പി. മോഹനനെതിരെ മുദ്രാവാക്യം വിളിച്ച സി.പി.എം പ്രവര്ത്തകന് മാപ്പു 'പറഞ്ഞു'- വീഡിയോ
കോഴിക്കോട്: കുറ്റ്യാടി സീറ്റിനെച്ചൊല്ലി നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനനും ഭാര്യയും മുന്‍ എം.എല്‍.എയുമായ കെ.കെ ലതികയ്ക്കും എതിരെ മുദ്രാവാക്യം വിളിച്ച സി.പി.എം പ്രവര്ത്തകന് മാപ്പു പറയുന്നു വീഡിയോ പുറത്ത്.
[video width="640" height="352" mp4="https://suprabhaatham.com/wp-content/uploads/2021/03/yes.mp4"][/video]
പാര്‍ട്ടി പ്രവര്‍ത്തകനായ ഗിരീഷാണ് സി.പി.എം പ്രവര്‍ത്തകരോടും നേതാക്കളോടും മാപ്പ് പറഞ്ഞത്. 'ഇന്ന് നടന്ന പാര്‍ട്ടി പ്രതിഷേധ റാലിയില്‍ ഞാന്‍ വിളിച്ച മുദ്രാവാക്യം തെറ്റായി പോയി. മാപ്പ് പറയുന്നു'- ഗിരീഷ് വീഡിയോയില്‍ പറയുന്നു.
'ഒന്നോ രണ്ടോ ലക്ഷം കിട്ടിയാല്‍
ഓളേം മക്കളേം വിക്കൂലേ'
'പി. മോഹനാ ഓര്‍ത്തോളൂ'
'ലതികപ്പെണ്ണേ ഓര്‍ത്തോളൂ'
[video width="640" height="352" mp4="https://suprabhaatham.com/wp-content/uploads/2021/03/cpm-kuttyadi.mp4"][/video]
ഇതായിരുന്നു കുറ്റ്യാടിയില്‍ ഇന്നു വൈകുന്നേരം മുഴങ്ങിയ മുദ്രാവാക്യം. കടുത്ത തെറിവിളിയിലേക്കാണ് പിന്നീട് മുദ്രാവാക്യം പോകുന്നത്. സി.പി.എമ്മിന്റെയും ചെഗുവേരയുടെ ചിത്രമുള്ള വലിയ കൊടിയുടെയും അകമ്പടിയോടെയാണ് ഈ തെറിവിളി പ്രതിഷേധം.
കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കിയതിനെതിരെ നേരത്തെ തന്നെ പ്രതിഷേധമുയര്‍ന്നിരുന്നു. ഇന്ന് സ്ഥാനാര്‍ഥി പട്ടിക കൂടി പുറത്തുവന്നതോടെ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങുകയായിരുന്നു.
കുറ്റ്യാടിയില്‍ തെരുവിലിറങ്ങിയത് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണെന്ന് പി. മോഹനന് മാസ്റ്റര്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു. സി.പി.എം പ്രതിനിധി മത്സരിക്കണമെന്ന പൊതുവികാരം കുറ്റ്യാടിയിലെ പ്രവര്‍ത്തകരിലുണ്ട് എന്നത് വസ്തുതയാണ്. ഇതിന്റെ ഭാഗമായാണ് കുറച്ച് സി.പി.എം അനുഭാവികള്‍ പ്രകടനം നടത്തിയത്. അവരെ ബോധ്യപ്പെടുത്തി പൊതുധാരയിലേക്ക് കൊണ്ടുവരുമെന്നും മോഹനന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."