മികച്ച സ്‌കൂള്‍ പി.ടി.എ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
കൊച്ചി: പൊതുവിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയ 2015-16 വര്‍ഷത്തെ മികച്ച അധ്യാപക രക്ഷാകര്‍ത്തൃ സമിതികള്‍ക്കുള്ള ജില്ലാതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഉപജില്ലയിലെ പി.ടി.എയ്ക്ക് 10,000 രൂപയും വിദ്യാഭ്യാസ ജില്ലാതലത്തില്‍ 25,000 രൂപയും റവന്യൂ ജില്ലാതലത്തില്‍ 60,000 രൂപയും റവന്യൂ ജില്ലാതലത്തില്‍ രണ്ടാംസ്ഥാനം നേടുന്നവര്‍ക്ക് 40,000 രൂപയും നല്‍കും.
20ന് വൈകിട്ട് നാലിന് മുവാറ്റുപുഴ ഗവ. ടി ടി ഐയില്‍ ചേരുന്ന ചടങ്ങില്‍ എല്‍ദോ ഏബ്രഹാം എം.എല്‍.എ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. പുരസ്‌കാരം ലഭിച്ച സ്‌കൂള്‍ പി.ടി.എകള്‍ ഒന്ന്, രണ്ട് ക്രമത്തില്‍: റവന്യൂ ജില്ലാതലം പ്രൈമറിവിഭാഗം: ഇ.പി സ്‌കൂള്‍എളങ്കുന്നപ്പുഴ(വൈപ്പിന്‍ ഉപജില്ല), ജി.യു.പി.എസ് കണ്ടന്‍തറ( പെരുമ്പാവൂര്‍ ഉപജില്ല). സെക്കന്‍ഡറി വിഭാഗം: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഏഴിപ്പുറം(ആലുവ വിദ്യാഭ്യാസ ജില്ല), എസ്.എന്‍.ഡി.എച്ച്.എസ് ഉദയംപേരൂര്‍(എറണാകുളം വിദ്യാഭ്യാസ ജില്ല).
വിദ്യാഭ്യാസ ജില്ലാതലം: എസ്.എന്‍.ഡി.പി എച്ച് എസ് (എറണാകുളം), ഇ.ബി.എച്ച്.എസ്.എസ് വേട്ടൂര്‍(മുവാറ്റുപുഴ), ജി.എച്ച്.എസ്.എസ്, സൗത്ത് ഏഴിപ്പുറം( ആലുവ), എസ്.എസ്.എച്ച്.എസ്.എസ് കീരമ്പാറ(കോതമംഗലം)
ഉപജില്ലാതലം: എറണാകുളം എല്‍.എഫ്.എല്‍.പി.എസ് ചേരാനെല്ലൂര്‍, മട്ടാഞ്ചേരി ഒ.എല്‍.സി.ജി.എല്‍.പി.എസ് പള്ളുരുത്തി, തൃപ്പൂണിത്തുറ ആര്‍.എം.എം എല്‍പി എസ് നെട്ടൂര്‍, വൈപ്പിന്‍ ഇ പി സ്‌കൂള്‍ എളങ്കുന്നപ്പുഴ, പെരുമ്പാവൂര്‍ ജി യു പി എസ് കണ്ടന്‍തറ, കൂത്താട്ടുകുളം ജി യു പി എസ് കൂത്താട്ടുകുളം, മുവാറ്റുപുഴ ജി യു പി എസ് റാക്കാട്, പിറവം ജിയുപി എസ് സൗത്ത് ഓണക്കൂര്‍, ആലുവ ഇന്‍ഫന്റ് ജീസസ് എല്‍ പി എസ് തുണ്ടത്തുംകടവ്, അങ്കമാലി ജി എല്‍ പി എസ് നീലേശ്വരം, പറവൂര്‍ ജി എല്‍ പി എസ് എളന്തിക്കര, കോതമംഗലം ജി എല്‍ പി എസ് കടവൂര്‍, കല്ലൂര്‍ക്കാട് ജി എല്‍ പി എസ് നീറമ്പുഴ, കോലഞ്ചേരി ജി എല്‍ പി എസ് കടയിരുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."