ആശ്വാസ വാക്കുകളുമായി സഊദി ആരോഗ്യ മന്ത്രാലയം, മുൻകരുതൽ നടപടികൾ കടുപ്പിക്കേണ്ടി വരില്ല, വീഡിയോ
റിയാദ്: രാജ്യത്ത് വൈറസ് വ്യാപനം വ്യാപകമാകുകയും നടപടികൾ ശക്തമാക്കുകയും ചെയ്യുന്നതിനിടയിലും ആശ്വാസ നീക്കവുമായി സഊദി ആരോഗ്യ മന്ത്രാലയം. വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് രാജ്യത്തെ നിലവിലെ സ്ഥിതിഗതികള്‍ കൂടുതല്‍ കടുത്ത മുന്‍കരുതല്‍ നടപടികള്‍ ആവശ്യപ്പെടുന്നില്ലെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിലപാട്. ആരോഗ്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ: ഹാനി ജോഖ്ദാന്‍ ആണ് ഇങ്ങനെ അഭിപ്രായം പ്രകടിപ്പിച്ചത്. അൽ ഇഖ്ബാരിയ ചാനലുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, പുതിയ രോഗബാധാ കേസുകളുടെ എണ്ണം അഞ്ചു മുതല്‍ പത്തു ശതമാനം വരെ തുടര്‍ച്ചയായി വര്‍ധിക്കുന്ന പക്ഷം കൂടുതല്‍ കടുത്ത നടപടികള്‍ ബാധകമാക്കുമെന്നും മുന്നറിയിപ്പുണ്ട്. കുടുംബ ഒത്തുചേരല്‍ സ്ഥലങ്ങള്‍ വഴി കൊറോണ പകരാതെ നോക്കാന്‍ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുകയും മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ പാലിക്കുകയും വേണം. രാജ്യത്തെ വാക്സിൻ വിതരണത്തിലെ രണ്ടാം ഡോസ് കൊറോണ വാക്‌സിന്‍ വിതരണത്തിന്റെ സമയക്രമം അടുത്തയാഴ്ച പുനര്‍നിര്‍ണയിക്കുമെന്നും വരുന്ന മൂന്നു മാസത്തിനുള്ളില്‍ രാജ്യത്തെ ആകെ ജനസംഖ്യയിലെ നല്ലൊരു ശതമാനത്തിനും വാക്‌സിന്‍ നല്‍കുമെന്ന് ഡോ: ഹാനി ജോഖ്ദാന്‍ പറഞ്ഞു.
വീഡിയോ
[video width="1280" height="720" mp4="https://suprabhaatham.com/wp-content/uploads/2021/02/2021_02_13_18_11_29_uJjlAmnRp23s27qi.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."