HOME
DETAILS

കോല്‍ക്കളി വീഡിയോ വൈറലായി; പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പല്ല് അടിച്ചുകൊഴിച്ച് സീനിയേഴ്‌സ്, കേസ്

  
November 29, 2024 | 11:42 AM

plus-one-student-assaulted-loses-tooth-in-shocking-kuttiady-school-incident

കോഴിക്കോട്; കുറ്റ്യാടി സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പല്ല് അടിച്ചുകൊഴിച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍. പ്ലസ് ടു വിദ്യാര്‍ഥികളാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ഇഷാമനെ മര്‍ദിച്ചത്. സംഭവത്തില്‍ 12 വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. 

ചൊവ്വാഴ്ച്ച സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെ ഇരുപതോളം സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് ഇഷാമിന്റെ ആരോപണം. പരുക്കേറ്റ ഇഷാമിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കുന്നുമ്മല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ കോല്‍ക്കളിയില്‍ മത്സരിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ അവരുടെ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ റീലായി പോസ്റ്റ് ചെയ്തിരുന്നു. ഈ റീലിന് കാഴ്ച്ചക്കാര്‍ കൂടിയതോടെ ഇത് പിന്‍വലിക്കാര്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടെങ്കിലും ജൂനിയേഴ്സ് തയാറായില്ല. ഇതാണ് പ്രകോപനമുണ്ടാക്കിയത്. ഇതേചൊല്ലി വിദ്യാര്‍ഥികള്‍ ദിവസങ്ങള്‍ക്ക് മുന്‍പ് സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ച് വഴിക്കിട്ടിരുന്നു. അധ്യാപകര്‍ ഇടപെട്ടാണ് അന്ന് സംഘര്‍ഷം ഒഴിവാക്കിയത്. 

സംഭവവുമായി 14 വിദ്യാര്‍ഥികളെ അന്വേഷണ വിധേയമായി സ്‌കൂളില്‍നിന്നും മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചതായി പ്രിന്‍സിപ്പല്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഞ്ഞിരപ്പള്ളിയിൽ താമര 'വാടി'; കേന്ദ്രമന്ത്രി ജോർജ് കുര്യനും രക്ഷിച്ചില്ല, ബിജെപി വോട്ടുകളിൽ വൻ ചോർച്ച

Kerala
  •  8 days ago
No Image

ചരിത്രം കുറിച്ച് മുസ്‌ലിം ലീഗ്; 22 അംഗങ്ങളുമായി റെക്കോർഡ് വിജയം

Kerala
  •  8 days ago
No Image

എമിറേറ്റ്‌സ് പറന്നുയരുന്നു: ആഗോള ശൃംഖലയുടെ 96 ശതമാനവും പുനഃസ്ഥാപിച്ചു; 137 കേന്ദ്രങ്ങളിലേക്ക് സർവീസ്

uae
  •  8 days ago
No Image

'ഞാൻ' എല്ലാത്തിനും വലുതാണ് എന്ന ചിന്ത ആധുനിക സമൂഹത്തിൽ ആർക്കും ഭൂഷണമല്ല'; വ്യക്തികേന്ദ്രീകൃത നിലപാടുകൾ തിരുത്തണം: പാർട്ടി നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി ബിനീഷ് കോടിയേരി

Kerala
  •  8 days ago
No Image

അവഗണനയിൽ നിന്ന് അംഗീകാരത്തിലേക്ക്; ചക്ക വെറുമൊരു നാടൻ പഴമല്ല; അറിയാം അത്ഭുതഗുണങ്ങൾ 

Kerala
  •  8 days ago
No Image

'സ്കൈ' ഈസ് ദ ലിമിറ്റ്; ചരിത്രനേട്ടത്തിന് തൊട്ടരികെ സൂര്യകുമാർ യാദവ്

Cricket
  •  8 days ago
No Image

എഐ വിപ്ലവത്തിൽ അടുത്ത ഘട്ടം; 'ഏജന്റ് എഐ' നടപ്പിലാക്കുന്ന ലോകത്തിലെ ആദ്യ നഗരമാകാൻ ദുബൈ

uae
  •  8 days ago
No Image

ഭബാനിപൂരിൽ മമത വിജയത്തിലേക്ക്; വോട്ടെണ്ണൽ കേന്ദ്രത്തിൽ നാടകീയ രംഗങ്ങൾ, സംഘർഷാവസ്ഥ

National
  •  8 days ago
No Image

8 ഗ്രാം സ്വർണം, 6 ഗ്യാസ് സിലിണ്ടർ, 25 ലക്ഷത്തിന്റെ ഇൻഷുറൻസ്; തമിഴകം പിടിച്ചടക്കിയ വിജയ്‌യുടെ 'മെഗാ' വാഗ്ദാനങ്ങൾ

National
  •  8 days ago
No Image

ഹോർമുസ് കടലിടുക്കിൽ യുഎഇ ടാങ്കറിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

uae
  •  8 days ago