HOME
DETAILS
MAL
ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണം: ഇ.ഡി സുപ്രിംകോടതിയില്‍
backup
February 11 2021 | 05:02 AM
ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം ശിവശങ്കറിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് സുപ്രിംകോടതിയെ സമീപിച്ചു.അന്വേഷണം നിര്‍ണായകഘട്ടത്തിലായതിനാല്‍ ജാമ്യം റദ്ദാക്കണമെന്നാണ് ഇഡിയുടെ ആവശ്യം.ജാമ്യത്തില്‍ കഴിയുന്നത് അന്വേഷണത്തെ ബാധിക്കും എന്ന് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് ചൂണ്ടിക്കാട്ടുന്നു.
ഇഡിയുടെ കൊച്ചി സോണല്‍ ഓഫീസിലെ അസിസ്റ്റന്റ് ഡയരക്ടര്‍ ആണ് ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ഇതുവരെയുള്ള അന്വേഷണത്തില്‍ ശിവശങ്കറിന് എതിരെ ശക്തമായ തെളിവുകളുണ്ട്. ശിവശങ്കര്‍ ജാമ്യത്തില്‍ കഴിയുന്നത് ഈ കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ കാരണമാകുമെന്നും ഹരജിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."