ആഴക്കടല്‍ മത്സ്യബന്ധനം: സര്‍ക്കാരിനെതിരെ കെ.സി.ബി.സി
തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ സര്‍ക്കാരിനെതിരെ കെ.സി.ബി.സിയും രംഗത്ത്. ധാരണാപത്രം ഒപ്പിട്ട സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണ്. പ്രതിപക്ഷ പ്രതിഷേധത്തിന് ഒടുവിലാണെങ്കിലും ധാരണാപത്രം പിന്‍വലിച്ചത് ആശ്വാസകരമാണ്. എന്നാല്‍ എല്ലാ നടപടികളും പിന്‍വലിക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടു. ഏത് വിധത്തില്‍ പദ്ധതി നടപ്പായാലും തീരദേശവാസികള്‍ക്ക് ഭക്ഷണം ഇല്ലാതാകും. തീരദേശത്തിന്റെ ആവശ്യത്തോട് സൃഷ്ടിപരമായ പ്രതികരണം സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നതായും കെ.സി.ബിസി പ്രസ്താവനയില്‍ അറിയിച്ചു.
അതേസമയം കെ.എസ്.ഐ.എന്‍.സിയും ഇ.എം.സി.സിയും ചേര്‍ന്ന് ഒപ്പിട്ട 400 ട്രോളറുകളും ഒരു കപ്പലും നിര്‍മിക്കാനുള്ള ധാരണാപത്രം മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം റദ്ദാക്കി. സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് വിരുദ്ധമാണ് ധാരണാപത്രമെന്ന് കണ്ടതിനെ തുടര്‍ന്നാണ് റദ്ദാക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."