'ഇത്തിരി നേരത്തെ ആയിപ്പോയില്ലേ..ഒരു 10-15 കൊല്ലം കൂടി കാത്തിരിക്കാമായിരുന്നു'- മെട്രോമാന്റെ ബി.ജെ.പി പ്രവേശനത്തേയും മുഖ്യമന്ത്രി മോഹത്തേയും പരിഹസിച്ച് സിദ്ധാര്‍ഥ്
ചെന്നൈ: ബി.ജെ.പിയില്‍ ചേര്‍ന്ന മെട്രോമാന് ഇ. ശ്രീധരനെ പരിഹസിച്ച് നടന് സിദ്ധാര്‍ത്ഥ്. ഒരു പത്തു പതിനഞ്ചു വര്‍ഷം കൂടി കാത്തിരിക്കാമായിരുന്നു മെട്രോമാനെന്നാണ് കടുത്ത സംഘ്പരിവാര്‍ വിമര്ശകന് കൂടിയായ സിദ്ധാര്‍ത്ഥിന്റെ ചോദ്യം.
'ഇ. ശ്രീധരന് സാറിനോടും സാങ്കേതിക വിദഗ്ധന്‍ എന്ന നിലക്ക് അദ്ദേഹം രാജ്യത്തിന് നല്കിയ സേവനങ്ങളുടേയും കടുത്ത ആരാധകനാണ്. അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നു എന്നതും കേരളത്തിന്റെ മുഖ്യമന്ത്രി ആകാന്‍ ആഗ്രഹിക്കുന്നു എന്നതും ആവേശമുണര്‍ത്തുന്നു. കുറച്ച് നേരത്തെ ആയിപ്പോയോ എന്നത് മാത്രമാണ് ആകെ എനിക്കുള്ള ആശങ്ക. അദ്ദേഹത്തിന് ഒരു പത്തു പതിനഞ്ചു വര്‍ഷം കൂടി കാത്തിരിക്കാമായിരുന്നു. ഇപ്പോ 88 വയസ്സ് ആയിട്ടല്ലേയുള്ളൂ'- സിദ്ധാര്‍ഥ് ട്വിറ്ററില്‍ കുറിച്ചു.
Big fan of E. Sreedharan sir and his service to our country as a technocrat. So excited he has joined the BJP and wants to be the next CM of Kerala. I'm just apprehensive that it might be a little premature. He could have waited 10-15 years IMHO. He's only 88 after all.
— Siddharth (@Actor_Siddharth) February 21, 2021
ഏതാനും ദിവസം മുമ്പാണ് ഇ. ശ്രീധരന് ബി.ജെ.പിയില്‍ ചേരുന്ന കാര്യം പ്രഖ്യാപിച്ചത്. താന്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യനാണെന്നും അദ്ദേഹം തന്നെ പറഞ്ഞിരുന്നു. ബി.ജെ.പി രാജ്യസ്നേഹികളുടെ പാര്‍ട്ടിയാണെന്നും കേരളത്തിനായി തനിക്ക് ഏറെ ചെയ്യാനാകുമെന്നുമായിരുന്നു പ്രസ്താവന. ഇ. ശ്രീധരന് പറഞ്ഞത്. ശ്രീധരന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."