കുറ്റിപ്പുറം പഞ്ചായത്ത് കെഎംസിസി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ജിദ്ദ: കുറ്റിപ്പുറം പഞ്ചായത്ത് കെഎംസിസി പ്രവർത്തക സംഗമം ശറഫിയ്യ മെട്രോ റെസ്റ്റോറന്റ് ഹാളിൽ കോട്ടക്കൽ മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് ഉദ്‌ഘാടനം ചെയ്തു. കുഞ്ഞാലി കുമ്മാളിൽ അധ്യക്ഷത വഹിച്ചു. കോട്ടക്കൽ മണ്ഡലം കെഎംസിസി ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് കല്ലിങ്ങൽ മുഖ്യ പ്രഭാഷണം നടത്തി. പി.വി മുഹമ്മദ്, ശംസുദ്ധീൻ സ്രാമ്പിക്കൽ, എ.വി ഖാലിദ്, പി . സൈനുദ്ധീൻ, സി.കെ മുഹമ്മദ് സലിം, പി. അബ്ദുൽ ജലീൽ, അബ്ദുസ്സലാം, പി.കെ സിദ്ധീഖ് തുടങ്ങിയവർ സംസാരിച്ചു. ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് യോഗം ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു. അൻവർ സാദത്ത് തോണിക്കടവത്ത് സ്വാഗതവും സഹീർ പാലക്കൽ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ: കുഞ്ഞാലി കുമ്മാളിൽ (ഉപദേശക സമിതി ചെയർമാൻ), ടി. കെ അൻവർ സാദത്ത് കുറ്റിപ്പുറം (പ്രസിഡന്റ്), പി.വി മുഹമ്മദ് ചെല്ലൂർ, എ. വി ഖാലിദ് കുറ്റിപ്പുറം, പി. സൈനുദ്ധീൻ മൂടാൽ, എം. അൽ അമീൻ (വൈസ് പ്രസിഡന്റുമാർ), ശംസുദ്ധീൻ സ്രാമ്പിക്കൽ (ജനറൽ സെക്രട്ടറി), സി. കെ മുഹമ്മദ് സലിം, പി അബ്ദുൽ ജലീൽ, അബ്ദുസ്സലാം പാർലൂർ, പി.കെ സിദ്ധീഖ് കൈത്രികോവിൽ (ജോ:സെക്രട്ടറിമാർ),
സഹീർ പാലക്കൽ (ട്രഷറർ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."