സഊദി വിമാന, യാത്രാ വിലക്ക് തുടരും, ഇന്ന് പിൻവലിച്ചത് ഏതാനും നിയന്ത്രണങ്ങൾ മാത്രം
റിയാദ്: സഊദി ആഭ്യന്തര മന്ത്രാലയം ഇന്ന് പുറത്തിറക്കിയ പുതിയ റിപ്പോർട്ട് പ്രകാരം ഒരു മാസം മുമ്പ് ഏർപ്പെടുത്തിയ ഏതാനും വിലക്കുകൾ മാത്രമാണ് പിൻവലിച്ചത്. എന്നാൽ, വിമാന സർവ്വീസ് വിലക്കുമായി ബന്ധപ്പെട്ട സൂചനകളൊന്നും തന്നെ ഇന്നത്തെ അറിയിപ്പിലില്ല. ഇതോടെ, നിലവിലെ വിമാന സർവ്വീസ് വിലക്ക് അതേ പടി തന്നെ തുടരുമെന്നാണ് കരുതുന്നത്. യാത്രാ വിലക്കും തുടർന്നേക്കുമെന്നാണ് നിലവിലെ അവസ്ഥയിൽ വ്യക്തമാകുന്നത്.
വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം ഒരു മാസം മുമ്പ് ഏർപ്പെടുത്തിയ ഏതാനും വിലക്കുകളിലെ ചില കാര്യങ്ങൾ എടുത്തു പറഞ്ഞാണ് മന്ത്രാലയം പ്രസ്താവന ഇറക്കിയത്. ഫെബ്രുവരി നാലിന് രാത്രി മുതൽ പ്രാബല്യത്തിൽ വന്ന നിയന്ത്രണങ്ങളിൽ പറഞ്ഞിരുന്ന റെസ്‌റ്റോറന്റുകളിൽ അകത്ത് വെച്ചുള്ള ഓർഡറുകൾ സ്വീകരിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്കുൾപ്പെടെയുള്ളവയാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്.
ഹോട്ടലുകളിലും കല്യാണ ഹാളുകളിലും നടക്കുന്ന എല്ലാവിധ ചടങ്ങകളും വിനോദ പരിപാടികൾക്കുമുള്ള വിലക്കുകൾ തുടരുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."