ഇല്ലാത്ത ഒഴിവില്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് ജോലി കൊടുക്കാന്‍ പറ്റില്ല; യു.ഡി.എഫ് ശ്രമിക്കുന്നത് അക്രമസമരത്തിന്: എ വിജയരാഘവന്
കണ്ണൂര്‍: ഇല്ലാത്ത ഒഴിവിന്റെ പേരില്‍ പ്രതിപക്ഷം നിയമന വിവാദം ഉണ്ടാക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്. പുതിയ തസ്തിക സൃഷ്ടിച്ച് റാങ്ക് പട്ടികയിലുളള എല്ലാവര്ക്കും നിയമനം കൊടുക്കാന്‍ സാധിക്കില്ലെന്ന് ഒരു വസ്തുതയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉദ്യോഗാര്‍ഥികളെ മുന്‍നിര്‍ത്തി അക്രമസമരത്തിനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാനുഷിക പരിഗണന നല്‍കിയാണ് താല്‍ക്കാലിക ജീവനക്കാരുടെ നിയമനം നടത്തിയത്. പി.എസ്.സി വഴി നിയമനം നടത്തുന്ന ഒരു തസ്തികയിലും ഈ സര്‍ക്കാരിന്റെ കാലത്ത് താല്‍ക്കാലികക്കാരെ നിയമിച്ചിട്ടില്ല.
കേന്ദ്രത്തില്‍ 6,80,000 ത്തില്‍ അധികം ഒഴിവുകള്‍ ഉണ്ട്. അവിടെ നിയമനം നടത്താതില്‍ പ്രതിപക്ഷത്തിന് വിഷമമില്ല. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പുള്ള രാഷ്ട്രീയ ആഭാസങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ തടത്തുന്നതെന്നും കേരളത്തിന്റെ വികസനം തടയുക സമരലക്ഷ്യമെന്നും വിജയരാഘവന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."