
കുത്തകകൾക്ക് വേണം ആഗോള മിനിമം നികുതി
പ്രൊഫ. കെ. അരവിന്ദാക്ഷൻ
'ലോക അസമത്വ റിപ്പോർട്ട് 2022' എന്ന സുപ്രധാനമായൊരു പഠനറിപ്പോർട്ട് ഇന്ത്യൻ ഭരണകൂടത്തിന് പാഠമായിരിക്കേണ്ടതാണ്. ഈ രേഖ തയാറാക്കിയത് ലൂക്കാസ് ചാൻസൽ, തോമസ് പിക്കറ്റി, ഇമ്മാനുവൽ സെയ്‌സ്, ഗാബ്രിയൽ സുക്ക്മാൻ എന്നീ പ്രമുഖ ധനശാസ്ത്ര-സാമൂഹ്യശാസ്ത്ര വിദഗ്ധരാണ്. ഇതിൽ നൽകുന്ന സൂചനയനുസരിച്ച് ലോകരാജ്യങ്ങളുടെ കൂട്ടത്തിൽ സാമ്പത്തിക അസമത്വം ഏറ്റവും ഗുരുതരമായിരിക്കുന്ന രാജ്യത്തിന്റെ കണക്കെടുത്താൽ അക്കൂട്ടത്തിൽ ഇന്ത്യയും ഉൾപ്പെടുന്നുണ്ടെന്നാണ്. സമൂഹത്തിൽ ഏറ്റവും താഴേതട്ടിലുള്ള 50 ശതമാനം സമ്പാദിക്കുന്നത് 53,610 രൂപയാണെങ്കിൽ ഏറ്റവും ഉയരത്തിലുള്ള പത്ത് ശതമാനത്തിന്റേത് ഇതിന്റെ 20 ഇരട്ടിയോളമാണെന്നുമാണ് കാണാൻ കഴിയുക. ഒന്നുകൂടി വ്യക്തമാക്കി പറഞ്ഞാൽ ഏറ്റവും ഉയരത്തിലുള്ള 10 ശതമാനവും ഒരു ശതമാനവും കൈക്കലാക്കിയിരിക്കുന്നത് ദേശീയവരുമാനത്തിന്റെ യഥാക്രമം 57 ശതമാനം, 22 ശതമാനം എന്ന കണക്കിലുമാണ്. താഴേതട്ടിലുള്ള 50 ശതമാനത്തിന്റെ കൈവശമുള്ളതോ? വെറും 13 ശതമാനവും. എന്താണിതിന്റെ അർഥമെന്നോ? ഇന്ത്യ ഒരു ദരിദ്രരാജ്യം മാത്രമല്ല, വെറുമൊരു ന്യൂനപക്ഷം വരുന്ന ജനത അതിസമ്പന്നരും ബഹുഭൂരിഭാഗം വരുന്നവർ പരമദാരിദ്ര്യത്തിലും കഴിയുന്ന രാജ്യമാണെന്നാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ പാശ്ചാത്യ സാമ്രാജ്യത്വം അതിന്റെ ഉന്നതിയിലായപ്പോൾ അനുഭവപ്പെട്ടിരുന്ന അതേതോതിലുള്ള സാമ്പത്തിക അസമത്വങ്ങളാണ് ഇന്നും ഉള്ളതെന്നാണ് കരുതേണ്ടിവരുന്നത്. മഹാമാരിയുടെ മൂന്നുതരംഗങ്ങൾ ഈ അസമത്വത്തെ പതിന്മടങ്ങ് വർധിപ്പിക്കുകയും ചെയ്തു. ഭൂരിഭാഗം സ്വത്തും വരുമാനവും സ്വകാര്യകുത്തക കോർപറേറ്റുകളുടെ ഉടമസ്ഥതയിലുമാണ്. പിന്നിട്ട നിരവധി ദശകക്കാലത്തിനിടയിൽ സമ്പദ്‌വ്യവസ്ഥയിൽ സൃഷ്ടിക്കപ്പെട്ട വരുമാനത്തിന്റെ ഏറെക്കുറെ മുഴുവൻ ഭാഗവും വിരലിലെണ്ണാവുന്ന മില്യനയർമാരുടെ കൈകളിലാണുള്ളതും. ഇന്ത്യയിലെ ഈ അനുഭവപാഠം മോദി സർക്കാർ ഇനിയും മനസിലാക്കിയിട്ടില്ലെന്നതാണ് ഇന്നത്തെ യാഥാർഥ്യം. ഇത്തരമൊരു നിഗമനത്തിലെത്തിയത് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പുതിയ ധനകാര്യ വർഷത്തേക്കായി തയാറാക്കിയിരിക്കുന്ന ബജറ്റിലെ നികുതി നിർദേശങ്ങൾ ഒറ്റനോട്ടത്തിൽ പരിശോധനവിധേയമാക്കിയതിന്റെ പശ്ചാത്തലത്തിലാണ്.
കോർപറേറ്റ് കുത്തകകൾക്കെതിരായി ഏറെക്കാലമായി ആരോപിക്കപ്പെടുന്നൊരു കുറ്റമാണ് അവ സർക്കാർ ബജറ്റുകൾ വഴി കാലാകാലങ്ങളിൽ അനുവദിക്കുന്ന നികുതി ഇളവുകളും ഒഴിവാക്കലുകളും ദുരുപയോഗം ചെയ്ത് അവയുടെ ആസ്തികൾ വർധിപ്പിക്കുന്നു എന്നത്. ഈ പ്രവണത തടയിടാനായി ധനമന്ത്രി നിർമലാ സീതാരാമൻ പ്രയോഗിച്ചുനോക്കിയത് ഇരട്ട നികുതിവ്യവസ്ഥയായിരുന്നു. അതായത് ഇളവുകൾ അവകാശപ്പെടുന്ന കോർപറേറ്റുകൾക്കും അല്ലാത്ത വിഭാഗക്കാർക്കും വ്യത്യസ്ത നികുതിനിരക്കുകൾ ഏർപ്പെടുത്തുക, ആഭ്യന്തര കുത്തകകൾക്ക് അവയുടെ വാർഷിക വിറ്റുവരവ് 250 കോടി രൂപയിൽ താഴെയാണെങ്കിൽ 25 ശതമാനം നികുതിയും അതിലധികം വിറ്റുവരവുള്ളവയ്ക്ക് 30 ശതമാനം നികുതിയും എന്നതായിരുന്നു ഏർപ്പാട്. ഇതിനനുയോജ്യമായ സർചാർജുകളും ചുമത്തപ്പെടുമായിരുന്നു. പങ്കാളിത്ത സ്ഥാപനങ്ങൾക്കുള്ള നികുതി ബാധ്യത 30 ശതമാനം എന്ന ഒറ്റനിരക്കു മാത്രമായിരുന്നു. ഇത് അസമത്വത്തിനിടയാക്കുമെന്നതായിരുന്നു വിമർശനം. ഇതിന്റെ അടിസ്ഥാനത്തിൽ ഉയർന്നുവന്നൊരു വിമർശനം, ഇത്തരമൊരു വിവേചനത്തിലൂടെ സർക്കാർ ലക്ഷ്യമിട്ടത് കോർപറേറ്റുവൽക്കരണത്തിന്റെ പ്രോത്സാഹനമായിരുന്നു എന്നാണ്. ഇത് ഒരുപരിധിവരെ നീതീകരിക്കാനും കഴിയും. ഇടത്തരം, ചെറുകിട വ്യവസായ കച്ചവടങ്ങൾക്ക് ഇത്തരമൊരു തരംതിരിവ് ഗുരുതരവും സങ്കീർണവുമായ നിയമക്കുരുക്കിനിടയാക്കുകയും ചെയ്തു. സ്വാഭാവികമായും ഇത്തരം പ്രശ്‌നങ്ങളിൽനിന്ന് രക്ഷപ്പെടാനായി വിദഗ്ധമായ പല മാർഗങ്ങളും കോർപറേറ്റ് പങ്കാളിത്ത സ്ഥാപനങ്ങൾ ഉൾപ്പെടെ പരിശ്രമിക്കുകയാണ്.
കേന്ദ്ര സർക്കാർ ഇത്തരമൊരു സാഹചര്യത്തിൽ നേരിട്ടൊരു പ്രതിസന്ധി കോർപറേറ്റ് നികുതി വരുമാനത്തിലുണ്ടായ ഇടിവായിരുന്നു. അതും പൊതുകമ്മി ഒരുഭാഗത്തും പൊതു ആരോഗ്യസുരക്ഷ മറുഭാഗത്തും കടുത്ത സമ്മർദം ഉയർത്തിയിരുന്ന സാഹചര്യം നിലവിലിരിക്കെ നികുതി വ്യവസ്ഥയുടെ പുരോഗമന സ്വഭാവം നഷ്ടപ്പെടുമെന്ന വസ്തുത ഇതിനു പുറമെയാണ്. ഉയർന്ന വരുമാനം നേടുന്ന വ്യക്തികൾ ക്രമേണ വ്യക്തികൾ എന്ന നിലയിൽ വ്യക്തിഗത നികുതി ദായകർ എന്ന പദവിയിൽനിന്ന് തെന്നിമാറാനും കോർപറേറ്റ് നികുതിബാധ്യത ഏറ്റെടുക്കുന്നവരായി മാറാനും പരിശ്രമങ്ങൾ നടത്തിനോക്കി. മാത്രമല്ല, നിരവധി സമ്പന്ന കുടുംബങ്ങൾ വൻകിട കോർപറേറ്റുകളുടെ ബിസിനസ് പ്രമോട്ടർമാർ എന്ന നിലയിൽ സ്വകാര്യ ട്രസ്റ്റുകൾ രൂപീകരിക്കുകയും അവയുടെ ഉടമകളായി അനന്തരാവകാശികളെ നിയോഗിക്കുകയും ചെയ്യുന്ന ഏർപ്പാടുകളിലേക്ക് നീങ്ങുകയും ചെയ്തു. കോടിക്കണക്കിന് ആസ്തികളാണ് ഇത്തരം ട്രസ്റ്റുകളിലെത്തിയത്. പാശ്ചാത്യരാജ്യങ്ങളിൽ തുടക്കമിട്ടതും പൊടുന്നനെ വ്യാപിച്ചതുമായ ഈ പരിപാടി ഇന്ത്യൻ കോർപറേറ്റുകളെയും സ്വാധീനിച്ചു എന്നത് സ്വാഭാവികമാണല്ലോ. പാശ്ചാത്യരാജ്യങ്ങളിൽ നമുക്ക് ഈ പരീക്ഷണത്തിന്റെ ഉത്തമ ദൃഷ്ടാന്തമായി കാണാൻ കഴിയുക വാൾട്ടൺസ് കുടുംബത്തിന്റെ സമ്പത്തുവകകൾ പൊടുന്നനെ സ്വകാര്യട്രസ്റ്റായി മാറുന്നതും വാൾമാർട്ടെന്ന പേരിൽ പ്രസിദ്ധമാകുന്നതുമാണ്. ഇത്തരമൊരു പ്രവണത വളരാൻ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ അനുകൂല സാഹചര്യം സൃഷ്ടിക്കപ്പെട്ടുകൂടാ. ഈ ലക്ഷ്യം നേടുന്നതിന് സ്വത്തുനികുതി ശക്തമാക്കുകയും എസ്റ്റേറ്റ് നികുതി യാഥാർഥ്യമാക്കുകയുമാണ്.
ഇതോടൊപ്പം പ്രാധാന്യമർഹിക്കുന്നൊരു തീരുമാനമാണ് ബഹുരാഷ്ട്ര കുത്തകകൾക്കുമേൽ ആഗോള മിനിമം നികുതി ഏർപ്പെടുത്തുക എന്നത്. ഇക്കാര്യത്തിൽ മോദി സർക്കാർ എന്ത് നിലപാടായിരിക്കും സ്വീകരിക്കുക എന്നത് വ്യക്തമല്ല. പുതിയ ബജറ്റിലും ഇതുസംബന്ധിച്ച പരാമർശമുള്ളതായി തോന്നുന്നില്ല. ഗ്ലോബൽ മിനിമം ടാക്‌സ് എന്നത് 2021ൽ 130 രാജ്യങ്ങളുടെ ഒരു കൂട്ടായ്മയിലൂടെ ഉരുത്തിരിഞ്ഞുവന്ന നിർദേശമായിരുന്നു. അന്ന് നിർദേശിക്കപ്പെട്ടത് 15 ശതമാനം നികുതിനിരക്കുമായിരുന്നു. ഇതത്ര ഉയർന്ന നിരക്കൊന്നുമല്ല. ഉയർന്ന വരുമാന വിഭാഗങ്ങളിൽപ്പെടുന്ന അധ്വാനിക്കുന്ന വർഗവും മധ്യവരുമാനവർഗവും സമ്പന്നരും രാജ്യങ്ങളിൽ നൽകുന്ന നികുതി നിരക്കുകളേക്കാൾ താണതായിരിക്കുമിത്.
ആഗോള മിനിമം നികുതി മൾട്ടിനാഷനൽ കോർപറേറ്റു(എം.എൻ.സി)കൾക്കുമേൽ ഏറെ താമസിയാതെ ഏർപ്പെടുത്താനിടയുള്ളതിനാലാവാം നിരവധി കുത്തകകൾ സ്വന്തം കമ്പനികളുടെ ബ്രാൻഡ് വെളിവാക്കുന്ന പേരുകൾ മാറ്റാൻ തുടക്കമിട്ടിരിക്കുന്നത്. മാർക്ക് സുക്കർബർഗ് സ്വന്തം കമ്പനിയുടെ പേര് ഫേസ്ബുക്കിൽനിന്ന് മെറ്റാവേഴ്‌സ് എന്നാക്കി മാറ്റാൻ തയാറായപ്പോൾ ഗൂഗിളും ആപ്പിളും ഇൻടെലും ഗ്ലോബൽ ടാക്‌സിൽ നിന്ന് തലയൂരാൻ മറ്റു രീതികൾക്കായി നെട്ടോട്ടത്തിലേർപ്പെട്ടിരിക്കുകയാണ്. മെറ്റാവേഴ്സ് എന്ന പുതിയ അവതാരം മനുഷ്യന്റെ സാമൂഹ്യജീവിതത്തെ ആകെ തന്നെ സ്വാധീനിക്കുന്ന വിധത്തിൽ വൈവിധ്യമാർന്നൊരു സേവന ഏജൻസിയാവുകയാണ്. പരസ്പരം പങ്കിട്ടെടുക്കാൻ കഴിയുന്ന ഓൺലൈൻ ലോകങ്ങൾ തമ്മിൽ കോർത്തിണക്കപ്പെട്ടിരിക്കുന്നൊരു സംവിധാനമാണ് മെറ്റാവേഴ്‌സ്. മൈക്രോസോഫ്റ്റിൻ്റെ സി.ഇ.ഒ സത്യ നാദെല്ല ചൂണ്ടിക്കാട്ടുന്നതെന്തെന്നോ? മെറ്റാവേഴ്‌സിന്റെ സഹായത്തോടെ സുഹൃത്തുക്കളുമായി സഹായം പങ്കിടാനും പണികളിൽ ഏർപ്പെടാനും വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്താനും അവർക്കാവശ്യമുള്ള ചരക്കുകളും സേവനങ്ങളും വാങ്ങാനും മറ്റും എളുപ്പത്തിൽ സാധ്യതകൾ ഒരുക്കാൻ കഴിയുമെന്നാണ്. അങ്ങനെ ഡിജിറ്റൽ സൗകര്യങ്ങൾ ആർക്കും എപ്പോൾ വേണമെങ്കിലും വിനിയോഗിക്കാൻ കഴിയുമെന്ന സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നതെന്നാണ് മെറ്റാവേഴ്‌സ് മേധാവി അവകാശപ്പെടുന്നത്. സ്വാഭാവികമായും പുതിയ സാഹചര്യം കണക്കിലെടുത്ത് ആഗോള മിനിമം നികുതി ഏർപ്പെടുത്താനുള്ള സാധ്യതയാണ് തുറന്ന് കിട്ടിയിരിക്കുന്നത്. ഇതോടൊപ്പം സൗകര്യങ്ങൾക്കുള്ള പുതിയൊരു വേദിയും പുതിയൊരു റവന്യു വരുമാന മാർഗവും കൂടി വന്നുചേർന്നിരിക്കുകയാണ്.
ആഗോള മിനിമം നികുതി 15 ശതമാനം നിരക്കിലാണ് ഏർപ്പെടുത്തുകയെങ്കിൽ തന്നെയും ബഹുരാഷ്ട്ര കുത്തകകളിൽനിന്ന് ഇന്ത്യക്ക് 0.5 ബില്യൻ ഡോളർ ഇളവുകളൊന്നും കൂടാതെ തന്നെ റവന്യൂ ഇനത്തിൽ കണ്ടെത്താൻ കഴിയുമെന്നാണ്. ഇളവുകൾ അനുവദിക്കുന്ന പക്ഷം യാതൊരു നേട്ടവുമുണ്ടാവുകയുമില്ല. ഈ വസ്തുത കണക്കിലെടുത്ത് ലേഖനത്തിന്റെ തുടക്കത്തിൽ സൂചിപ്പിച്ച ആഗോള അസമത്വ റിപ്പോർട്ടിൽ പറയുന്നതനുസരിച്ച് മിനിമം ഗ്ലോബൽ ടാക്‌സ് 25 ശതമാനമാക്കിയാൽ ഇളവുകൾ കൂടാതെ 1.4 ബില്യൻ ഡോളറും 5 ശതമാനം ഇളവുകൾ അനുവദിച്ചാൽ 1.2 ബില്യൻ ഡോളറും വരുമാനം ലഭ്യമാകും എന്ന് കാണുന്നുണ്ട്.
ആഗോളതലത്തിൽ വ്യാപകമായി മുഴങ്ങിക്കേൾക്കുന്ന വാചകമാണ് 'ഇനീക്വാലിറ്റി കിൽസ്'- അസമത്വങ്ങൾ കൊന്നൊടുക്കുന്നു- എന്ന്. ഇതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിച്ചിരിക്കുന്നത് ആഗോളീകരണമെന്ന പ്രതിഭാസം തന്നെയുമാണ്. അതിന്റെ നേട്ടവും പരമാവധി കൊയ്‌തെടുത്തുവരുന്നതും ബഹുരാഷ്ട്ര കുത്തകകളാണ്. സ്വാഭാവികമായും വിവിധ പ്രദേശങ്ങളെ ശാസ്ത്രപരമായും വിപണികളുടെ അടിസ്ഥാനത്തിലും കോർത്തിണക്കിയതിന്റെ ഗുണഭോക്താക്കളും മറ്റാരുമല്ലല്ലോ. ഇക്കാരണത്താൽ കൊയ്‌തെടുക്കാൻ കഴിഞ്ഞ അധികലാഭത്തിന്റെ ഒരു പങ്ക് തിരികെ ലോകരാജ്യങ്ങൾക്കും അവിടത്തെ ജനകോടികൾക്കും നൽകാനുള്ള ധാർമികബാധ്യതയും അവർക്കുണ്ട്. ഇതിനാൽ സ്വയം സന്നദ്ധരാവാത്തതിനാൽ ബന്ധപ്പെട്ട സർക്കാരുകൾ അതിനു മുന്നിട്ടിറങ്ങുക തന്നെ വേണ്ടിവരും. അതേഅവസരത്തിൽ പ്രസക്തമായി കാണേണ്ട പ്രശ്‌നം പണപ്പെരുപ്പം ഏൽപ്പിക്കുന്ന ആഘാതങ്ങളുടേതാണ്. വിശിഷ്യാ നിശ്ചിതവരുമാനവിഭാഗങ്ങളുടെ മേൽ. ഇതിലേക്കായി പണപ്പെരുപ്പ സൂചിക പ്രത്യേക ശ്രദ്ധയോടെ തയാറാക്കേണ്ടതും അസമത്വങ്ങൾക്കെതിരായ പോരാട്ടത്തിന്റെ ഭാഗമാകുന്നത് ഉചിതവുമായിരിക്കും. ഇന്ത്യ, ദാരിദ്ര്യവും പട്ടിണിയും ഇനിയും തീർത്തും ദൂരീകരിക്കപ്പെട്ടിട്ടില്ലാത്തൊരു വികസ്വര രാജ്യമാണെന്നതിൽ തർക്കമില്ലല്ലോ. ഈ സ്ഥിതി മാറ്റിയെടുക്കുകയും വേണം.
പെരിക്ലിസ് വളരെ കൃത്യമായി നൽകിയിരിക്കുന്നൊരു മുന്നറിയിപ്പ് ഈ അവസരത്തിൽ എത്രയോ പ്രസക്തമാണ്. 'ദാരിദ്ര്യം ഒരു യാഥാർഥ്യമാണെന്ന് അംഗീകരിക്കുന്നതിൽ നാണക്കേടൊന്നുമില്ല. എന്നാൽ അത് തരണം ചെയ്യാൻ ശ്രമിക്കാതിരിക്കുന്നതാണ് അപലപനീയമായ കാര്യം'- ഇതാണ് ഈ ഗ്രീക്ക് പണ്ഡിതന്റെ വാക്കുകൾ. ഇതാണ് നമുക്ക് പാഠമായിരിക്കേണ്ടതും. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി നിർമലാ സീതാരാമനും മാത്രമല്ല വിവിധ സംസ്ഥാനങ്ങളിൽ അധികാര സ്ഥാനത്തുള്ളവർ ഒന്നടങ്കം ഭരണാധികാരികളും ഓർത്തിരിക്കേണ്ട മറ്റൊരു ഉപദേശം കൂടിയുണ്ട്. ഇത് മറ്റാരുടേതുമല്ല. ഹ്രസ്വകാലത്തേക്കെങ്കിലും കേന്ദ്ര മന്ത്രിസഭാംഗവും പ്രശസ്ത നിയമജ്ഞനും ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസുമായിരുന്ന മുഹമ്മദ് കരീം ചഗ്ലയുടേതാണ് ശ്രദ്ദേയമായ ഈ വാക്കുകൾ. -'തുല്യതയും നീതിയും വരുമാനനികുതിയും ഒരുപക്ഷേ അപരിചിതമായിരിക്കാം. എന്നാൽ അവർ ഒരിക്കലും ബദ്ധ ശത്രുക്കൾ അല്ല'. സമൂഹത്തെ വസ്തുനിഷ്ഠമായി നിരീക്ഷിക്കാനും ബജറ്റ് തയാറാക്കുമ്പോൾ ഏതൊരു ധനമന്ത്രിയും പ്രത്യേകം ശ്രദ്ധിക്കേണ്ടൊരു കാര്യമാണിത്. എന്നാൽ വർഷങ്ങളായി ഇന്ത്യയുടെ അനുഭവം ഇതിൽനിന്നു തീർത്തും ഭിന്നമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അറേബ്യന്‍ ഉപദ്വീപില്‍ ആദിമ മനുഷ്യ വാസത്തിന് തെളിവ്; ഷാര്‍ജയില്‍ നിന്ന് കണ്ടെത്തിയത് 80,000 വര്‍ഷം പഴക്കമുള്ള ഉപകരണങ്ങള്‍; കൗതുകമുണര്‍ത്തുന്ന ചിത്രങ്ങള്‍ കാണാം
Science
• 3 minutes ago
ഷെയ്ഖ് സായിദ് റോഡ് നവീകരണം പൂര്‍ത്തിയായി; യാത്രാസമയം 40% കുറവ്; അല്‍ മെയ്ദാന്‍ സ്ട്രീറ്റിലേക്കുള്ള എക്‌സിറ്റ് വീതി കൂട്ടി, ശേഷി ഇരട്ടിയാക്കി
uae
• 23 minutes ago
കൊടിഞ്ഞി ഫൈസല്‍ വധം: വിചാരണ ആരംഭിച്ചു; വിചാരണ, നടപടി ഒമ്പത് വര്‍ഷത്തിന് ശേഷം, പ്രതികള്‍ 16 ആര്‍.എസ്.എസ് , വി.എച്ച് .പി പ്രവര്‍ത്തകര്‍
Kerala
• 24 minutes ago
പ്രസവവാർഡില്ല, കുട്ടികളുടെ വാർഡില്ല, മാലിന്യസംസ്‌കരണ പ്ലാന്റ് ഇല്ല; ചെറിയ രോഗവുമായി ചെന്നാൽ ചിലപ്പോൾ വലിയ രോഗവും കൂടെപ്പോരും; അസൗകര്യങ്ങളുടെ നടുവിൽ കോന്നി മെഡിക്കൽ കോളജ്
Kerala
• 29 minutes ago
ഹൃദ്രോഗ വിദഗ്ധനില്ല; മരുന്ന് ക്ഷാമം രൂക്ഷം; താലൂക്ക് ആശുപത്രിയുടെ നിലവാരം പോലുമില്ലാത്ത ഇടുക്കി ഗവ.മെഡിക്കൽ കോളജ്
Kerala
• 33 minutes ago
അത്യാസന്ന നിലയിലായ അത്യാഹിതവിഭാഗം; നല്‍കാവുന്ന ചികിത്സയാണെങ്കില്‍ പോലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുമെന്ന ചീത്തപ്പേര്; എന്തിനോ വേണ്ടി പാരിപ്പള്ളി മെഡിക്കല്‍ കോളജ്
Kerala
• 41 minutes ago
ആനയുണ്ട് തൃശൂരിൽ; തോട്ടികിട്ടാനുണ്ടോ? സൗകര്യങ്ങൾ പലതും ഉണ്ട്, പ്രവര്‍ത്തിപ്പിക്കാന്‍ ഡോക്ടര്‍മാരും ജീവനക്കാരുമില്ല.
Kerala
• an hour ago
മാനന്തവാടി ജില്ലാ ആശുപത്രിയുടെ പേര് മെഡിക്കൽ കോളജ് എന്നാക്കി; പക്ഷേ ഗുണം ഒന്നുമില്ല; ക്രിട്ടിക്കലായ രോഗികൾ ചികിത്സയ്ക്ക് ചുരമിറങ്ങുക തന്നെ വേണം
Kerala
• an hour ago
ആവശ്യത്തിന് ഡോക്ടര്‍മാരില്ല, ജീവൻരക്ഷാ മരുന്നുകള്‍ ഇല്ല, മെഡിക്കല്‍ ഉപകരണങ്ങള്‍ പലതും പ്രവര്‍ത്തനരഹിതം; സർക്കാർ അവഗണനയിൽ തളർന്ന് പരിയാരം
Kerala
• an hour ago
ടിക്കറ്റ് റദ്ദാക്കല്‍: ക്ലറിക്കല്‍ നിരക്ക് കുറയ്ക്കാന്‍ റെയില്‍വേ; തീരുമാനം ഏറ്റവും ഗുണം ചെയ്യുക വെയിറ്റിങ് ലിസ്റ്റ് യാത്രക്കാര്‍ക്ക്
National
• an hour ago
ലാൻഡ് ഫോണിന് വിട; കെ.എസ്.ആർ.ടി.സിയിൽ മൊബൈൽ ബെല്ലടിച്ചു തുടങ്ങി
Kerala
• an hour ago
പൊലിസ് സ്റ്റേഷനുകളിലെ റൗഡി പട്ടിക പരസ്യമായി പ്രദർശിപ്പിക്കാനുള്ളതല്ല; പരസ്യ പ്രദർശനം സ്വകാര്യത ലംഘനം; ഹൈക്കോടതി
Kerala
• an hour ago
മലബാറിൽ ഇക്കുറിയും പ്ലസ് വൺ സീറ്റ് ക്ഷാമം; 11,633 വിദ്യാർഥികൾ പുറത്തായേക്കും
Kerala
• 2 hours ago
വി.എസിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു
Kerala
• 3 hours ago
പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'
International
• 11 hours ago
മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം
Cricket
• 11 hours ago
ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ
National
• 12 hours ago
എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ
Football
• 12 hours ago
മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു
Kerala
• 9 hours ago
അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ
Kerala
• 10 hours ago
സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ
Cricket
• 10 hours ago