ്ടെന്ന് വെച്ചു. പൊതുസ്ഥലങ്ങളില്‍ സമ്മേളന പരിപാടികളൊന്നുമില്ല. കളക്ടര്‍മാരുടെ അനുവാദത്തോടുകൂടിയാണ് ഹാളുകളില്‍ പരിപാടി നടത്തുന്നതെന്നും കോടിയേരി പറഞ്ഞു.
സിപിഎമ്മിന്റെ ആളുകള്‍ക്ക് തന്നെ രോഗം പടര്‍ത്തണം എന്ന ആഗ്രഹം സിപിഎമ്മിനുണ്ടാകുമോ എന്നാണ് കോടിയേരിയുടെ ചോദ്യം. 'എത്രയോ പേര്‍ക്ക് രോഗം വന്നു. അതെല്ലാം സിപിഎം സമ്മേളനത്തില്‍ പങ്കെടുത്തിട്ടാണോ?. മമ്മൂട്ടിക്ക് കൊവിഡ് വന്നത് ഏത് സമ്മേളനത്തില്‍ പങ്കെടുത്തിട്ടാണ്'? പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വസ്തുതതകള്‍ പഠിച്ച ശേഷം വേണം പ്രതികരിക്കാനെന്നും കോടിയേരി പറഞ്ഞു.
പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുത്ത് കൊവിഡ് പോസിറ്റീവായ നൂറ് കണക്കിന് സിപിഎം നേതാക്കളുണ്ടെന്നും. പലരും ക്വാറന്റീനില്‍ പോലും പോകാതെ രോഗവാഹകരായി മാറുന്നുവെന്നുമാണ് വി.ഡി സതീശന്‍ ആരോപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."