HOME
DETAILS

ഒമാനിൽ കൊവിഡ് കേസുകളിൽ വർധന, കൂടുതൽ കർശന നടപടികൾ, ഇൻസ്റ്റിട്യൂഷൻ ക്വാറന്റീൻ നിർബന്ധം

  
backup
February 11, 2021 | 7:14 AM

oman-covid-3

 

മസ്‌കറ്റ്: ഒമാനിൽ കൊവിഡ് കേസുകൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന സുപ്രിം കമ്മിറ്റി യോഗം തീരുമാനിച്ചു. രാജ്യത്ത്‌ പ്രവേശിക്കുന്നവരെല്ലാം ഇന്സ്ടിട്യൂഷൻ ക്വാറന്റീനിൽ പ്രവേശിക്കണമെന്നതാണ് പ്രധാന നിബന്ധന.ഇതിന്റെ ചിലവ് യാത്രക്കാർ സ്വയം വഹിക്കണം.
 
ഫെബ്രുവരി 11 വ്യാഴാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് രാജ്യത്തിന്റെ എല്ലാ ഗവർണറേറ്റുകളിലും ബീച്ചുകളും പൊതു പാർക്കുകളും അടച്ചിടും.റെസ്റ്റ് ഹൗസുകൾ,ഫാമുകൾ, വിന്റർ ക്യാമ്പുകൾ,തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വിലക്ക് ബാധകമാണ്.വാണിജ്യ കേന്ദ്രങ്ങൾ,കടകൾ,മാർക്കറ്റുകൾ റസ്റ്റോറന്റുകൾ,കഫേകൾ,ജിമ്നേഷ്യം,എന്നിവയിൽ അമ്പത് ശതമാനം ആളുകളെയെ പ്രവേശിപ്പിക്കാൻ പാടുള്ളൂ.വെള്ളിയാഴ്ച മുതലായിരിക്കും ഇത് പ്രാബല്യത്തിൽ വരിക. കര അതിർത്തികൾ അടച്ചിടുന്നത് തുടരും.ട്രക്കുകൾക്ക് പ്രവേശനാനുമതി നൽകിയിട്ടുണ്ട്.
 
വടക്കൻ ഷർഖിയ ഗവർണറേറ്റിൽ എല്ലാ വാണിജ്യ പ്രവർത്തനങ്ങളും രാത്രി ഏഴ് മുതൽ പുലർച്ചെ ആറ് വരെ ഫെബ്രുവരി 12 വെള്ളിയാഴ്ച മുതൽ 14 ദിവസത്തേക്ക് അടച്ചിടാൻ സുപ്രീം കമ്മറ്റി തീരുമാനിച്ചു.ഇന്ധന സ്റ്റേഷനുകൾ, ആരോഗ്യ സ്ഥാപനങ്ങൾ, സ്വകാര്യ ഫാർമസികൾ എന്നിവക്ക് ഈ തീരുമാനം ബാധകമല്ല.പൗരന്മാരും വിദേശികളും രാജ്യത്തിന് പുറത്തോട്ടുള്ള യാത്ര ഒഴിവാക്കണമെന്ന് സുപ്രിം കമ്മിറ്റി നിർദ്ദേശിച്ചു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവനെ ഇന്ത്യൻ ടീമിലെടുത്തത് എന്തിനാണെന്ന് മനസിലാവുന്നില്ല: വിമർശനവുമായി മുൻ താരം

Cricket
  •  13 days ago
No Image

10 രൂപയ്ക്ക് 50,000 വരെ വാഗ്ദാനം; പൊന്നാനിയിൽ 'എഴുത്ത് ലോട്ടറി' മാഫിയ സജീവം

crime
  •  13 days ago
No Image

അബൂദബിയിലെ മുസഫയിൽ ജനുവരി 12 മുതൽ പെയ്ഡ് പാർക്കിംഗ്; ആദ്യഘട്ടത്തിൽ സജ്ജീകരിക്കുന്നത് 4,680 പാർക്കിംഗ് ഇടങ്ങൾ

uae
  •  13 days ago
No Image

ആന്ധ്രയിൽ ഒഎൻജിസി ഗ്യാസ് കിണറിൽ വൻ തീപ്പിടിത്തം; ഗ്രാമങ്ങൾ ഒഴിപ്പിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

Kerala
  •  13 days ago
No Image

മുന്നിൽ സച്ചിൻ മാത്രം; ഇതിഹാസത്തെ വീഴ്ത്തി ലോകത്തിൽ രണ്ടാമനായി റൂട്ട്

Cricket
  •  13 days ago
No Image

അമീബിക് മസ്തിഷ്ക ജ്വരം: കോഴിക്കോട് പുതിയങ്ങാടി സ്വദേശി മരിച്ചു

Kerala
  •  13 days ago
No Image

തൊണ്ടിമുതൽ കേസ്; ആന്റണി രാജുവിനെ എംഎൽഎ സ്ഥാനത്ത് നിന്നും അയോഗ്യനാക്കി

Kerala
  •  13 days ago
No Image

മുസ്‌ലിം ലീ​ഗിന് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ അർഹതയുണ്ട്: പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  13 days ago
No Image

മഡുറോയുടെ അറസ്റ്റ്; വെനിസ്വേലയിലെ ജനപ്രിയ ഇന്ത്യൻ മോട്ടോർ സൈക്കിളുകൾക്ക് തിരിച്ചടിയാകുമോ?

International
  •  13 days ago
No Image

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ ചിത്രം അനുമതിയില്ലാതെ ഉപയോഗിച്ചു; യുഎഇയിൽ മസ്സാജ് സെന്റർ ഉടമകൾ അറസ്റ്റിൽ

uae
  •  13 days ago