ബേഡകം സംഭവം: നവമാധ്യമങ്ങളില്‍ വാക്‌പോര് രൂക്ഷം
രാജപുരം (കാസര്‍കോട്): ബേഡകത്തെ സി.പി.എം നേതാവ് പി. ഗോപാലന്‍ മാസ്റ്ററും സഹപ്രവര്‍ത്തകരും സി.പി.ഐയില്‍ ചേര്‍ന്നതിനു പിന്നാലെ ഇരുപാര്‍ട്ടി അണികളും സമൂഹമാധ്യമങ്ങളില്‍ ഏറ്റുമുട്ടല്‍ തുടങ്ങി. നേതാവിനെതിരേ സി.പി.എം പ്രവര്‍ത്തകര്‍ തുടങ്ങിവച്ചപ്പോള്‍ ചുട്ട മറുപടിയുമായി സി.പി.ഐ പ്രവര്‍ത്തകരും ഇറങ്ങി. ഇടതുമുന്നണിയില്‍ ഇതു പുതിയ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്.
പാര്‍ട്ടിയെ ധിക്കരിച്ച് ഇറങ്ങിയവരുടെ വളര്‍ച്ചക്ക് പാര്‍ട്ടി തടയിടുമെന്നും ഭീഷണിസ്വരത്തില്‍ പറയുന്നു. മുന്നണി മര്യാദയുടെ പേരില്‍ സീറ്റിനായി സി.പി.എം നേതാക്കന്മാരുടെയോ പാര്‍ട്ടിയുടേയോ തിണ്ണനിരങ്ങാന്‍ വരരുതെന്ന ഉപദേശവും നല്‍കുന്നുണ്ട്. 144 പ്രഖ്യാപിച്ചാലും പ്രകടനം നടത്താന്‍ സാധിക്കുന്ന സി.പി.എമ്മിന്റെ ബേഡകമെന്ന മണ്ണ് തന്റെ കാല്‍ക്കീഴിലാണെന്ന ചിന്തയാണ് സി.പി.എം വിട്ട കുറ്റിക്കോലിലെ നേതാവിനുളളതെന്നും പറയുന്നു. വിരട്ടലും വിലപേശലും പാര്‍ട്ടിയോട് വേണ്ടെന്നും പാര്‍ട്ടിയിലെ ഏതു വ്യക്തിയും പാര്‍ട്ടിയോട് കീഴടങ്ങണമെന്നും വാട്‌സ് ആപ്പില്‍ പ്രചരിപ്പിക്കുന്നുണ്ട്.
അതേസമയം പാര്‍ട്ടി പനപോലെ വളര്‍ത്തലല്ല പാവങ്ങളുടെ കണ്ണീരൊപ്പലാണ് സി.പി.ഐ ചെയ്യുന്നതെന്ന് മറുപടിയില്‍ പറയുന്നു. മാണിയെ പോലുള്ള അഴിമതിക്കാരെ നിങ്ങള്‍ കൂടെ കൂട്ടുന്നതില്‍ അമര്‍ഷമുണ്ട്. മാണി അഴിമതിക്കാരനെന്നു പറയുന്നത് നിങ്ങളുടെ നേതാവ് വി.എസ് ആണെന്നും സി.പി.ഐ മറുപടിയില്‍ പറയുന്നു. വരുംദിവസങ്ങളില്‍ പ്രശ്‌നം കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."