മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം നടത്തും-തെരഞ്ഞെടുപ്പ് കമ്മിഷന്‍
തിരുവനന്തപുരം: മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പ് നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു. വിഷുവിനും റമദാന്‍ നോമ്പിനും മുന്‍പ് തെരഞ്ഞെടുപ്പ് നടത്തണമെന്ന് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കമ്മിഷന്‍ പരിഗണിച്ച് ഉടന്‍ തീരുമാനമറിയിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ അറിയിച്ചു.പരീക്ഷകളും കമ്മിഷന്‍ പരിഗണിക്കും.
തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ തലത്തിലുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായി. രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി. ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുമായും ചര്‍ച്ച നടത്തി. കൊവിഡ് കാലത്ത് ബീഹാര്‍ ഇലക്ഷന്‍ നടത്തിയ അനുഭവം കമ്മീഷനുണ്ട്. കൂടുതല്‍ പോളിങ് സ്റ്റേഷന്‍ ഉണ്ടാകും. ഓരോ ബൂത്തിലും 500 മുതല്‍ 1000 വോട്ടര്‍മാര്‍ വരെ മാത്രം. അവസാന ഒരു മണിക്കൂര്‍ കൊവിഡ് ബാധിതര്‍ക്ക് വോട്ട് ചെയ്യാം. വോട്ടെടുപ്പ് സമയം നീട്ടുന്നതിനെക്കുറിച്ച് തീരുമാനം പിന്നീടെന്നും കമ്മീഷന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."