HOME
DETAILS

ദിശ രവിയുടെ അറസ്റ്റില്‍ പ്രതിഷേധം വ്യാപകമാകുമ്പോള്‍ നികിത, ശന്തനു, എന്നിവരും ദിശക്കൊപ്പം റിപബ്ലിക് ദിനത്തില്‍ ആക്രമണം ആസൂത്രണം ചെയ്‌തെന്ന് പൊലിസ്

  
backup
February 15, 2021 | 2:23 PM

disha-ravi-tool-kit-issue-news

ന്യൂഡല്‍ഹി: ടൂള്‍കിറ്റ് കേസില്‍ ആക്ടിവിസ്റ്റും കോളജ് വിദ്യാര്‍ഥിനിയുമായ ദിശ രവിയെ അറസ്റ്റ് ചെയ്തതിനെതിരേ പ്രതിഷേധം വ്യാപകം. സംഭവത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും നേരത്തെ രംഗത്തെത്തിയിരുന്നു. തോക്കേന്തി നടക്കുന്നവര്‍ നിരായുധരായ പെണ്‍കുട്ടിയെ ഭയക്കുന്നു.
21കാരിയായ ദിഷ രവിയുടെ അറസ്റ്റ് ജനാധിപത്യത്തിനു നേര്‍ക്കുള്ള ആക്രമണമാണ്. കര്‍ഷകരെ പിന്തുണയ്ക്കുന്നത് ഒരു കുറ്റമല്ലെന്നായിരുന്നു കെജ്രിവാള്‍ ട്വീറ്റ് ചെയ്തത്.
പിന്നാലെ പ്രതികരണവുമായി എഴുത്തുകാരന്‍ എന്‍.എസ്. മാധവനും സി.പി.എം പോളിറ്റ് ബ്യൂറോയും രംഗത്തെത്തി.'മുഴുവന്‍ വാര്‍ത്തയെ തന്നെ നശിപ്പിക്കുന്ന അര്‍ണബ് ഗോസ്വാമിയെ പോലുള്ള എഡിറ്റര്‍മാരുടെ രാജ്യത്ത് ഗൂഗിള്‍ ഡോക്യുമെന്റിലെ രണ്ട് വരി എഡിറ്റ് ചെയ്തതിന്റെ പേരില്‍ 21കാരിയെ അറസ്റ്റ് ചെയ്തത് പരിഹാസ്യമാണെന്നാണ്-എന്‍.എസ്. മാധവന്റെ ട്വീറ്റ്.
ബംഗളൂരുവിലെ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ അറസ്റ്റ്‌ചെയ്ത ഡല്‍ഹി പൊലിസിന്റെ നടപടി അങ്ങേയറ്റം ക്രൂരവും അപലപനീയവുമാണെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. കര്‍ഷകസമരത്തെ പിന്തുണച്ച് സമൂഹമാധ്യമത്തില്‍ 'ടൂള്‍ കിറ്റ്' ഫോര്‍വേഡ് ചെയ്തതിന്റെ പേരില്‍ ഈ പെണ്‍കുട്ടിക്കെതിരെ രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

മോഡി സര്‍ക്കാരിന്റെ ഭീതി കാരണമാണ് യുവജനങ്ങളെ വേട്ടയാടുന്നത്. ദിഷ രവിക്കെതിരെ ചുമത്തിയ കേസ് പിന്‍വലിച്ച് ഉടന്‍ വിട്ടയക്കണമെന്ന് പി.ബി ആവശ്യപ്പെട്ടു.
ദിശയെ കൂടാതെ ആക്ടിവിസ്റ്റായ നികിത ജേക്കബ്, ശന്തനു മുലുക് എന്നിവരെയും കേസുമായി ബന്ധപ്പെട്ട് പൊലീസ് തിരയുകയാണ്. മൂവരും ചേര്‍ന്ന് റിപബ്ലിക് ദിനത്തില്‍ അക്രമം ആസൂത്രണം ചെയ്യാന്‍ സൂം മീറ്റ് നടത്തിയെന്നാണ് പൊലിസ് ആരോപിക്കുന്നത്. അതേസമയം, ദിശ രവിയെ നേരത്തെയും കേസില്‍ കുടുക്കാന്‍ ശ്രമം നടന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്.
ഇന്നലെയാണ് ടൂള്‍കിറ്റ് കേസില്‍ ദിശ രവിയെ ബംഗളൂരുവില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കേസിലെ ആദ്യ അറസ്റ്റാണിത്. രാജ്യമെമ്പാടും വലിയ പ്രതിഷേധമാണ് ദിഷയുടെ അറസ്റ്റില്‍ രൂപപ്പെട്ടിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫിൽ സർക്കാരിന്റെ ഒളിച്ചുകളി; റവന്യൂ വകുപ്പ് അറിയാതെ

latest
  •  9 days ago
No Image

റിയാദിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  9 days ago
No Image

തോറ്റവരുടെ അങ്കത്തില്‍ വെട്രിക്കൊടി, ആറാടി ഇംഗ്ലിഷ് പട; തോറ്റിട്ടും മെസിയെ വീഴ്ത്തി എംബാപ്പെ

Football
  •  9 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  9 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  9 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  9 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  9 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  9 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  9 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  9 days ago