സുലൈമാൻ ഖാലിദ് സേട്ടിൻ്റെ നിര്യാണത്തിൽ കെഎംസിസി അനുശോചിച്ചു
ദമാം: മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുസ്‌ലിം വിദ്യാർത്ഥി ഫെഡറേഷൻ എറണാകുളം ജില്ലാ മുൻ പ്രസിഡന്റുമായിരുന്ന സുലൈമാൻ ഖാലിദ് സേട്ടിൻ്റെ നിര്യാണത്തിൽ ദമാം എറണാകുളം ജില്ലാ കെഎംസിസി പ്രവർത്തക സമിതി യോഗം അനുശോചനം രേഖപ്പെടുത്തി. കൊച്ചി ആസ്ഥാനമായി ക്രസൻ്റ് ടൈംസ് ഇംഗ്ലീഷ് മാസികയിലൂടെ പ്രസാധക രംഗത്തു മികവ് തെളിയിച്ച സുലൈമാൻ ഖാലിദ് ശക്തമായ പ്രവർത്തനം നടത്തി വിദ്യാർഥി യുവജന സംഘത്തിന് മികച്ച നേതൃതം നൽകിയ വിനയാന്വിതനായ നേതാവായിരുന്നുവെന്ന് എറണാകുളം ജില്ലാ കെഎംസിസി നേതാക്കൾ അനുസ്‌മരിച്ചു.
സ്വാദിഖ് ഖാദർ അധ്യക്ഷ വഹിച്ച പ്രവർത്തക സമിതി യോഗം ചെയർമാൻ സിപി മുഹമ്മദലി ഓടക്കാലി ഉദ്ഘാടനം ചെയ്തു. അൽകോബാർ കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി സിറാജ് ആലുവ, അനസ് മക്കാർ, റജീഷ് അശമന്നൂർ എന്നിവർ സംസാരിച്ചു. അബ്ദുൽ ഹമീദ് കുട്ടമശ്ശേരി ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി ഷിബു കവലയിൽ സ്വാഗതവും ഷഫീക് മുളവൂർ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."