അക്രമകാരികളെ ശക്തമായി നേരിടാന്‍ അമിത്ഷായുടെ നിര്‍ദേശം; 15 കമ്പനി അര്‍ധസൈനിക വിഭാഗത്തെ നിയോഗിച്ചു
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് നടക്കുന്ന കര്‍ഷകമാര്‍ച്ചിലെ അക്രമം നേരിടാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നിര്‍ദേശം. ഇതിനായി 15 കമ്പനി അര്‍ധസൈനിക വിഭാഗങ്ങളെ നിയോഗിച്ചു.
മാര്‍ച്ച് അക്രമാസക്തമായതോടെ, അമിത്ഷായുടെ വീട്ടില്‍ അടിയന്തര യോഗം വിളിച്ചുചേര്‍ത്തു. ഉന്നതല ഉദ്യോഗസ്ഥരെ വിളിച്ചാണ് യോഗം ചേര്‍ന്നത്.
അതിനിടെ, ഒരു കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ഡല്‍ഹി പൊലിസ് രംഗത്തെത്തി. കര്‍ഷകന്‍ മരിച്ചത് പൊലിസിന്റെ നടപടിയിലല്ലെന്ന് പൊലിസ് പറഞ്ഞു. പൊലിസ് സ്ഥാപിച്ച ബാരിക്കേഡ് തകര്‍ത്ത് ഓടിക്കുന്നതിനിടെ ട്രാക്ടര്‍ മറിഞ്ഞ് അപകടമുണ്ടായാണ് കര്‍ഷകന്‍ മരിച്ചതെന്നാണ് പൊലിസ് വിശദീകരണം. എന്നാല്‍ മരിച്ചയാളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരാനിരിക്കുന്നതേയുള്ളൂ.
ബാരിക്കേഡ് മറികടക്കാന്‍ ശ്രമിക്കുന്ന ട്രാക്ടർ മറിയുന്നതിന്‍റെ സി.സി.ടി.വി ദൃശ്യം ഡല്‍ഹി പൊലിസ് പുറത്തുവിട്ടിട്ടുണ്ട്.
While the farm protestors claim that the deceased Navneet Singh was shot at by Delhi police while on a tractor, this video clearly shows that the tractor overturned while trying to break the police barricades. The farm protestors allegations don’t stand. Post mortem awaited.? pic.twitter.com/JnuU05psgR
— Rajdeep Sardesai (@sardesairajdeep) January 26, 2021
റൂട്ട് മാപ്പ് ലംഘിച്ചാണ് റാലി നടത്തിയതെന്നും പൊലിസ് പറഞ്ഞു. മാര്‍ച്ചിന് അനുവദിച്ച സമയം കഴിഞ്ഞും സമരക്കാര്‍ പിന്തിരിഞ്ഞില്ലെന്നും പൊലിസ് ആരോപിച്ചു.
18 പൊലിസുകാര്‍ക്ക് പരുക്ക്, ഒരാള്‍ക്ക് ഗുരുതരം
മാര്‍ച്ചിനെ നേരിടുന്നതിനിടെ 18 പൊലിസുകാര്‍ക്ക് പരുക്കേറ്റു. ഇവരെ ഡല്‍ഹി എന്‍.എന്‍.ജെ.പി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."