HOME
DETAILS
MAL
വ്യാജ വാർത്ത പ്രചരിപ്പിച്ച നിരവധി പേർക്കെതിരെ നടപടി, ഒരാഴ്ചക്കിടെ 47,335 നിയമ ലംഘനങ്ങൾ
backup
February 14 2021 | 14:02 PM
റിയാദ്: അഭ്യൂഹങ്ങൾ പരത്തിയ നിരവധി ആളുകൾ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് ഒരാഴ്ചയ്ക്കുള്ളിൽ കൊറോണ വൈറസിൽ നിന്നുള്ള മുൻകരുതൽ നടപടികൾ ലംഘിച്ചതിന്റെ പേരിൽ 47,335 കേസുകൾ രജിസ്റ്റർ ചെയ്തുവെന്നും മന്ത്രാലയം അറിയിച്ചു. റിയാദ് മേഖല (19104).
മക്ക (10576), കിഴക്കൻ പ്രദേശം (5251), ഖസീം (2800), മദീന (2133), അൽ ജൗഫ് (1457), അസീർ (1367), താബൂക് (1243), അൽബഹ (1106), ഹായിൽ (851), വടക്കൻ അതിർത്തി പ്രദേശം (604), ജിസാൻ (592), നജ്റാൻ (251) എന്നിങ്ങനെയാണ് നിയമ ലംഘനങ്ങൾ രേഖപ്പെടുത്തിയത്.
പ്രതിരോധ നടപടികളുടെ ലംഘനങ്ങൾ അബ്ഷർ പ്ലാറ്റ്ഫോം വഴി കാണാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."