പൗരത്വ നിയമഭേദഗതി സമരം: കേസുകള്‍ പിന്‍വലിച്ച് തമിഴ്‌നാട്; കേരളത്തില്‍ പിന്‍വലിക്കാതെ 500 ലേറെ കേസുകള്‍
ചെന്നൈ: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട 1,500 കേസുകള്‍ തമിഴ്‌നാട് സര്‍ക്കാര്‍ പിന്‍വലിച്ചു. അനുമതിയില്ലാതെ പ്രകടനം നടത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തിയ കേസുകളാണ് പിന്‍വലിച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി തിരുപ്പൂരിലെ മുസ്്‌ലിം ഭൂരിപക്ഷ പ്രദേശത്ത് പൊതുപരിപാടിയില്‍ സംസാരിച്ചതിന് പിന്നാലെയാണ് കേസുകള്‍ പിന്‍വലിച്ചതായി അറിയിപ്പുണ്ടാകുന്നത്.
എന്നാല്‍ കേരളത്തില്‍ 519 കേസുകള്‍ നിലനില്‍ക്കെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഇത്രയും കേസുകള്‍ പൂര്‍ണമായും പിന്‍വലിച്ചത്.
സമരവുമായി ബന്ധപ്പെട്ട അക്രമങ്ങള്‍ ഉണ്ടായതോ പൊലിസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതോ ആയ കേസുകള്‍ ഒഴികെയുള്ളവയാണ് പിന്‍വലിച്ചതെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി.
അപ്പോഴും കേരളം ഇതു സംബന്ധിച്ച് പ്രതികരിക്കാനോ നടപടി സ്വീകരിക്കാനോ ഒരുക്കമായിട്ടില്ല. ഒരേ സമയം പ്രതിപക്ഷം ഈ ആവശ്യങ്ങളുയര്‍ത്തിയിട്ടും പ്രതികരിച്ചിട്ടുമില്ല.
പൗരത്വ നിയമത്തിന്റെ കോപ്പികള്‍ കത്തിച്ചതുള്‍പ്പടെയുള്ള കേസുകളും പിന്‍വലിച്ചവയില്‍ ഉള്‍പ്പെടും. പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണ് കേസുകള്‍ പിന്‍വലിച്ചതെന്നും തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു. അതോടൊപ്പം കൊവിഡ് ലോക്ക് ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട 10 ലക്ഷം കേസുകളും തമിഴ്‌നാട് സര്‍ക്കാര്‍ പിന്‍വലിച്ചു. എന്നാല്‍ ഇതില്‍ പൊലിസിനെ അക്രമിച്ചത്, പൊലിസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയത്, വ്യാജ ഇ-പാസുണ്ടാക്കല്‍ തുടങ്ങിയ കേസുകള്‍ പിന്‍വലിക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."