ജയിലുകളിലും പിടിമുറുക്കി കൊവിഡ്: തിരുവനന്തപുരം സെന്‍ട്രല്‍ ജയലിലെ 262 തടവുകാര്‍ക്ക് കൊവിഡ്
തിരുവനന്തപുരം: ജയിലുകളിലും കൊവിഡ് പിടിമുറുക്കുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ ജയലിലെ 262 തടവുകാര്‍ക്ക് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി ജയിലില്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നിരിക്കുന്നത്. ഏറെ സുരക്ഷിതമെന്നു കരുതുന്ന സെന്‍ട്രല്‍ ജയിലിലെങ്ങനെ ഇത്രയും ഭീകരമായ തോതില്‍ കൊവിഡ് പടര്ന്നുവെന്നകാര്യത്തില് ഉത്തരം കണ്ടെത്താനാകാതെ കുഴങ്ങുകയാണ് അധികൃതര്‍. തടവുകാര്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചതോടെ ജയില്‍ ഒരു വലിയ ക്ലസ്റ്റര്‍ ആക്കിയിരിക്കുകയാണ്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ തടവുപുള്ളികളുള്ള സെന്‍ട്രല്‍ ജയിലാണ് തിരുവനന്തപുരം പൂജപ്പൂരയിലുള്ള സെന്‍ട്രല്‍ ജയില്‍. രണ്ടാമത് കണ്ണൂരിലാണ്. കൊവിഡ് സ്ഥിരീകരിച്ചവരേ പ്രത്യേക ബ്ലോക്കിലേക്കുമാറ്റിയതായി ജയിലധികൃതര്‍ അറിയിച്ചു. തടവുകാരെ കോടതിയിലേക്കും മറ്റും കൊണ്ടുപോയി തിരിച്ചുകൊണ്ടുവരുമ്പോള്‍ മറ്റു തടവുകാര്‍ക്കൊപ്പം തന്നെയാണ് താമസിപ്പിച്ചിരുന്നത്. ഒരുപക്ഷേ ഇതാവാം കൊവിഡ് പടരാന്‍ കാരണമായിരിക്കുക. മറ്റു ജയിലുകളില്‍ കൂടി ആന്റിജന്‍ ടെസ്റ്റ് നടത്തിയാല്‍ സ്ഥിതി ഗുരുതരമായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."