'കടം വാങ്ങിയത് തിരികെ കൊടുക്കാനുണ്ട്, സിനിമ നാല് മാസത്തിനുള്ളില്‍ ഉണ്ടാകുമെന്ന് ദിലീപ് കള്ളം പറയണം' ദിലീപ് കോടതിയില്‍ സമര്‍പ്പിച്ച ഓഡിയോ പുറത്ത്
കൊച്ചി: ദിലീപ് കോടതിയില്‍ ഹാജരാക്കിയ ഓഡിയോ പുറത്ത്. രണ്ട് പേര്‍ക്ക് വലിയൊരു തുക കടം വാങ്ങിയത് തിരികെ കൊടുക്കാനുണ്ടെന്നും അവരോട് സിനിമ നാല് മാസത്തിനുള്ളില്‍ ഉണ്ടാകുമെന്ന് ദിലീപ് കള്ളം പറയണമെന്നുമാണ് ബാലചന്ദ്രകുമാര്‍ ശബ്ദ സന്ദേശത്തിലൂടെ ആവശ്യപ്പെടുന്നത്.
2021 ഏപ്രില്‍ 14നാണ് ബാലചന്ദ്രകുമാര്‍ ദിലീപിന് സന്ദേശം അയച്ചെന്നാണ് ദിലീപ് പറയുന്നത്. എന്നാല്‍ താന്‍ ഇത് അനുസരിച്ചിട്ടില്ലെന്നും ദിലീപ് പറയുന്നു. ഇതിന് ശേഷമാണ് തനിക്കെതിരേ വധ ഗൂഢാലോചന കേസ് വന്നതെന്നാണ് ദിലീപ് കോടതിയെ അറിയിച്ചിരിക്കുന്നത്. താന്‍ പണം കടം വാങ്ങിയവരോട് ദിലീപ് സംസാരിക്കണമെന്നാണ് ശബ്ദരേഖയില്‍ പറയുന്നത്. വീട് വെച്ച സമയത്ത് വാങ്ങിയ പണമാണ്.
ഒരുപാട് അവധികള്‍ പറയുകയും പറഞ്ഞ സമയം ഒരുപാട് കഴിയുകയും ചെയ്തു. അവര്‍ എന്റെ പേരില്‍ കേസ് കൊടുക്കുമെന്ന സ്ഥിതിയാണ്. ദിലീപ് സര്‍ പണം കൊടുക്കുകയോ സിനിമ ചെയ്യുകയോ വേണ്ട. പകരം അവരോട് സിനിമ നാല് മാസത്തിനുള്ളില്‍ നടക്കുമെന്ന് കള്ളം പറയണം. അപ്പോള്‍ പണം തിരികെ തരാമെന്ന് ഞാന്‍ അവരോട് പറയാമെന്നുമാണ് ബാലചന്ദ്രകുമാറിന്റെ ശബ്ദസന്ദേശത്തിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."