HOME
DETAILS

'നിയമങ്ങള്‍ നിര്‍മിച്ചത് ഇന്ത്യന്‍ കാര്‍ഷിക വ്യവസ്ഥയെ നശിപ്പിക്കാന്‍': രാഹുല്‍ ഗാന്ധി

  
backup
January 19 2021 | 09:01 AM

national-farm-laws-designed-to-destroy-indian-agriculture-2021

ന്യൂഡല്‍ഹി: നിയമങ്ങള്‍ നിര്‍മിച്ചത് ഇന്ത്യന്‍ കാര്‍ഷിക വ്യവസ്ഥയെ നശിപ്പിക്കാനെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രസര്‍ക്കാറിന്റെ നിയമ നിര്‍മാണങ്ങളിലെ പ്രത്യാഘാതം ഉയര്‍ത്തിക്കാട്ടുന്ന കോണ്‍ഗ്രസിന്റെ ബുക്ക്‌ലെറ്റ് പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ബുക്ക്‌ലെറ്റ് പ്രകാശനം ചെയ്തത്.

കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ വരുത്തിവെക്കുന്ന അപകടത്തെക്കുറിച്ചാണ് ബുക്ക്‌ലെറ്റ്.കാര്‍ഷിക നിയമത്തിനെതിരായ പ്രതിഷേധം കനക്കുന്നതിനിടെയാണ് കോണ്‍ഗ്രസിന്റെ ഐക്യദാര്‍ഢ്യം.

'രാജ്യത്ത് ഒരു ദുരന്തം നടന്നുകൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ പ്രശ്‌നങ്ങളെ അവഗണിക്കുകയും രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. ഞാന്‍ കര്‍ഷകരെക്കുറിച്ച് മാത്രം സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല. അവരും ദുരന്തത്തിന്റെ ഭാഗമാണെന്ന് മാത്രമേയുള്ളൂ. യുവജനങ്ങള്‍ക്ക് ഇത് പ്രധാനം. കാരണം ഇത് കഴിഞ്ഞുപോയതിനെക്കുറിച്ചല്ല, ഭാവിയെക്കുറിച്ചാണ്' രാഹുല്‍ ഗാന്ധി പറഞ്ഞു. ഞാന്‍ സമരത്തെ പിന്തുണക്കുന്നു. രാജ്യത്തെ ഓരോ ആളുകളും സമരത്തെ പിന്തുണക്കണം. കാരണം അവര്‍ സമരം ചെയ്യുന്നത്‌നമുക്ക് വേണ്ടിയാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമങ്ങള്‍ പിന്‍വലിക്കുക എന്നത് മാത്രമാണ് പരിഹാരമെന്നും കര്‍ഷക സംഘടനകളെ പോലെ കോണ്‍ഗ്രസും ഇതാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ കര്‍ഷകത്തൊഴിലാളികള്‍ ഭൂരിഭാഗവും എസ്.സി/എസ്.ടി, ഒ.ബി.സി വിഭാഗങ്ങളാണ്. അവരെ ഈ നിയമങ്ങള്‍ പ്രതികൂലമായി ബാധിക്കും. കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരെ എങ്ങനെ സ്വാധീനിക്കുമെന്ന് ഈ ബുക്ക്‌ലെറ്റിലുണ്ട്. കൂടാതെ സര്‍ക്കാറിനെയും പൊതുവിതരണ സമ്പ്രദായത്തെയും പുതിയ കാര്‍ഷിക നിയമങ്ങള്‍ എങ്ങനെ ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കുന്നതായി ബുക്ക്‌ലെറ്റ് തയാറാക്കുന്നതില്‍ പങ്കാളിയായിരുന്ന നേതാവ് പറഞ്ഞു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ 2019 നവംബറില്‍ ആരംഭിച്ച സമരം ഡല്‍ഹി അതിര്‍ത്തിയില്‍ തുടരുകയാണ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും അടിസ്ഥാന താങ്ങുവില ഉറപ്പാക്കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രക്കാരുടെ ആവശ്യം; ഇൻ്റർസിറ്റി ബസ് സർവീസ് വികസിപ്പിക്കാൻ നിർദേശിച്ച് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി 

latest
  •  22 days ago
No Image

മൂന്ന് ലക്ഷം രൂപയുടെ എംഡിഎംഎയുമായി വാഹന പരിശോധനക്കിടെ യുവാക്കൾ പിടിയിൽ

Kerala
  •  22 days ago
No Image

ഇലക്ട്രിക് കാറുകളുടെ വില്‍പ്പനയിൽ വൻ ഇടിവ്; 4000 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി ഫോര്‍ഡ്

International
  •  22 days ago
No Image

കുവൈത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് 21 ന്

Kuwait
  •  22 days ago
No Image

കെഎസ്ആ‌ർടിസി ബസ് വഴിയിൽ കുടുങ്ങി; തമ്മിലടിച്ച് ഡ്രൈവറും കണ്ടക്ടറും

Kerala
  •  22 days ago
No Image

ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈൻ സാമൂഹിക വികസന വകുപ്പ് മന്ത്രി 

bahrain
  •  22 days ago
No Image

സന്തോഷ് ട്രോഫിയില്‍ ​സന്തോഷ തുടക്കവുമായി കേരളം

Football
  •  22 days ago
No Image

സുപ്രഭാതം: കുറ്റക്കാര്‍ക്കെതിരെ ഉചിതമായ തീരുമാനം ഉടന്‍

Kerala
  •  22 days ago
No Image

പാലക്കാട് 70.51 ശതമാനം പോളിങ്

Kerala
  •  22 days ago
No Image

ആരോഗ്യ വിവരങ്ങൾ ഓൺലൈനിൽ പങ്ക് വെക്കരുത്; ദുബൈ ഹെല്‍ത്ത് അതോറിറ്റി 

uae
  •  22 days ago