HOME
DETAILS
MAL
നിരക്കുകൾ വീണ്ടും വർധിപ്പിക്കാനൊരുങ്ങി വോഡഫോൺ ഐഡിയ
backup
January 25 2022 | 17:01 PM
ന്യൂഡൽഹി: നഷ്ടത്തിൽ തുടരുന്ന മൊബൈൽ സേവന ദാതാക്കളായ വോഡഫോൺ ഐഡിയ ഈ വർഷവും നിരക്കുകൾ വർധിപ്പിച്ചേക്കും. വോഡഫോണ്‍ ഐഡിയ(വി.ഐ) ഈ വര്‍ഷം താരിഫ് ഉയര്‍ത്തുമെന്ന് വിഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (സി.ഇ.ഒ) രവീന്ദര്‍ ടക്കര്‍ അറിയിച്ചു.
ടെലികോം കമ്പനിക്ക് ഇപ്പോള്‍ തന്നെ നിരക്കുയര്‍ത്തലുമായി ബന്ധപ്പെട്ട് നിരവധി ഉപയോക്താക്കളെ നഷ്ടമായിരുന്നു. റിലയന്‍സ് ജിയോ, എയര്‍ടെല്‍, വിഐ എന്നിവര്‍ കഴിഞ്ഞ നവംബറില്‍ ആണ് 20 ശതമാനം വരെ നിരക്കുകള്‍ ഉയര്‍ത്തിയിരുന്നത്.
ഓരോ ഉപയോക്താവില്‍ നിന്നുമുള്ള ശരാശരി വരുമാനം വര്‍ധിപ്പിക്കുന്നതിന് നിരക്ക് വര്‍ധന കാരണമായെങ്കിലും, ഇത് റീ ചാര്‍ജുകളുടെ കുറവിന് ബാധിക്കുകയും സിം കാര്‍ഡുകളുടെ ഏകീകരണത്തിന് കാരണമാവുകയും ചെയ്തു. മാത്രമല്ല വിഐയുടെ വരുമാനവും വളരെ വലിയ തോതില്‍ കുറഞ്ഞു.
ഈ പാദത്തില്‍ തന്നെ നിരക്ക് വര്‍ധിപ്പിക്കാന്‍ ആണ് വിഐയുടെ പദ്ധതി. 2023 ലും നിരക്ക് വര്‍ധിപ്പിക്കേണ്ടി വന്നേക്കാമെന്നും വോഡഫോണ്‍ സിഇഒ സൂചിപ്പിക്കുന്നു
നവംബറിൽ വർധിപ്പിച്ച നിരക്കുകളോട് ഉപഭോക്താക്കൾ എങ്ങനെ പ്രതികരിക്കുന്നുവെന്ന് നോക്കി മാത്രമേ ഈ വർഷം നിരക്കുകൾ വർധിക്കുകയുള്ളൂവെന്ന് കമ്പനിയുടെ മുതിർന്ന ഉദ്യോഗസ്ഥൻ വാർത്ത ഏജൻസി പി.ടി.ഐ യോട് പറഞ്ഞു.
പ്രതിമാസ സേവനങ്ങൾക്ക് നിശ്ചയിച്ച 99 രൂപയെന്ന മിനിമം നിരക്ക് 4 ജി സേവനങ്ങൾ ഉപയോഗിക്കുന്നവരെ സംബന്ധിച്ചിടത്തോളം വലിയ തുകയല്ലെന്ന് വോഡഫോൺ ഐഡിയ എം.ഡിയും സി.ഇ.ഓ യുമായ രവീന്ദർ ടക്കർ പറഞ്ഞു. നിരക്ക് വർധനയെത്തുടർന്ന് കമ്പനിയുടെ ഉപയോക്താക്കളുടെ എണ്ണം 26.98 കോടിയിൽ നിന്നും കഴിഞ്ഞ വർഷം 24.72 ആയി കുറഞ്ഞിരുന്നു. 4,532.1 കോടി രൂപയുടെ നഷ്ടമാണ് ഈ കാലയളവിൽ കമ്പനിക്കുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."